മിഴി 5 [രാമന്‍]

Posted by

വേഗം ഫോൺ ഞാൻ എടുത്തു.. അവളെ ഒന്ന് കൂടെ വിളിച്ചു…

കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു.. ഡോർ അടഞ്ഞു.. കാർ നീങ്ങി..

“അഭീ ഞാൻ ഡ്യൂട്ടിയിൽ തിരക്കിൽ ആണ്.. നിന്നെ വിളിക്കാം ഞാന്‍.. പോരെ??!! ” പല്ലു കടിച്ചു പറഞ്ഞ വാക്കുകൾ പോലെ തോന്നി എനിക്ക്… അറിയാതെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ വന്നോ? മനസിന്‌ എന്തോ പോലെ.. എന്തിനാ അവൾ കള്ളം പറയുന്നത്.. ഞാൻ കണ്ടത് അല്ലെ. മുന്നിലൂടെ അവൾ ചിരിച്ചു പോവുന്നത്. ഫ്രണ്ടിന്റെ കൂടെ ആണേൽ പറഞ്ഞാൽ മതിയല്ലോ?..

ഇത്തിരി നേരം ഞാൻ അവിടെ തന്നെ നിന്നു… അവൾ തിരിച്ചു വന്നാലോ?. അല്ലാതെ അവളെ സംശയിക്കാനോ അവളുടെ പിറകെ പോയി ഒളിഞ്ഞു നോക്കാനോ നിൽക്കണോ? എന്തിന് എന്റെ ചെറിയമ്മ അല്ലെ.?.. ഇത്ര കാലം എന്നെ കാത്തിരുന്നത് അല്ലെ?.. പിന്നെ ഞാൻ എന്തിന് അവളെ സംശയിക്കണം. എന്നാലും കള്ളം പറഞ്ഞില്ലെ അവൾ. വീട്ടിൽ വരട്ടെ ചോദിക്കാം.. കുറച്ചു കഴിഞ്ഞപ്പോ നിന്നിട്ട് കാര്യം ഇല്ലെന്ന് തോന്നി.

വണ്ടി എടുത്ത് വീട്ടിലേക്ക് തിരിച്ചു… ഹരിയുടെ കാൾ.

“അഭീ… നമ്മുടെ കിച്ചുവിന്റെ ബര്ത്ഡേ….”  വല്ല്യ ഉത്സാഹം ഒന്നും എനിക്ക് ഇല്ലായിരുന്നു… എന്നാലും ഒന്ന് പോയി വരാം എന്ന് കരുതി.. ഇന്നത്തെ ഈ മൂഡ് ഒന്ന് മാറല്ലോ..

മാളിലേക്ക് വിട്ടു… പാർക്ക് ചെയ്തു മുകളിലേക്ക് കേറുമ്പോ.. നേരത്തെ ചെറിയമ്മ പോയ വണ്ടി സൈഡിൽ ഒന്ന് കണ്ടു.അതാണൊന്ന് അറീല്ല അതുപോലെ ഒന്ന്. തോന്നിയത് ആവും.. റെഡ് കളർ ആണ് ഓർമ ഉള്ളത്. ഏയ് നേരത്തെ കാര്യം ഉള്ളിൽ ഉള്ളത് കൊണ്ടാവും..

ഫുഡ്‌ കോർട്ടിൽ അവരുണ്ടെന്ന് പറഞ്ഞപ്പോ അങ്ങട്ട് കേറി… ഒരു കേക്ക് മുറി. തിന്നാൻ എന്തൊക്കെയോ കൊണ്ടൊന്നു… ഒന്നും കഴിക്കാൻ ഒരു മൂഡ് ഇല്ല.. ഹരി ഇത്തിരി പതുങ്ങി എന്നെ നോക്കി കണ്ണുരുട്ടി.എന്റെ ഈ വിട്ടു നിൽക്കുന്ന സ്വഭാവം കണ്ടിട്ടാവണം..

അവരെ കാണിക്കാൻ എന്തോ തിന്നു.ഞങ്ങളുടെ സംസാരത്തിന് ഇടയിൽ ഫോൺ രണ്ടു വട്ടം അടിഞ്ഞു.അമ്മ ആണ്… എടുത്തില്ല.. അനു ചിലപ്പോ എത്തിക്കാണും എന്നെ കാണാഞ്ഞിട്ട് ഉള്ള ചോദ്യം ചെയ്യലിന് ആവും ആ വിളി. അനു ഇത്തിരി പേടിക്കട്ടെ!!!  പറ്റിച്ചില്ലേ ഇന്ന്?.

Leave a Reply

Your email address will not be published. Required fields are marked *