അതിനിടക്ക് തെറ്റി നടക്കുന്ന സമയം. സ്കൂളിൽ നിന്ന് വന്നു കൂട്ടുകാരന്റെ കൂടെ സൈക്കിൾ ചവിട്ടാൻ പോയി. അവനും എനിക്കും ഉണ്ടായിരുന്നു ഓരോ സൈക്കിൾ … ഞങ്ങൾ മത്സരം വെച്ചു.. വരമ്പിലൂടെയും ഇടവഴികളിലൂടെയും പറന്നു.അവനായിരുന്നു മുന്നിൽ.വാശി പിടിച്ചു ചവിട്ടുന്നതിനിടയില്‍ പെട്ടന്ന് ഒരു മട്ടലിൽ കേറി ഞാൻ മറഞ്ഞു വീണു. തെണ്ടി!! എന്നെ തിരിഞ്ഞു നോക്കാതെ സൈക്കിളിൽ പോയി. കാലുളുക്കി. നെറ്റിയിൽ ചെറിയ ടാറ്റു അടിച്ച പോലെ മുറി. അടുത്തുള്ള വീട്ടിലെ ചെറിയമ്മയുടെ കൂട്ടുകാരി സൗണ്ട് കേട്ടതുകൊണ്ടായിരിക്കും ഏന്തി നോക്കിയ്തു കണ്ടു.പിന്നെ വീട്ടിലേക്ക് തിരിച്ചു പോവുന്നതും.കാലൊന്ന് നേരെ വെച്ചു എഴുന്നേൽക്കാൻ നോക്കുമ്പോ കൂട്ടുകാരിയുടെ കൂടെ ചെറിയമ്മ. കുറച്ചകലെ നിന്ന് എന്നെ തന്നെ നോക്കുന്നു.വീണ ചളിപ്പ് മാറ്റാൻ ഞാൻ അവിടുന്ന് എഴുന്നേറ്റ് ഓടാൻ നോക്കി.ചെറിയമ്മ അല്ലെ? വന്നു കണ്ടു എന്നെ നോക്കി ചിരിക്കുമായിരിക്കും എന്ന് തോന്നി. അല്ലേൽ കാലിന് ഒരു ചവിട്ട് കൂടെ തന്നാൽ വീണ്ടും ഞാൻ വേദന കൊണ്ട് കരയില്ലേ? ഇത് അവൾക്ക് ഒരു അവസരം ആയാലോ എനിക്ക് ഒന്നും തിരിച്ചു ചെയ്യാൻ കഴിയില്ലല്ലോ. എന്നാൽ എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല .കലനങ്ങിയില്ല കരഞ്ഞു പോയി..ചെറിയമ്മ ഓടി വന്നു.. ഞാൻ നിറഞ്ഞ കണ്ണ് ഒന്നും തിരുമ്മിതുറന്നപ്പോ ആ മുഖം ആണ് കണ്ടത്. വേദനയോടെ എന്നെ നോക്കുന്ന അവളെ ,അനുവിനെ.ഒന്നും ചോദിച്ചില്ല.. കുറച്ചു നേരം എന്നെ നോക്കി എന്താ ചെയ്യാന്നറിയാതെ നിന്നു.പിന്നെ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു വീട്ടിലേക്ക് കൊണ്ടുപോയി. എങ്ങനെ യൊക്കെയോ ഞാൻ ചെറിയമ്മയുടെ ബലത്തിൽ.. ആ താങ്ങിൽ വീട്ടിലേക്ക് നടന്നു.
നന്ദി ഉണ്ടായോ എനിക്ക്?എവിടെ.. വീണ്ടും എന്തൊക്കെയോ തല്ല് നടന്നു. ചെറിയമ്മ എനിക്കും പാര പണിയായിരുന്നു… സ്കൂളിലെ കാര്യം അമ്മയൊടും അച്ചനൊടും പറഞ്ഞങ്ങനെയൊക്കെ.ചെറിയ കാര്യമാണേലും അന്നെനിക്കത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു.
അങ്ങനെ ഞങളുടെ തല്ല് കാരണം അവൾക്ക് ഇഷ്ടമില്ലാഞ്ഞിട്ടും അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി. പോവുമ്പോ അവൾ എന്റെ അടുത്ത് വന്നിരുന്നു.
അച്ഛന്റെ ഫോണെടുത്തു ബെഡിൽ കിടന്നു ഗെയിം കളിക്കുന്ന ഒരുച്ച കഴിഞ്ഞ സമയം.പോവാൻ വേണ്ടി ഒരുങ്ങി നിന്ന ചെറിയമ്മ റൂമിലേക്ക് കേറി കരഞ്ഞു കൊണ്ട് പോവാണെന്ന് പറഞ്ഞു.എന്തോ എനിക്ക് ചിരിയാണ് വന്നത് ഞാൻ ഉറക്കെ ചിരിച്ചു.. അവൾ കാണെ തന്നെ.പിന്നെ എന്ത് പറയാൻ എന്നെ നോക്കി വിളറിയ മുഖവുമായി ആ പാവാടക്കാരി നിന്നു.