“അയ്യടാ മോനേ.. അത് പറ. നിന്റെ ബിൽഡിംഗ് അപ്പ് ഇതിനായിരുന്നു ല്ലേ? ”
“അനൂ നിനക്ക് എന്നോട് ഒരു സ്നേഹവുമില്ലാട്ടോ….”മുന്നോട്ട് ആഞ്ഞു അവളുടെ മുഖത്തേക്ക് അടിപ്പിക്കാൻ ഒരു ശ്രേമം നടത്തി നോക്കി ഞാൻ പറഞ്ഞു എവിടെ..
“അയ്യടാ ഉമ്മ വെച്ചാൽ സ്‌നേഹം വരോ ?” അവളുടെ എതിർ ചോദ്യം. കൂടെ വലതു കൈ കൊണ്ട് നെഞ്ചിൽ ഉന്തി അവളെന്നെ തള്ളി മാറ്റി….
“അനൂ…” വീണ്ടും ആ മുഖത്തേക്ക് ആഞ്ഞു ഞാൻ വിളിച്ചു…
“വേണ്ടടാ വീട്ടിൽ ചെന്നിട്ട് മതി…”അവൾ വീണ്ടും എന്നെ പുറകോട്ട് ഉന്തി
“അനൂ….” ഒന്നൂടെ വിളിച്ചത് ഓർമയുണ്ട്… എന്റെ നെഞ്ചിൽ അവളുടെ കൈ അമർന്നതും… കാലു തെന്നി, ബാലൻസ് പോയി… വരമ്പിൽ നിന്ന് ബാക്കിലെക്ക് ആഞ്ഞു പോയപ്പോ ചാടിയതും..
“അയ്യോ……..” ചെറിയമ്മ തള്ളിയ കണ്ണുമായി ഞെട്ടി.വാപൊത്തി ഒരു കൈ എന്നെ പിടിക്കാൻ നോക്കിയതും… സ്ലോ മോഷനിൽ കണ്ടു…
ഒറ്റ വീഴ്ച വയലിലെ ചളിയിലേക്ക്.. വീണില്ല!! വീണില്ല. ഞാൻ ചാടിയത് ആണ്.. മുട്ട് വരെ ചളിയിൽ താന്നു പോയി..
അറിയാതെ ഉന്തിപ്പോയതാണെന്ന് അനു പേടിച്ച ആ മുഖം കണ്ടാൽ അറിയയാമെങ്കിലും.. ഞാൻ തെണ്ടിയെ കലിപ്പിച്ചു കണ്ണുരുട്ടി നോക്കി.വീഴ്ചയിൽ പേടിച്ചു വാ പൊത്തി പോയ അനു… മുട്ട് വരെ ചളിയിൽ ആഴ്ന്നു നിൽക്കുന്ന എന്നെ കണ്ടു ഒന്ന് കുണുങ്ങി ചിരിച്ചു.. ഇനി അത് ചിരിച്ചു ചിരിച്ചു വലുതാക്കി.നാട്ടുകാരെ മൊത്തം കേൾപ്പിക്കുന്ന വിതത്തിൽ ആക്കും…
ചളിയിൽ ആഴ്ന്നു പോയ എന്റെ കാലൊന്ന് വലിച്ചൂരാൻ നോക്കി.കട്ടിയുള്ള ചളിയല്ല കാൽ പൊങ്ങുന്നുണ്ട് എന്നാൽ ചെരിപ്പിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും…
“അഭീ… ന്തേലും പറ്റിയോ…..” ചിരിയാണേലും അവളുടെ പരിഭവം… വരമ്പിൽ നിന്ന് മുന്നോട്ട് ഇത്തിരി കുനിഞ്ഞു, പതുങ്ങി ചിരിക്കുന്നത് കാണാതെ നിക്കാൻ വായിൽ കൈ വെച്ചു മറിച്ചാണ് ചോദ്യം..
ഞാൻ ഇത്തിരി അഭിനയം കൂട്ടി ഇട്ടു…
“പോടീ… ” ഇത്തിരി ദേഷ്യം കലർന്നിരുന്നു അതിൽ “അനൂ…എനിക്കനങ്ങാൻ വയ്യ….” സങ്കടം കുന്നോനം നിറച്ചു കണ്ണുനിറക്കാൻ നോക്കി അവൾ ചെയ്യുന്നപോലെ ചുണ്ട് പുറത്തേക്ക് മടക്കി അങ്ങ് തകർത്തു.