“കാമുകി കാമുകന്മാർ കുറേ കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ് അനുവേച്ചി വേണേൽ കണ്ടോ…” സൈഡിൽ നിന്ന് തോർത്തു എനിക്ക് നീട്ടിയ മീനാക്ഷി.. ചെറിയമ്മയുടെ തോളിൽ കയ്യിട്ടു പറഞ്ഞു..മുടി തുടച്ചു കൊണ്ട് തല നീട്ടിയ ചെറിയമ്മക്ക് കാര്യം അറിയാൻ മതി.. അവൾ വാ പൊത്തി ചിരിച്ചു…
“ഡീ…” മീനുവിനെ നോക്കി വേണ്ട നിന്റെ കളി എന്ന് ജിഷാന്റി. ആന്റിക്ക് അത് കൊള്ളില്ലെങ്കിലും എന്നെ ആക്കാൻ വേണ്ടിയാണ് മീനു ഇത് ഞങ്ങൾ കാണുമ്പോ എടുത്തിടൽ.
സംഭവം ഒന്നുമില്ല പണ്ട് ആന്റിയെ എനിക്ക് വല്ല്യ ഇഷ്ടായിരുന്നു. ഓർമയില്ലാത്ത പ്രായത്തിൽ ഞാൻ ഒരു ലവ് ലെറ്റർ കൊടുത്തു ആന്റിക്ക്. വീട്ടിലറിഞ്ഞു. ഞങ്ങളുടെ പ്രേമം പൂത്തുലഞ്ഞു സ്വപ്നത്തിൽ മാത്രം .കളിയാക്കൽ സഹിക്കാവയ്യാതെ എന്റെ ആദ്യ പ്രണയം ഞാൻ മനസ്സിൽ നിന്ന് കളഞ്ഞു. ഇപ്പോ ആലോചിക്കുമ്പോ എന്തോ പോലെ..
“തല തോർത്തഭീ…..”ആന്റിയുടെ സ്നേഹത്തോടെ ഉള്ള ശബ്‌ദം.
“കണ്ടോ കണ്ടോ…ആ സ്നേഹം കണ്ടോ..” മീനു ഒന്ന് കൂടെ ശബ്‌ദം കൂട്ടിയപ്പോ കയിലെ തോർത്തു ചുരുട്ടി ഞാൻ അവളെ നേരെ എറിഞ്ഞു.. അടുത്ത് നിൽക്കുന്ന ചെറിയമ്മ എറിഞ്ഞ തോർത്തു പിടിച്ചു പോട്ടെടാ എന്ന് കണ്ണ് ചിമ്മി കാണിച്ചു പിന്നെന്ത് വേണം എനിക്ക്…
എന്നാലും ആന്റിയെ ഞാൻ തോളിൽ കയ്യിട്ടു മീനുവിന്റെ നേരെ നിർത്തി..
“അതേ ഞങ്ങൾ സ്നേഹത്തിലാണ്..പ്രായം ഒന്നും എനിക്ക് പ്രശനം അല്ല ഇനി നിന്നോടും കൂടെ എനിക്ക് അഭിപ്രായം ചോദിക്കാനുള്ളു അമ്മയെ കെട്ടിച് താരല്ലോ ല്ലേ “. മീനുവിന്റെ വായടക്കാൻ ഞാൻ ആ നീക്കം നടത്തിയതും.. കൂടെനിന്ന ആന്റി ഉറക്കെ ചിരിച്ചു.. ചെറിയമ്മയും ആ കൂടെ കൂടിയപ്പോ…ഞാൻ എറിഞ്ഞ തോർത്ത് എടുത്ത് മീനു ഇങ്ങട്ട് എറിഞ്ഞു..
മേലൊക്കെ ഒന്ന് തുടച്ചപ്പോ.. ഡ്രെസ് മാറണോന്ന് ഞങ്ങളോട് ആന്റി ചോദിച്ചെങ്കിലും മാറാൻ നിന്നല്ല.. ഇനിം മഴ കൊള്ളേണ്ടത് ആണല്ലോ. തിരിച്ചു പോണ്ടേ?..
ചൂടുള്ള ചക്കപുഴുക്കും ,തേങ്ങാ ചമ്മന്തിയും, അച്ചാറും കൂട്ടി.. നല്ല തട്ട് തട്ടി.. പുറത്തെ മഴയും കണ്ട് വരാന്തയിൽ എല്ലാരും കൂടി ഇരുന്നു കഴിക്കാൻ എന്ത് രസമാണ് .ഒന്നും ഉണ്ടാക്കാതെ അമ്മയെ ഉറക്കി ഞങ്ങൾ സ്ഥലം വിട്ട കഥയും ചെറിയമ്മ അവരുടെ മുന്നിൽ അവതരിപ്പിച്ചു..