“ചെറിയമ്മേ ഞാൻ തോറ്റു… മതി ” ചിരിച്ചു കിതക്കുന്ന ആ നെഞ്ചിന്റെ താളം നനഞ്ഞു കുളിച്ച എന്റെ നെഞ്ചിൽ അലിഞ്ഞു ചേർന്നപ്പോ…നനഞു കുതിർന്ന അവളുടെ കഴുത്തിൽ ഒട്ടിയ ആ മുടിയിലൂടെ ഞാൻ വിരലുകൾ മെല്ലെ തലോടി ആ കണ്ണിലേക്കു നോക്കി…
“മോനേ കുട്ടാ നടു റോട്ടിലാണെടാ..” അവളുടെ ഓർമപ്പെടുത്തൽ..
“നമുക്ക് ഇനിം പോവാം അതിലൂടെ.. വാ…” മുന്നോട്ടുള്ള റോഡ് കൈ നീട്ടി കാണിച്ചു.എന്റെ അരയിലൂടെ കൈ ചുറ്റി.. ആ കുടക്കു കീഴെ ഞങ്ങൾ റോട്ടിലെ വെള്ളം കാൽ കൊണ്ട് തട്ടി തെറിപ്പിച്ചു നടന്നു.
കുറച്ചുകൂടെ മുന്നിൽ എത്തിയപ്പോ… മീനാക്ഷിയുടെ വീടിന്റെ അടുത്തേക്കെത്തി…
“മീനാക്ഷി ണ്ടോ അവിടെ…” മുന്നിൽ കാണുന്ന മരത്തിന്റെ ഇടയിലൂടെ ഏന്തി നോക്കി ചെറിയമ്മയോട് ചോദിച്ചു..
“ന്തിനാ… അവളുടെ വയർ ഒളിഞ്ഞു നോക്കാൻ ആയിരിക്കും ” എടുത്തടിച്ച പോലെ ചെറിയമ്മയുടെ പറച്ചിൽ..
“എപ്പോ…….” ഒന്നുമറിയാത്തത് പോലെ ഞാൻ മുഖം കാട്ടികൊണ്ട് വാ തുറന്നു കൊണ്ട് ചോദിച്ചപ്പോ
“അന്ന് അമ്പലത്തിൽ നീ നിക്കെല്ലേടാ…” എന്ന ചോദ്യ ഭീഷണി… സമ്മതിച്ചു കൊടുത്തു..നോക്കിപ്പോയിന്ന്.. മീനാക്ഷിയുടെ ഒരു നിഴലാട്ടം ആ മുന്നിൽ കണ്ടതും.. ഞാനും ചെറിയമ്മയും അങ്ങട്ടേക്ക് നീങ്ങി..
ചെറിയ ഒരു വഴി കഴിഞ്ഞു വെള്ളം കെട്ടി കിടക്കുന്ന മുറ്റം ചാടി മുനിലേക് എത്തിയപ്പോ.പകുതി പൊളിച്ച വായ അടക്കാൻ മറന്നു ഞങ്ങളെ നോക്കുന്ന മീനാക്ഷി.കയ്യിൽ പാത്രത്തിൽ. ചക്കപുഴുക്ക്,തേങ്ങ ചമ്മന്തി,അച്ചാർ.അവളെ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ ആ പാത്രത്തിലേക്കാണ് ശ്രദ്ധ പോയത്.. വായിൽ വെള്ളം വന്നു പോയി.
തിണ്ണയിൽ ഇരിക്കുകയായിരുന്നു മീനുവിന്റെ പാത്രത്തിലേക്ക് കൈ നീട്ടി ഒരു വൃത്തിയും ഇല്ലാത്ത ചെറിയമ്മ പുഴുക്ക് വാരി എടുത്ത് വായിൽ വെച്ചു എന്നെ നോക്കി ഇളിച്ചു.ഇവൾക്ക് തീറ്റ പ്രാന്ത് ആണോ?
“അഭിയേട്ട അനുചേച്ചി ഇതെന്താണ്..ഈ മഴയത്തു… ” ഞങ്ങളെ കണ്ട ഞെട്ടൽ മാറിയ മീനുന്റെ ചോദ്യം..
“അമ്മേ ഇത് നോക്ക് ആരാ ഈ മഴയത്തെന്ന് ” … ഉള്ളോട്ട് നോക്കി വിളിച്ചു പറഞ്ഞു അവളുടെ ചിരി.
കഴിഞ്ഞു!!! ഞാനും ചെറിയമ്മയും മുഖത്തോട് മുഖം നോക്കി…
“എടീ ദുഷ്ടേ ആന്റി ഇവിടെ ണ്ടെന്നു പറയണ്ടേ….” തലയിൽ കൈ വെച്ചു ചെറിയമ്മ മീനുവിനോട് പറഞ്ഞു.മീനുവിന്റെ അമ്മ ജിഷാന്റി ഇല്ലെന്ന് കരുതിയാണ് ഞങളുടെ ഈ എഴുന്നള്ളത്ത്… കണ്ടാൽ തീർന്നു…