അതൊക്കെ ഒരു കാലം.പിന്നെ ആയിരുന്നു ഞങ്ങൾ തമ്മിൽ ഉടക്കി തുടങ്ങിയത്.. അവൾ എന്റെ കാര്യത്തിൽ ഒരുപാട് അങ്ങ് ഇടപെടുന്നത് എനിക്ക് എന്തോ ബുദ്ധി മുട്ടായി തുടങ്ങി.ഇത് ചെയ് അഭി. ഇവിടെ വാ. അവിടെ പോവല്ലേ. അവനോട് കൂട്ട് വേണ്ട. എന്നൊക്കെ പറയുന്നത് എനിക്കങ്ങു ദഹിക്കാതെ ആയി. പിന്നെ എന്റെ ചെറിയമ്മയാണവളെന്നറിഞ്ഞപ്പോ എന്തോ ഒരു ഡിസ്റ്റൻസ് ഉള്ളത് പോലെ എനിക്ക് തോന്നി.
അഞ്ചിൽ പഠിക്കുമ്പോ.. ഞാൻ എന്തോ കാരണത്തിന് വീട്ടിൽ നിന്ന് കച്ചറയുണ്ടാക്കി ഇറങ്ങി പോയി. നേരെ സ്കൂളിലേക്ക് . അന്ന് ചെറിയമ്മ ഒൻപതിൽ ആണെന്ന് തോന്നുന്നു.ഉച്ചക്കുള്ള ചോറ് പോലും എടുക്കാതെ ദേഷ്യം പിടിച്ചു ഇറങ്ങിയതാ..ഉച്ചക്ക് വിശന്നിരിക്കുമ്പോ ചെറിയമ്മ ക്ലാസ്സിൽ വന്നു.. അവൾ എനിക്ക് പത്രത്തിൽ ചോറ് കൊണ്ടുതന്നു.
“വേഗം കഴിച്ചോ അമ്മ തന്നതാ” പാത്രം നീട്ടി അവളെങ്ങനെയാ എന്നോട് പറഞ്ഞത്.അന്നേ ഞങ്ങൾ അടുപ്പം കുറഞ്ഞിരുന്നു. വല്ല്യ മൈൻഡ് ഇല്ലാതെ ഞാൻ എന്റെ കാര്യം മാത്രം നോക്കി നടക്കയ സമയം.രാവിലത്തെ ദേഷ്യം തണുത്തില്ലാത്തത് കൊണ്ട് ഞാൻ പാത്രം വാങ്ങിയില്ല.. ചെറിയമ്മ ഒരുപാടു നിർബന്തിച്ചപ്പോ ദേഷ്യം വന്നു.പാത്രം വാങ്ങിയ ഞാൻ സൈഡിലെ ചുമരിലേക്ക് എറിഞ്ഞു..ഒച്ചകേട്ടു ചുറ്റിനും കുട്ടികൾ കൂടി…എറിഞ്ഞ പാത്രം ചുമരിൽ തട്ടി തുറന്നു പകുതി ചോറും ചെറിയമ്മയുടെ മേത്തേക്കാ തെറിച്ചത് .അവൾ ആകെ വല്ലാതായി അനങ്ങാൻ കഴിയാതെ നിന്നു.ചുറ്റിനും കൂടിയിരുന്നു കുട്ടികൾ ഉറക്കെ ചിരിച്ചപ്പോ നിസ്സഹായ ആയ അവൾ നിന്നു കരഞ്ഞു.എന്ത് കൊണ്ടോ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല.ഒന്നാശ്വാസിപ്പിക്കാനോ… ചിരിച്ച കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കാനോ.. ഞാൻ ഓടി കളഞ്ഞു.. പിന്നെ ആണ് അറിയുന്നേ അതവൾക്ക് കഴിക്കാൻ കൊണ്ടുവന്ന ചോറായിയുന്നു എനിക്ക് തന്നെതെന്ന്. അവളതാണെന്ന് പറഞ്ഞാൽ ഞാൻ അന്ന് ഒരിക്കലും വാങ്ങില്ലായിരുന്നു.. അതായിരിക്കും അമ്മ തന്നെതാണെന്ന്എന്നോട് പറഞ്ഞത്. അന്നത്തെ സംഭവത്തിന് ശേഷം ചെറിയമ്മയും ആകെ മാറി..വീട്ടിൽ ചെന്നപ്പോ ഞാൻ സോറി പറയാൻ പോയതും അവൾ എന്നെ തിരിഞ്ഞു നോക്കാതെ നടന്നു…
” എന്നാൽ എനിക്ക് ചേമ്പാണ് നിനക്ക് അതുതന്നെ വേണമെടി.. ” എന്ന് പറഞ്ഞു ഞാൻ നിന്നും.അന്ന് ഇതിന്റെ പേരിൽ എനിക്ക് അച്ഛന്റെയും അമ്മയുടെയും വക ഓരോന്ന് കിട്ടി. എന്റെ വാശി കൂടി ചെറിയമ്മയെ കൊല്ലാൻ തോന്നി.. അങ്ങനെ വീട്ടിൽ അമ്മ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാലും പല വഴക്കും നടന്നു.ചൂരൽ വെട്ടി കൊണ്ട് വന്നു അമ്മ ശിക്ഷ നടപ്പിലാക്കി.. ഞാൻ കുറേ വാങ്ങി.. ചെറിയമ്മക്ക് വെറുതെ വാങ്ങിപ്പിച്ചു കൊടുത്തു.. പാവം എത്ര തല്ലിന് ഞാൻ വഴിയുണ്ടാക്കി കൊടുത്തു അവൾക്ക്.