മിഴി 5 [രാമന്‍]

Posted by

“ലക്ഷമീ….” ഈണമുള്ള ആ വിളിയിൽ ചേച്ചിയോടുള്ള  സ്നേഹം കാണിച്ചു അനു ആ കഴുത്തിലേക്ക് മുഖം നീക്കുന്നത് കണ്ടപ്പോ അമ്മ എന്റെ നേരെ തിരിഞ്ഞ് അനുനെ ചേർത്ത് പിടിച്ചു.

“നീയെന്റെ കുട്ടിയെ വെറുതെ കുറേ കാട്ടി ല്ലേ..എന്റെ ഈ മോളെ ” ആ തലയിൽ തഴുകി അമ്മ ചോദിച്ചപ്പോ അനു പെട്ടന്ന് കള്ള ചിരിയോടെ എന്നെ നോക്കി…

എനിക്കൊന്നും മിണ്ടാനില്ലായിരുന്നു എന്തോ പഴയ കാര്യങ്ങൾ പെട്ടന്ന് കണ്ണിലേക്കു വന്നപ്പോ… അഭീ എന്ന് വിളിച്ചു, ഇവിടുന്ന് ഞാനിവളെ ആട്ടി വിട്ട ദിവസം അനു കരഞ്ഞത് പെട്ടന്ന് ഓർമ വന്നു. ആ കരഞ്ഞ മുഖം.. കണ്ണിന്റെ കോണിൽ ചെറിയ നീറ്റൽ.

“എടാ അഭീ….” അമ്മയുടെ പതിഞ്ഞ വിളി…

ആ കൈ വന്നു എന്നെ പൊതിഞ്ഞു ആ നെഞ്ചിലേക്ക് അടുപ്പിച്ചു..

“ഞാൻ വെറുതെ പറയുന്നതല്ലേ.മോനൂ ഡാ നീ കരയെ?”  അമ്മയുടെ ആശ്വാസിപ്പിക്കൽ.ചേർത്തുപിടിച്ച അമ്മയുടെ സൈഡിൽ എന്റെ കവിളിൽ വന്നു  പതിഞ്ഞ ചെറിയ സ്പർശം… കണ്ണ് തുറക്കുമ്പോ അനു ഉണ്ട്..ഞങ്ങളെ രണ്ടു പേരെയും അമ്മ ചെർത്തു പിടിച്ചതാണ്..അവളുടെ ആ ചുണ്ട് എന്റെ കവിളിൽ പതിയെ തട്ടിയതാണ്. അമ്മ കാണുന്നുണ്ട്.. അവൾക്ക് പേടി ഇല്ലാ…

“കരയല്ലടാ കോന്താ ” അമ്മ കേൾക്കെ അവളുടെ വാക്കുകൾ.

“ആഹ്ഹ തുടങ്ങിയോ രണ്ടും “” അമ്മ ഇടയിൽ കേറി സുഖിച്ചിരുന്ന ഞങളുടെ ചെവിയിൽ പിടിച്ചു നിർത്തി…

“ഹാ ലക്ഷ്മി… ഞാൻ വെറുതെ പറഞ്ഞതാ..” ചെറിയമ്മ അമ്മയോട് കേണപ്പോ

“അമ്മേ അവളാ വിളിച്ചേ” എന്ന് പറഞ്ഞു ആ കയ്യിൽ നിന്ന് ഞാനെന്‍റെ ചെവി വാങ്ങി വെച്ചു…

 

ഹോസ്പിറ്റലിൽ രണ്ടും പോവുന്നില്ല എന്ന് പറഞ്ഞത് കൊണ്ട്.. സൈറ്റിൽ പോവാൻ ഒരു മടി.. ചെറിയമ്മ ഇവിടെ ഇല്ലേ… ഇന്നലത്തെ പനി പറഞ്ഞത് കൊണ്ട് അമ്മ അവധി തന്നു…

അതിനിടക്ക് ചെറിയമ്മ റൂമിലേക്ക് ഓടി കുളിക്കാൻ.. പുറകെ ഓടാൻ നോക്കിയപ്പോ ദേഷ്യത്തോടെ നോക്കി. അമ്മയെ ഒരു വിളി. തറഞ്ഞു നിന്നു ഞാൻ.. ഇങ്ങനെയും ണ്ടോ ദേഷ്യം.. അടങ്ങി നിന്നു.

“കള്ളപനി അല്ലേടാ പൊട്ടാ നിനക്ക്… മടിയൻ ” അമ്മയോന്ന് മാറിയപ്പോ ചെറിയമ്മ ഹാളിലെ സോഫയുടെ ബേക്കിലൂടെ വന്നു എന്റെ കഴുത്തിൽ കൈ മുറുക്കി  കൊല്ലാൻ നോക്കുന്ന പോലെ കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *