ഇങ്ങനെ നിന്നാൽ പോരാ എല്ലാരും മുന്നിലില്ലേ.. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്ന് കാട്ടണം.. അല്ലേൽ അവളെ ഇത്ര വിഷമിപ്പിച്ചതിന് ഒരു സോറി ഇവരുടെ മുന്നിൽ വെച്ചു അങ്ങു പറഞ്ഞാലോ..
കൂടെ എന്‍റെ ഒപ്പരം നില്‍ക്കുന്ന പെണ്ണിനെ ഞനൊന്ന് നോക്കി.എന്റെ നോട്ടം വന്നതും അതേപോലെ ചെറിയമ്മയും എന്റെ നേർക്കാ തല തിരിച്ചു .എന്ത് പാവം ആണിപ്പോ .ചിരിച്ചു കൊണ്ട് ഞാനാ കൈയിലെ പിടുത്തം വിട്ടു..ഒരു ചെറിയ പരുങ്ങൽ കൊണ്ട് ചെറിയമ്മ വിട്ടുതന്നില്ല എന്നാലും ഇടതു കൈ ഉയർത്തി ഞാൻ അനുവിന്റെ ഇടത്തെ തോളിൽ വെച്ചു എന്നോട് ചേർത്ത് നിർത്തി മുന്നിലുള്ളവർക്ക് കാണിച്ചു കൊടുത്തു ഞങളുടെ സ്നേഹം.
ആ നീക്കം കണ്ടു അനു ഒന്ന് ഞെട്ടി എന്റെ മുഖത്തേക്ക് തന്നെ മിഴി വെട്ടാതെ നോക്കി നിന്നു.അതിനും കൂടുതൽ എന്റെ മുന്നിൽ നിൽക്കുന്നവരുടെ ഭാവം ആയിരുന്നു എനിക്ക് കാണേണ്ടത്.അവർ വാതുറന്നു.
“എന്താ.. നോക്കുന്നെ എല്ലാരും? ഇതെന്റെ ചെറിയമ്മ ആണ്…എന്റെ അനു…ചിലരുടെയൊക്കെ വിചാരം ഞങ്ങൾ തമ്മിൽ കണ്ടാൽ കടിച്ചു കീറാൻ നടക്കാന്നൊക്കെയാ. ” വാ പൊളിച്ച അവരുടെ മുന്നിലേക്ക് ചെറിയമ്മയെ കൂട്ടി പിടിച്ചു രണ്ടടി വെച്ചു പറഞ്ഞതും കേട്ട് വീണ്ടും കിളി പോയി അവര് അങ്ങോട്ടു ഇങ്ങോട്ടും പരസ്പരം നൊക്കി നിന്നു.
എന്റെ കൂടെ അനുസരണയോടെ തന്നെ നിന്ന അനു ഒന്നും മിണ്ടാതെ ആയപ്പോ അവളുടെയും കിളിപോയൊ എന്നരീതിയിൽ ഞാൻ പതിയെ ഒന്ന് നോക്കി.നെഞ്ചിലേക് കൂടുതൽ അടുത്ത അവളെ വലത്തെ കൈ എന്നെ ചുറ്റി എന്റെ ഇടുപ്പിലാണ്. ഉയർത്തി എന്നെ നോക്കുന്ന ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. എന്നത്തേയും പോലെ എന്നെ തളർത്തുള്ള ആ നോട്ടം.. ഈശ്വര. മുന്നിലെ അമ്മയെ നോക്കിയപ്പോ അവിടെ എന്താപ്പോ ഇതെന്നുള്ള ഭാവവും ..എനിക്ക് ഇവളെ കെട്ടണം കൂടെ പറഞ്ഞാലോ??? ചിന്ത കാട് കേറി. എന്തിനാ പൊല്ലാപ്പ്..വേണ്ട അമ്മ വെട്ടു കത്തി എടുക്കും.
“ആഹാ രണ്ടും കൂടെ ഒന്നായോ… ലക്ഷ്മിക്ക് ഇപ്പോ സന്തോഷായി കാണാല്ലോ ” ഞങ്ങളെയും അമ്മയെയും നോക്കി ഷാജി അങ്കിളിന്റെ ചോദ്യം.ശെരിയായിരിക്കും അമ്മക്കായിരുന്നിരിക്കണം ഞങ്ങൾ ഇങ്ങനെ ആയതിൽ ഏറ്റവും കൂടുതൽ സന്തോഷം.. ചെറിയമ്മയെ പോലെ ചെറുതായി ഒന്ന് കണ്ണ് നിറച്ചു ഞങ്ങളെയും പിന്നെ അച്ഛനെയും നോക്കി.. അമ്മ ചിരിച്ചു…