മിഴി 5 [രാമന്‍]

Posted by

“അഭീ നിനക്ക് നാണോ….?”

“നീ പോ അനൂ….. നമക്ക് പുറത്ത് പോയാലോ ഇന്ന്..” അവളെ ഒന്ന് ഒറ്റക്ക് കിട്ടണം എന്നുണ്ടായിരുന്നു.. ആ കൈപിടിച്ച് കെട്ടി പിടിച്ചു നിൽക്കാലോ..

“അയ്യടാ.. എന്തിനാ പുറത്തു പോയീട്ട്…നിന്റെ ഉദ്ദേശം ഒന്നും നടക്കില്ല മോനേ” കിട്ടിയ ക്യാരറ്റ് മുഴുവൻ വിഴുങ്ങി കൊണ്ട് കവിള് വീർപ്പിച്ചു അവളുടെ മറുപടി..

” ചെറിയമ്മേ നീയിങ്ങനെ വേണ്ടാത്തത് ഒന്നും ആലോചിലിക്കല്ലേ…. ” പിടിച്ച കൈ ഞാൻ ഒന്ന് ആട്ടികൊണ്ട് അവളോട് പറഞ്ഞതും. നാണിച്ചുള്ള ഒരു ചിരി അവൾക്ക്..പക്ഷെ ശ്രദ്ധ ബാക്കിലേക്കാണ്..

“നമുക്ക് വെറുതെ ഒന്ന് പുറത്ത് പോയി കറ…. ” പറഞ്ഞു മുഴുവപ്പിക്കാൻ സമ്മതിക്കാതെ കയിൽ തോണ്ടി അനു എന്നെ നോക്കി പുറകിലേക്ക് നോക്കാൻ ആ മുഖം  പതുങ്ങി കൊണ്ട് ആഗ്യം കാട്ടി.എന്താണിപ്പോ പുറകിൽ?.

തല തിരിക്കുന്നതിനു മുന്നേ തന്നെ പുറകിലെ അടക്കിയ സംസാരം നല്ലപോലെ കേൾക്കാൻ കഴിഞ്ഞു..എല്ലാരും ണ്ടോ ദൈവമേ.. ഉഷാന്റി ചതിച്ചു.ചിരി കഴിഞ്ഞു ചളിപ്പുള്ള മുഖവുമായി അനു ഒന്ന് എന്നെ നോക്കി…

“പെട്ടു ല്ലേ “എന്ന് പതിയെ അവളോട് ചോദിച്ചപ്പോ… ചെറിയമ്മക്ക് ഒരു പേടിയും ഇല്ലാ.. പിന്നെ ഞാൻ എന്തിന് പേടിക്കണം.. എന്റെ കൈ മുറുക്കി ചെറിയമ്മ കുറച്ചു മുന്നോട്ട് നിന്നപ്പോ തിരിഞ്ഞു നിന്നിരുന്ന ഞാൻ നേരെ ആയി ആ കാഴ്ച കണ്ടു. അടുക്കളയിലേക്ക് കേറി എല്ലാരും ചിരിയോടെ നിൽക്കുന്നുണ്ട്.

അച്ചനും അങ്കിൾ മാരും കണ്ണ് കൂർപ്പിച്ചു നോക്കുമ്പോ , ഉഷാന്റിക്കും ഗായത്രിക്കും ചിരിയാണ്, ആശാന്റി താടിക്ക് കൈ കൊടുത്തു നിൽക്കുന്നു. ഇതിനിടയ്ലേക്ക് “എന്താ എല്ലാരും ഇവിടെ “എന്ന് പറഞ്ഞു ഇടയിലൂടെ മുന്നോട്ട് വന്നു എന്റെ സ്വന്തം അമ്മയുടെ ചോദ്യം. ചെറിയമ്മ എന്റെ കയ്യിൽ മുറുക്കെ പിടിക്കുന്നത് ഞാൻ അറിഞ്ഞു. അമ്മ ഞങ്ങളെ രണ്ടു പേരെയും ഒന്ന് നോക്കി ചിരിച്ചു.രാവിലെ വേറെ ഒന്ന് കണ്ടതല്ലേ അതോണ്ട് അത്രവല്ല്യ കാര്യമായി തോന്നി കാണില്ല. ബാക്കിയുള്ളവർക്ക് ആദ്യമായി ഉള്ളൊരു കാഴ്ച അല്ലെ.

“എന്താണ് മക്കളെ ഇത്…അഭിയും അനുവും തന്നെ ആണോ രണ്ടും ” ഉഷാന്റിയുടെ കളിയാക്കുന്ന ചോദ്യം.. അവരാരും ഇതുവരെ ഞങ്ങൾ ഒന്ന് സംസാരിക്കുന്നത് പോലും കണ്ടു കാണില്ല.

Leave a Reply

Your email address will not be published. Required fields are marked *