കുടമുല്ല 2 [Achillies]

Posted by

ഹോ കരഞ്ഞു മുഖം ഒക്കെ വീർത്തു വിങ്ങി ഇരിപ്പുണ്ട്,…

കണ്ണും മൂക്കും എല്ലാം ചുവന്നു ഇപ്പൊ ഒരു പ്രാന്തിയെ പോലെ ഉണ്ട്.

 

“എന്താ അമ്മൂസെ പറ്റിയെ…ഇങ്ങനെ അലറിവിളിച്ചു കരയാൻ എന്താ ഉണ്ടായേ….”

 

പിന്നേം എന്റെ നെഞ്ചിലേക്ക് ചാരാൻ പോയ അമ്മുവിനെ ഞാൻ നീക്കി പിടിച്ചു ചോദിച്ചു.

 

“ഇന്ന്….ഇന്ന്….”

 

വിതുമ്പി അവൾക്ക് പറയാൻ പറ്റുന്നില്ല…ശ്വാസം വലിച്ചും മൂക്ക് പിഴിഞ്ഞും ഒന്നു നേരെ ആവാൻ നോക്കുവാണ് പെണ്ണ്…

അവളേം വിളിച്ചോണ്ട് അകത്തുകയറി ഞാൻ അവിടെ ഉള്ള കസേരയിൽ ഇരുന്നു അവളെ അവിടെ ഇരുത്താൻ നോക്കിയപ്പോൾ അവൾ വന്നു എന്റെ തുടയിൽ തലയും വെച്ചു നിലത്തിരുന്നു.

 

“ഇന്ന് ഞാൻ ഏട്ടനെ കണ്ടു….പുറത്തു വെച്ചു…..”

 

കണ്ണും നിറച്ചു അമ്മു പറഞ്ഞതും എന്റെ നല്ല ജീവൻ അങ്ങു പോയി.

 

“എന്തിനാ….ന്നോട് കള്ളം പറഞ്ഞേ….എനിക്ക് വേണ്ടി എന്തിനാ….ങ്ങനെ കഷ്ടപ്പെടുന്നെ…”

 

കുഞ്ഞുകുട്ടിയെപ്പോലെ തേങ്ങുന്ന അമ്മുവിന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരം ഇല്ലാതെ ഞാൻ ഇരുന്നു വിയർത്തുപോയി.

 

“സിനിമയ്ക്ക് പുവാൻ വേണ്ടി ബസിൽ ഇരിക്കുമ്പോഴാ  ഒരു ചാക്കും തൂക്കി ഏട്ടൻ ഒരു ബില്ഡിങ്ങിനുള്ളിലേക്ക് പോവുന്ന കണ്ടേ….

നിക്ക് സഹിക്കാൻ പറ്റിയില്ല….

എനിക്ക് ഓടി വരാണോന്നു ഉണ്ടായിരുന്നു….

പക്ഷെ കരച്ചില് വന്നിട്ട് നിക്കൊന്നു മിണ്ടാമ്പോലും പറ്റിയില്ല…”

 

എന്റെ മുട്ടിൽ തലയും വെച്ചു ഇടറി പറയുന്ന അമ്മുവിന്റെ തലയും തലോടി ഇരിക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ…

 

“ഏട്ടൻ…ഇനി അവിടെ ആഹ് പണിക്ക് പോവണ്ട..….എനിക്കിനി പഠിക്കണ്ട….ഞാൻ എവിടേലും ജോലിക്ക് പൊക്കോളാം….”

 

എന്റെ കാലും ചുറ്റിപ്പിടിച്ചു ഇരുന്നു പതം പറയുന്ന അമ്മുവിന്റെ അടുക്കെ അതോടെ ഞാൻ കസേരയിൽ നിന്നിറങ്ങി ഇരുന്നു.

 

പെണ്ണിന്റെ കണ്ണ് രണ്ടും തുടച്ചു കൊടുത്തിട്ടും പിന്നെയും ഒഴുകി ഇറങ്ങുവാണ്.

 

“എന്റമ്മൂസെ….ആദ്യം എനിക്ക് കുറച്ചു കഷ്ടപ്പാടൊക്കെ ഉണ്ടായീ എന്നുള്ളതൊക്കെ ശെരിയാ….പക്ഷെ ഇപ്പൊ ഒരു കുഴപ്പോം ഇല്ല….

ഞാനിപ്പോ മുമ്പത്തേക്കാളും ഹാപ്പി ആഹ്…”

 

“എന്നാലും വേണ്ട….ഏട്ടനിങ്ങനെ കഷ്ടപ്പെടുവാണ് എന്നറിഞ്ഞിട്ട് എനിക്കെങ്ങനാ മനസമാധാനമായിട്ട് ഇരിക്കാൻ പറ്റണേ…,”

Leave a Reply

Your email address will not be published. Required fields are marked *