” രണ്ടാളോടും ഒരു കാര്യം പറയാം ”
” എന്തോന്നാടാ കുറെ ആയല്ലോ .. നീ പറ… എന്തെമ്മേ കാര്യം ”
ഏട്ടത്തി അമ്മയുടെ മുഖത്തേക്ക് നോക്കി
” ഇവൻ ഏതോ.. വണ്ടി വാങ്ങിയെന്നോ അത് അച്ഛനോട് പറയണമെന്നോ… എന്തൊക്കയോ പറയുന്ന കേട്ട് ”
അരിഞ്ഞ പച്ചക്കറി അടുപ്പത്തു വച്ച ചീനച്ചട്ടിയിൽ ഇട്ടുകൊണ്ട് അമ്മ ഒരു ഒഴിക്കൻ മട്ടിൽ പറഞ്ഞു നിർത്തി
” അയ്യേ… ഈ ചിള് കേസിനാണോ ഞാൻ… ഡേയ്… ഒന്ന് പോയി പരിഹരിച്ചു കൊട്.. ചെല്ല് നമ്മടെ പയ്യനല്ലേ…. ”
അടുപ്പിൽ ഇരിക്കുന്ന തോരൻ ഇളകികൊണ്ട് ഇരുന്ന തവി കൈയിൽ എടുത്ത് കറക്കികൊണ്ട് ഏട്ടത്തി ഏട്ടനോട് അത് പറയുമ്പോ… ഏട്ടന്നൂൾപ്പടെ എല്ലാരും ചിരിച്ചു പോയി… ഇപ്പോ മനസിലായില്ലേ ഞങ്ങളുടെ ഒരു വൈബ്…
” പോടെയ്… പോടെയ്… നീ വാടേ…. ”
എട്ടത്തിക്ക് നേരെ ഒരു ലോഡ് പുച്ഛം വാരിവിതറി കൊണ്ട് ഏട്ടൻ എന്റെ തോളിൽ കൈയിട്ട് മുന്നോട്ടു നടന്നു
അച്ഛനോട് കാര്യങ്ങൾ എല്ലാം ചേട്ടൻ തന്നെയാണ് പറഞ്ഞത്. അങ്ങേര് ആദ്യം കുറെ മൊട കാണിച്ചെങ്കിലും. ഏട്ടന്റെ വാശിക്ക് മുന്നിൽ അച്ഛന് സമ്മതിക്കേണ്ടിവന്നു.. സത്യം അറിയുമ്പോൾ ഏട്ടൻ എന്നെ വാരി ഉടുക്കാതെ ഇരുന്നാൽ മതി.
അന്ന് കാര്യങ്ങൾ അങ്ങനെ പോയി പിറ്റേന്ന് രാവിലെ തന്നെ അവർ വിളിച്ച് കറക്റ്റ് ലൊക്കേഷൻ ചോദിച്ചു ജംഗ്ഷനിലെത്തി എന്നും പറഞ്ഞു.. ഞാൻ ലൊക്കേഷൻ അയച്ചുകൊടുത്തു വീടിന്ടെ ഉമ്മറത്ത് ഇരിപ്പായി..
“നീ ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ തോന്നും നിന്റെ ഭാര്യ പ്രസവിക്കാൻ കിടക്കുവാണെന്നു…”
ഞാൻ ടെൻഷൻ അടിക്കുന്നത് കണ്ട് ഏട്ടത്തി പറഞ്ഞു. അവർക്ക് അങ്ങനെ പറയാം വരുന്ന സാധനത്തിന്റെ വില അറിഞ്ഞാൽ ഉള്ള കര്യം ഓർക്കാൻ കൂടെ വയ്യ. അയിന്റെ ഇടക്ക് ഓരോ ചളിയായി ഇറങ്ങിക്കോളും… ഇതിന് പോഷകാഹാരത്തിന് കുറവുണ്ട് കൂടാതെ ബുദ്ധിക്കും ഇതിനൊക്കെ ആരാന്നോ ലക്‌ച്ചർ ആയി ജോലിക്കൊടുത്തെ