എന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയായിരുന്നു അമ്മയുടെ മറുപടി
” എന്റെ അമ്മ കുട്ടി അങ്ങനെ പറയല്ലേ പ്ലീസ്… അമ്മടെ അജുന് വേണ്ടി അല്ലെ… ”
” ഇല്ലെടാ പൊന്നേ നടക്കില്ല മോൻ വേറെ വല്ല പ്ലാനും ഉണ്ടെങ്കിൽ പറഞ്ഞോക്ക്..”
എന്റെ പാത്രത്തിലേക്ക് ഒരു ദോശയും കൂടെ ഇട്ട് അമ്മ വീണ്ടും പണിയിൽ മുഴുകി
” അഹ്…. ദേ വരുന്നു നിന്റെ പുന്നാര ഏട്ടത്തി അങ്ങോട്ടേക്ക് പറ… ചെലപ്പോ നടക്കും ”
അമ്മയുടെ വാക്കുകൾ എന്നെ എത്തിച്ചത് ദേഷ്യതാൽ കത്തിജ്വലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന ഏട്ടത്തിയിൽ ആണ്
ഏട്ടത്തി രണ്ടു ചുവട് മുന്നോട്ട് വെച്ച് അടുക്കളയിൽ കേറി എന്നെ മൊത്തത്തിൽ ഒന്ന് നോക്കി.. കാര്യം പിടികിട്ടിയപ്പോ ഞാൻ സ്ലാബിൽ നിന്ന് താഴ്യ്ക്ക് ഇറങ്ങി.ദൈവമേ ജീവൻ ബാക്കി വച്ചേക്കണേ..
” അജു നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട്….. കുളിക്കാതെ ആഹാരത്തെ തൊടരുതെന്ന്…. അതെങ്ങനെയാ ഏട്ടന്റെ അല്ലെ അനിയൻ…അമ്മ ഇപ്പൊ എന്തിനാ ഇവന് ഫുഡ് കൊടുത്തേ…”
എനിക്കെട്ട് ഒരു അടിയും തന്ന് അടുക്കളയിലേക്ക് കയറി അമ്മക്ക് നേരെ തിരിഞ്ഞു. കുളിക്കാതെ ഫുഡ് കഴിക്കുന്നത് ഇഷ്ടമല്ല പുള്ളിക്കരത്തിക്ക്. അമ്മ കൈമലർത്തി . ഞാൻ ആണെകിൽ നാളത്തെ കാര്യത്തിന് ഇടക്ക് ഇത് വിട്ടും പോയി. അഹ് ഏതായാലും കിട്ടുന്നത് വാങ്ങിക്കാം.
” എന്റെ പൊന്നേട്ടത്തി… വാങ്ങിക്കാനുള്ളത് ഒക്കെ പിന്നെ വാങ്ങിച്ചോളാം ഞാൻ.. പറ്റുമെങ്കിൽ എന്നെ ഒന്ന് ഹെല്പ് ചെയ്യ്…,”
ഞാൻ അവസാനശ്രമം എന്നോണം ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി
” നടക്കില്ല ”
ഒന്ന് കേൾക്കുകപോലും ചെയ്യാതെ.. എന്റെ വാക്കുകൾ അപ്പാടെ ഇല്ലാതാക്കി. അമ്മയിൽ നിന്ന് ആക്കിയുള്ള ചിരി എനിക്ക് കേൾകാം എങ്കിലും ഞാൻ അത് കാര്യമാക്കില്ല.. ഇനി അറ്റകൈ തന്നെ പ്രയോഗിക്കാം, ഫ്രിഡ്ജ് തുറന്ന് എന്തോ എടുക്കുന്നതിനിടയിൽ ഞാൻ ഒരു ഡിമാൻഡ് ഇട്ട്
” എന്റെ കൂടെ നിന്നാൽ ഞാൻ ഡയറി മിൽക്ക് സിൽക്ക് വാങ്ങിതരാം…. എന്ത് പറയുന്നു “