അങ്ങനെ രണ്ടുപേരും ചേർത്തുപിടിച്ച് അങ്ങനെ കിടന്നു.
: അപ്പേ…. കഥ പറ പ്ലീസ്…..?
അവൾവിടുന്ന ലക്ഷണം ഇല്ല..
: മം പറയാം…
ആമി എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുന്നു ഞാൻ അവളുടെ കണ്ണിലേക്കു എന്റെ ചുണ്ടുകൾ അടുപ്പിച്ചു. പതിയെ മീനുവിന്റ മുടിയിൽ തലോടി ഞാൻ കഥ പറയാൻ തയാറെടുത്തു….
“””””””””””””””””””””””””””””””””””””””””””
മംഗലത്ത് കാവ് എന്ന അതിമനോഹരമായ ഗ്രാമവും പ്രകൃതിയുടെ പച്ചപ്പും മണ്ണിന്റെ പുതുമയും വിട്ടുമാറാത്ത അതിസുന്ദരമായ കൊച്ചു വലിയ ഗ്രാമം. അവിടുത്തെ നാട്ടാർക്ക് എല്ലാം ഭയഭക്തി ബഹുമാനം ആയ വിശ്വനാഥൻ അഥവാ വിശ്വേട്ടൻ എന്റെ അച്ഛൻ. നാട്ടിലെ പേരെടുത്ത പ്രമാണിയും നാട്ടുകാരുടെ എല്ലാം പ്രിയപ്പെട്ടവനായ വിശ്വനാഥന്റെയും, കുടുംബിനിയും സർവ്വോപരി ഈശ്വരഭക്തയും അതിലേറെ പാവവും ആയ മാളുമ്മ എന്ന മാലിനിയുടേം രണ്ടാംമക്കളിൽ രണ്ടാമനായ എന്റെ കഥയാണിത്. എനിക്ക് പുറമെ ഒരു ചേട്ടനാണ്, ചേട്ടൻ ബാങ്കിൽ വർക്ക് ചെയ്യുന്നു ചേട്ടന്റെ മാരേജ് കഴിഞ്ഞിട്ട് ഒരു വർഷത്തോളം ആകുന്നു ചേട്ടന്റെ പേര് അജിത്ത് എന്ന അജി, ചേട്ടത്തി ഒരു കോളേജ് ലക്ചർ ആണ് ഭർത്താവിന്റെ വീടിനെ സ്വന്തം വീട് ആയും അവിടുത്തെ സഹ ജനങ്ങളെ സ്വന്തം വീട്ടുകാരായും കരുതുന്ന രേവതി എന്ന എന്റെ ദേവു ഏട്ടത്തി.
അയ്യോ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ.. നിങ്ങൾ ചോദിക്കാതെയായപ്പോ ഞാൻ ആ കാര്യം വിട്ടുപോയി. നിങ്ങൾ നല്ല ആള്ക്കാരാ… കൊള്ളാം ഏതായാലും
ഞാൻ അർജുൻ എന്ന അജു.. ഫാഷൻ മോഡലിംഗ്ൽ താല്പര്യം ഉള്ളതിനാൽ വീട്ടുകാരുടെ കയ്യും കാലും പിടിച്ച് എറണാകുളത്ത് ജോലി ചെയ്യുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് വീട്ടിൽ ആർക്കും ഇഷ്ടമല്ല അതാണ് മെയിൻ ഇഷ്യൂ .ആ ഒരു കാര്യത്തിന്റെ പേരിൽ അച്ഛന്റെ വായിലിരിക്കുന്നത് കുറെ കേട്ടത് മിച്ചം.
അപ്പൊ കഥയിലേക്ക് വരാം
” അമ്മാ….അമ്മ പറഞ്ഞാ അച്ഛൻ കേൾക്കും.. ”
പാത്രത്തിലെ അവസാന കഷ്ണ ദോശയും വായിലാക്കി ഞാൻ അമ്മയെ സോപ്പിടാൻ നോക്കുന്നു
” നടക്കില്ല മോനെ നടക്കില്ല…ആ കാര്യത്തിന് എന്റെ മോൻ വെള്ളം വാങ്ങി വെക്കേണ്ട “