:ഹാ നീ ഇങ്ങനെ ചൂടാവല്ലേ.. അവര് ചുമ്മാ പറയുന്നത് അല്ലേടി എന്റെ പൊന്നു ഇങ്ങ് വന്നേ ഏട്ടൻ ചോദിക്കട്ടെ..! ( അവളുടെ പിൻ കഴുത്തിൽ ഒരു മുത്തം ഇട്ട് കൊണ്ട് പെണ്ണ് ഒന്ന് പിടഞ്ഞു )
മീനു : അതെ ഒരു പാവം കൊച് ഇവിടെ കിടപ്പുണ്ട് ആ ബോധം വേണം രണ്ടിനും (അവളുടെ ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത് പെട്ടെന്നു തിരിഞ്ഞ് കിടന്ന മീരയെ കണ്ട് ഞങ്ങൾ ഒന്ന് ചിരിച്ചു. കിട്ടി അപ്പോ തന്നെ കൈയിൽ ഒരു അടി )
ആമി : നീ പോയി കിടന്നേ.. പോ..പോയി ഉറങ്ങൻ നോക്ക്…ചെല്ല്…..
മീനു: അയ്യടാ രണ്ടിനെയും റൊമാൻസ് ഒന്നും ഇന്ന് നടക്കില്ല ഞാൻ ഇന്ന് ഇവിടെ ആണ് കിടക്കുന്നേ,അത് കൊണ്ട് മക്കള് മര്യാദയ്ക്ക് കിടന്നോണം…
“ആമി എന്നെ നോക്കി അവളോട് റൂമിൽ പോകാൻ പറയാൻ കണ്ണ് കൊണ്ട് കാണിക്കുന്നു എനിക്ക് ആണെങ്കിൽ ചിരി വന്നിട്ട്.. കല്യാണം കഴിഞ്ഞിട്ട് ഇത്ര കൊല്ലം ആയിട്ടും എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടക്കാതെ പുള്ളികാരിക് ഉറക്കം വരില്ല.. അതാണ്”
: മീനുട്ടി പോയികിടക്ക് അമ്മക് നാളെ ഹോസ്പിറ്റലിൽ പോകണ്ടതല്ലേ നാളെ കഴിഞു സാറ്റർഡേ അല്ലെ അമ്മയും ലീവ് ആണ് നമ്മക്ക് നാളെ കഴിഞ്ഞു പോളികാം മോള് പോയി കിടക്കട ചക്കരെ…
മീനു : അപ്പ പറഞ്ഞോണ്ട് മാത്രം പോകാം.. ( പോകുന്ന പോക്കിൽ ഒരു കൊഞ്ഞനം കുത്തിട്ടാണ് പോകുന്നേ… ഇപ്പോ മനസ്സിൽ ആയി കാണുമല്ലോ അവൾക് ആരെയാ ഇഷ്ടം എന്ന് അവൾ അപ്പന്റ പൊന്നു ആണ്..) ഇനി എന്റെ കാന്താരിയെ എങ്ങനെ സമദനിപ്പിക്കുമോ ആവോ.. അവളോട് കുറച്ചു ചേർന്ന് കിടന്നു . പുള്ളിക്കാരി തിരിഞ്ഞു കിടക്കുവാണ് പിണക്കം ആണ്
: ഡി…. (അനക്കം ഇല്ല ) മീരു…..
ആമി : ഉം( നേർത്ത ഒരു മൂളൽ )
:എന്താടി എന്റെ പെണ്ണിന്
ആമി : ഏട്ടാ ഞാൻ ഒരുപാട് തടി വച്ചോ ( ഓ അപ്പോ അതാണ് കാര്യം പെണ്ണിന് കുശുമ്പ് കേറീട്ടുള്ള പിണക്കം ആണ് )