തൊട്ട് പുറകിൽ നിന്നച്ചന്റെ വാക്ക് വന്നതും അവൾ ചാടി എണ്ണിറ്റ് അച്ഛൻ അവളെ അവിടെ ഇരുത്തി അകത്തേക്ക് പോയി… പുള്ളി അല്ലേലും അതികം സംസാരം ഇല്ല .. ഇന്നാട്ടിലെ ബിലാൽ ഇക്ക ആണ്….
” നി നേരത്തെ ചോദിച്ചില്ലേ സജി ആരാന്നു… ഈ വീട്ടിലെ സജിയാണ് ആ പോണത്…. ”
അവളോട് അത് പറഞ്ഞപ്പോ ഏട്ടത്തി യും അവളും അമ്മയും ചിരിക്കുന്നത് കണ്ട് എനിക്ക് ഒരുപാട് സന്തോഷം തോന്നി
” ടാ.. ടാ അജു നിനക്ക് കുടണുണ്ട്… ”
എന്റെ കൈയിൽ പതിയെ അമ്മ തല്ലി അത് പറഞ്ഞു അച്ഛന്റ്റെ പുറകെ നടന്നു
” നിനക്ക് എന്നാ ഇനി പോണ്ടേ… ”
” നാളെ കഴിഞ്ഞു… ഒന്നും പറയാതെ ആണല്ലോ വന്നേ … ദൈവമേ അവന്മാര് എന്നെ കൊല്ലും ”
” ആ.. കാര്യം ഉറപ്പല്ലേ.. എങ്കിൽ നിങ്ങള് പോയി കിടക്കു സമയം ഒരുപാടായില്ലേ … ഞാൻ എന്റെ കണവൻ എന്തിയെ എന്ന് നോക്കിട്ട് വരാം.”
എന്നും പറഞ്ഞു ഒരു നെടുവീർപ്പിട്ട് ഏട്ടത്തി എണ്ണിറ്റ്.. ഇന്ന് ഒരുപാട് ഓടിയതാ പാവം
” അതികം തിരയണ്ട.. ആ മാവിന്റെ ചോട്ടിൽ ഉണ്ട്.. അവിടേം ഒരു കുരുക്ഷേത്രഭൂമി അക്കിട്ടുണ്ട്….. വാ നമ്മക്ക് പോവാം ”
എന്നും പറഞ്ഞു ഞാൻ അവളേം കൂട്ടി മുകളിലത്തെ എന്റെ മുറിയിലേക്ക് കയറി
” ഈ മനുഷ്യനെ കൊണ്ട് ഞാൻ തോറ്റു ”
ആത്മാഗതം പറഞ്ഞു വെളിലേക്ക് പോകുന്ന ഏട്ടത്തിയേം നോക്കി ഞങ്ങൾ റൂമിൽ കേറി.
” താൻ വല്ലോം കഴിച്ചായിരുന്നോ … ”
മുറിയാകെ നോക്കുന്നതിന് ഇടക്ക് എന്റെ വാക്ക് കെട്ട് അവൾ കഴിച്ചെന്നു തലയാട്ടി
” താൻ കിടന്ന് തത്തി കളിക്കുവൊന്നും വേണ്ട.. കട്ടിലിൽ കിടന്നോ അത് ഡബിൾ ഡക്ക് ആ വലിച്ചാൽ മതി “