” അത് തന്നെ ഇനി മേലാൽ നീ വല്ലോം പറഞ്ഞാൽ. ”
എന്നും പറഞ്ഞു ഏട്ടത്തി എന്റെ കൈയിൽ ഒറ്റ അടി
” സജി….. ”
ഞാൻ ഒന്ന് ഇരുത്തി വിളിച്ചു അതിന് ഒരു ചിരിയും തന്ന് ഏട്ടത്തി അവളെ കെട്ടിപിടിച്ചു ഒരു ഉമ്മയും ആ കവിളിൽ കൊടുത്തു
” എന്റെ കുഞ്ഞിന് എന്തൊണ്ടങ്കിലും ഈ ചേച്ചിയോട് പറയാട്ടോ… ഈ കൊന്തനെ നോക്കണ്ട… പാവമാ എന്തെകിലും പറഞ്ഞാൽ ചേച്ചിയോട് പറഞ്ഞാൽ മതി നല്ല അടികൊടുക്കാട്ടോ.. “.
കുട്ടികളോട് സംസാരിക്കുന്നപോലെ അവളോട് പറയുന്നത് കെട്ട് ചിരി വന്നെകിലും പിടിച്ചു നിന്ന്
” സജി….. ”
ഞാൻ വീണ്ടും കടുപ്പിച്ചു വിളിച്ചു… ചുമ്മാ അങ്ങ് മുതലേടുക്കുവാണെന്നെ..
” എന്തോന്നാ ചെക്കാ നിനക്ക് ”
” അല്ലമ്മേ ആരാ ഈ സജി… ഇവിടുത്തെവല്ലോരും ആണോ… ”
അവളുടെ ആ ചോദ്യത്തിന് ഞാനും ഏട്ടത്തിയും പരസ്പരം ഒന്ന് നോക്കി
” മോള് ഈ സിനിമ ഒന്നും കാണാറില്ലേ ”
അമ്മയുടെ ആ ചോദ്യത്തിന് ഇല്ലന്ന് അവൾ ചുമൽകൂച്ചി
” അതെന്താ”
ഏട്ടത്തിയിൽ നിന്ന്
” വീട്ടിൽ ടീവി ഒന്നും ഇല്ലേച്ചി .. നേരത്തെ അപ്പുറത്തെ വീട്ടിൽ പോയി ഞാനും അഞ്ജുവും കാണും. ഒരീസം അവര് ഞങ്ങള് വരണ കണ്ട് ടീവി നിർത്തി… കംപ്ലയിന്റ് ആണെന്നും ഇനി കാണാൻ പറ്റില്ല എന്ന് പറഞ്ഞപ്പോ ഒരുപാട് സങ്കടം ആയി. വീട്ടിൽ നിന്ന് എന്തെങ്കിലും കൊടുപോവൊന്ന് പേടിച്ചയിരിക്കും .. അതിപിന്നെ ടീവി ഒന്നും കാണാറില്ല ”
അവൾ അത് ചിരിയോടെ പറഞ്ഞു നിർത്തിയപ്പോ… എന്റെ തൊണ്ട വരണ്ടു ഇങ്ങനെ ഒരു അവസ്ഥാ പറഞ്ഞു കേട്ടിട്ടേ ഉള്ളു .. അത് ഇത്രയും ഭയാനകം ആണെന്നറിഞ്ഞില്ല
അമ്മ സാരിയുടെ തലപ്പുകൊണ്ട് കണ്ണുതുടക്കുന്നത് ഞാൻ കണ്ട്
” അത് അന്നല്ലേ.. ഇന്ന് നി എന്റെ മോന്റെ ഭാര്യയാണ് നിനക്ക് ഒരു കുറവും അവൻ വരുത്തില്ല അത് ഈ അച്ഛന്റ്റെ വാക്കാണ് “