തിരിച്ചും ഒരുലോഡ് പൂച്ചം വാരി എറിഞ്ഞു കൊണ്ട് ഞാൻ ആ വാക്കുകൾ അവിടെ കൊണ്ട് നിർത്താൻ എന്നോണം തിരിഞ്ഞു
” അല്ലാ…. ഒന്ന് നിന്നെ മിസ്സിനെ എങ്ങനെ അറിയാം ”
ആകാംഷ നിറഞ്ഞ സ്വരം
” അവൾ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു ”
തിരിഞ്ഞുള്ള അതേ നടപ്പിൽ തന്നെ മറുപടിയും കൊടുത്ത് ഞാൻ നേരെ നടന്നു.. വെയ്റ്റിംഗ് ഷെഡിൽ നിന്ന് ബസും കേറി നാട്ടിലേക്ക് തിരിച്ചു.ഏതോ ഒരു കാറ്റിന്റെ തലോടലിൽ ഞാനും അലിഞ്ഞു ചേർന്ന്.. കണ്ടാക്ടർ വിളിച്ചപ്പോൾ ആണ് എനിക്ക് സോബോധം വന്നത്… നടേത്തി. ബസും ഇറങ്ങി വീട്ടിലെക്ക് ഉള്ള വഴിയേ നടന്നു.കാറ്റിന്റെ താഴുകലും ഏറ്റ്
ഒരുപാട് നടന്നപ്പോൾ.. ആരോ വിളിക്കുന്നത് പോലെ…. തോന്നിയതാവം.
” എടൊ… ഒന്ന് നിൽക്കടോ.. ”
ഇതാരപ്പാ…. ദേ വരുന്നു നമ്മടെ പാൽക്കാരി
” അഹ് സെച്ചിയോ… ഓ സോറി ഇയുള്ളവന് വിൽക്ക്കു ഏല്പിച്ചേക്കുന്ന സമയം അല്ലെ ഇത്. എങ്കള് അറിഞ്ഞില്ല തമ്പാട്ടി. ”
ഞാൻ അല്പം കുനിഞ്ഞു നിന്ന് അത് പറഞ്ഞപ്പോ അവൾ ആ കുഞ്ഞിപ്പല്ലുകൾ കാട്ടി മുത്തുപോഴിക്കുന്നത് പോലെ ഒന്ന് ചിരിച്ചു ഓ… എന്റശ്വരാ… അഴകുനാ അഴക് അപ്പടി ഒരാഴക്ക്.
” അഹ് ആ പേടി എപ്പോളും നല്ലയാ.. ”
ഞങ്ങൾ മുന്നോട്ട് നടന്നു.. അവൾ ഓരോ കാര്യങ്ങൾ ചോദിച്ചു ഞാനും. അങ്ങനെ ഞങ്ങൾക്കിടയിലെ മഞ്ഞുരുകി. അവൾ ഒരുപാട് സംസാരിക്കുന്ന കുട്ടത്തിൽ ആണ് വീട്ടിലെ കാര്യങ്ങളും എല്ലാം പറഞ്ഞു അവൾ അവരുടെ ദാരിദ്ര്യമോ കഷ്ടപ്പാടോ അവളുടെ വാക്കുകളിൽ വരാതെ ഇരിക്കാൻ പരമാവധി ശ്രമിക്കുണ്ടെന്നു എനിക്ക് മനസിലായി.രണ്ടാഴ്ച കഴിഞ്ഞാൽ അവളുടെ കല്യാണം ആണെന്നും ആളെ ഇത് വരെ ഫോട്ടോയിൽ പോലും കണ്ടിട്ടില്ല എന്നും പറഞ്ഞു. സംഭവം എന്റെ അച്ഛൻ ആണ് ഈ കല്യാണം നടത്തുന്നെ കള്ള തന്ത കെട്ടുന്ന ചെക്കന്റെ ഫോട്ടോ പോലും കാണിക്കാൻ ദയവ് തോന്നാത്ത കാലമാടൻ.. . എന്നെ കുറിച്ച് ചോദിച്ചപ്പോ ഞാൻ കാര്യമായി ഒന്നും പറഞ്ഞില്ല ജോലിയെ കുറിച്ചും ഒക്കെ പറഞ്ഞു ഒഴിവായി വീട്ടുകാരെ കുറിച്ച് ഞാൻ മനഃപൂർവം പറഞ്ഞില്ല.. അവൾ ചോദിച്ചും ഇല്ല.അത് അറിഞ്ഞാൽ ചിലപ്പോൾ അവൾ ഇപ്പോ കാണിക്കുന്ന ഒരു അടുപ്പം പോലും നഷ്ടപ്പെടും