നാമം ഇല്ലാത്തവൾ [ വേടൻ ]

Posted by

 

” അത് ഇപ്പോ ആർക്കടാ…. ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്…. ”

 

ഏട്ടത്തി ഒരു ചിരിയോടെ അത് പറഞ്ഞപ്പോ എല്ലാരും ഒന്ന് ചിരിച്ചു

 

 

” അല്ല ഈ ചേട്ടൻ ഒന്നും മിണ്ടില്ലേ..”

 

 

ആദ്യം ഇതാരാ… എന്ന് ചോദിച്ച കിളി തന്നെ… കൊള്ളാം ഉരുപ്പിടി തന്നെ . ഇവളേം കൊതിപ്പിച്ചു കടന്നുകളഞ്ഞല്ലോ. . എന്തേ… നിങ്ങൾക് ഫീൽ ആയോ…

 

” ഇല്ല എനിക്ക് ജന്മനാ സംസാരിക്കാൻ ഉള്ള ശേഷി ഇല്ല… എന്തേ…. ”

 

ഞാൻ ആ പെണ്ണിനെ ഒന്ന് നോക്കിട്ട് ഏട്ടത്തിക്ക് നേരെ നിന്ന്

 

 

” എന്നാ ഞാൻ പോയി സർട്ടിഫിക്കറ്റ് വാങ്ങി.. വീട്ടിലെക്ക് പോവാ ”

 

 

അഹ്

 

ഏട്ടത്തിയിൽ നിന്ന് മറുപടി കിട്ടിയപ്പോ ഞാൻ ഓഫീസിലേക്ക് നടന്നു. പോകുന്ന പൊക്കിൽ അവളെ ഒന്ന് ഇരുത്തിനോക്കാനും ഞാൻ മറന്നില്ല

 

 

” മൊരടൻ ”

 

ഞാൻ അവളെ പാസ്സ് ചെയ്തു പോയപ്പോളേക്കും ഒരു നേർത്ത ശബ്ദം അത് ഞാൻ കേട്ടെങ്കിലും തിരിഞ്ഞു നോക്കാൻ പോയില്ല.. മുന്നോട്ട് നീങ്ങി ഒരു ചെറു ചിരിയോടെ , സർട്ടിഫിക്കറ്റും വാങ്ങി തിരിച്ചു വരാന്തായിലൂടെ നടന്നപ്പോൾ ദേ ആ പെണ്ണ്…. ഏത്‌ നമ്മടെ ( നമ്മടെ അല്ല എന്റെ… അയ്യടാ.. ) പൂച്ചക്കണി .. അവളുടെ കണ്ണുകൾക്ക് ഒരു കാന്തത്തിന്റെ ശക്തി

 

 

” ഹലോ….”

 

 

ആ ഒരു നീട്ടി വിളി ദൂരത്തുനിന്നുണെകിലും ആ വിളി അവസാനിച്ചത് എന്റെ അരികിൽലായിയാണ്

 

 

” അഹ് താൻ ഓ…. ”

 

 

ഞാൻ ഓർമ്മപുതുക്കാൻ എന്നോണം ചോദിച്ചു

 

 

” അല്ലാതെ തന്നെ അറിയാവുന്ന ആരും ഇവിടെ ഇല്ലാലോ… ഹമ്… ”

 

 

എന്റെ മറുപടിക്ക് ഒരു പൂച്ചം കലർന്ന ചിരിയോടെ ഉള്ള മറുപടി

 

 

” നിങ്ങളെ സയൻസ് ആൻഡ് ആർട്സ് പഠിപ്പിക്കുന്നത് ഇപ്പോളും ഗായത്രി മാധവ് അല്ലെ.. “

Leave a Reply

Your email address will not be published. Required fields are marked *