ആവിര്‍ഭാവം 8 [Sethuraman]

Posted by

അവള്‍ തുടര്‍ന്നു, “ഇന്നലെ രാത്രി തോന്നിയതാണ്. എനിക്ക് തൃപ്ത്തി ആയിട്ടുണ്ട്‌. പൂര്‍ണ്ണമായി എന്‍റെ മോഹങ്ങളും ഫാന്ടസികളും ആഗ്രഹങ്ങളും ഇന്നലത്തോടെ പൂര്‍ത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. എന്താണ് ചേട്ടന്‍റെ അഭിപ്രായം?”

ഒരു നിമിഷം അവളെ നോക്കിയിരുന്നിട്ട് സേതു മറുപടി കൊടുത്തു. “നമ്മള്‍ ആദ്യം മുതലേ തീരുമാനിച്ചിരുന്നതല്ലേ മോളെ, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഇത് അവസാനിപ്പിക്കണമെന്ന് തോന്നിയാല്‍ ഉടനെ ഇത് നിര്‍ത്തുമെന്ന്. നിനക്ക് അവസാനിപ്പിക്കണമെങ്കില്‍ ഇപ്പോള്‍ തന്നെ നമുക്ക് ഈ ശൈലി നിര്‍ത്താം, ഓക്കേ?”

അയാളുടെ വാക്കുകള്‍ കേട്ട ഉടനെ അവള്‍ മുട്ടിലുയര്‍ന്ന്‍ സേതുവിനെ കഴുത്തില്‍ കെട്ടിപ്പിടിച്ച് നീട്ടി ചുണ്ടില്‍ ഉമ്മവെച്ചു. “ഈ കഴിഞ്ഞ രണ്ട് കൊല്ലത്തിനുള്ളില്‍ കഴിഞ്ഞ കാര്യങ്ങള്‍ ഒരു സ്വപ്നം പോലെ രഹസ്യമായി വല്ലപ്പോഴും ചേട്ടനോട് സംസാരിക്കാനും മനസ്സിലിട്ട് താലോലിക്കാനും മാത്രമേ എനിക്കിനി മോഹമുള്ളു.

എന്‍റെ ഇനിയത്തെ ആഗ്രഹം, എന്‍റെ ചേട്ടന്‍റെ ഒരു കുഞ്ഞിനെകൂടി പ്രസവിച്ച്, ഒരു ആണ്‍കുട്ടിയെ, ആ കുഞ്ഞിനെയും പൊന്നുപോലെ നോക്കി വളര്‍ത്താനാണ്,” അവള്‍ മൊഴിഞ്ഞു.

പൊടുന്നനെ ഒരു വീണ്ടു വിചാരമെന്നപോലെ തിരികെ ഇരുന്നിട്ട് അവള്‍ തുടര്‍ന്നു, “പക്ഷെ അങ്ങിനെ എന്‍റെ കാര്യം മാത്രം നോക്കിയാല്‍ എന്‍റെ പൊന്ന് ചേട്ടന്‍റെ ആ ഒരു സ്വപ്നമുണ്ടല്ലോ, അതെങ്ങനെ നമ്മള്‍ തീര്‍ക്കും? ഒരിക്കല്‍ മതിയോ ചേട്ടന് അതോ കുറച്ച്‌ നാള്‍ തുടരണോ? രണ്ടായാലും എനിക്ക് കുഴപ്പമില്ല, ഒരു അവസാനമുണ്ടായാല്‍ മാത്രം മതി.”

ആ വാക്കുകള്‍ കേട്ട് സേതുരാമന്‍ പൊട്ടിച്ചിരിച്ചു. “അതിനി ഒരു സ്വപ്നമായി ബാക്കി നിന്നോട്ടെ, അതായിരിക്കും നല്ലത്. അങ്ങിനെ ഞാന്‍ മാത്രം പിഴച്ച് നടന്നാല്‍ ശരിയാവില്ല.”
സംഭാഷണങ്ങള്‍ കേട്ട് കിളി പോയ അരുണ്‍ ഇടക്ക് കയറി, “ഞാന്‍ കാമിനി പറഞ്ഞതിനോട് യോജിക്കുന്നു, ചേട്ടന് എന്തെങ്കിലും സ്വപ്നം ബാക്കിയുണ്ടെങ്കില്‍ അത്കൂടി തീര്‍ക്കണം, എന്തുതന്നെ ആയാലും.” അല്ലെങ്കിലെ സ്വല്‍പ്പം കലിപ്പിലായിരുന്ന സേതു ഉടനെ തിരിച്ചടിച്ചു, “നീ പോടാ മൈരെ, നീ നന്നാവാന്‍ തീരുമാനിച്ചതാ ഇതിനൊക്കെ കാരണം.” പക്ഷെ ഉടനെത്തന്നെ അയാള്‍ കൂട്ടിച്ചേര്‍ത്തു, “തമാശ പറഞ്ഞതാട, തെറ്റിദ്ധരിക്കണ്ട.” ഇത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *