മതില്‍ക്കെട്ടിനു പുറത്തായപ്പോള്‍ അരുണ്‍ ചോദിച്ചു, “ചേട്ടാ, വന്യ മൃഗങ്ങള്‍ വല്ലതും …..”. ഉടനെ വന്നു കക്ഷിയുടെ മറുപടി, “ഞാന്‍ അന്വേഷിച്ചിരുന്നു, സാധാരണ ഗതിയില്‍ ഇവിടെ കാണാറില്ലത്രെ.
ആനത്താരി അല്ല, പിന്നെ തിന്നാന്‍ പറ്റിയ ഇലകളും ഇവിടെ കുറവ്, കരടിക്ക് വേണ്ട കിഴങ്ങുകളും മറ്റും ഇല്ല. പിന്നെ ഉണ്ടാവുക മാനുകളും അപൂര്‍വ്വം അവയെ തേടിയെത്തുന്ന പുലിയുമാവാം. അവരും മിക്കവാറും ശബ്ദം കേട്ടാല്‍ മാറിപ്പോകാനാണ് ഇട. പാമ്പുകള്‍ കാണാന്‍ ഇടയുണ്ട്, നടക്കുമ്പോള്‍ കാല് നിലത്തുരച്ച് നടന്നാല്‍ അവ മാറിപ്പോവുമെന്നാണ് ഫോറെസ്റ്റ്കാര്‍ പറഞ്ഞത്. അന്തരീക്ഷത്തില്‍ മങ്ങിത്തെളിഞ്ഞുവ വരുന്ന ചെറിയ വെളിച്ചത്തിലും ടോര്‍ച്ചിന്‍റെ വെട്ടത്തിലും, സേതുരാമന്‍ മുന്നിലും മറ്റു രണ്ടുപേര്‍ പിറകെയുമായി നടത്തം തുടങ്ങി.
തമാശകള്‍ പറഞ്ഞും, അന്യോന്യം കളിയാക്കിയും തമ്മില്‍ കാല് വാരിയും ചിരകാല സുഹൃത്തുക്കളെപ്പോലെ അവര്‍ കയറ്റം കയറി. ആരോഗ്യക്ഷമതയില്‍ സേതുവിനെക്കാള്‍ മുന്നിലായിരുന്ന കാമിനിയും അരുണും അയാളെ കടന്ന് വേഗത്തില്‍ കയറിയപ്പോള്‍, സ്വതേ അലസതയുള്ള സേതുരാമന്‍ വലിയ തിരക്കൊന്നും കൂട്ടാതെ അല്‍പ്പംപിറകിലായി. അയാള്‍ മുകള്‍ഭാഗത്ത് എത്തിയപ്പോഴെക്ക് ഇവിടെ വന്ന്‍ പരിചയമുള്ള കാമിനി തുള്ളിച്ചാടി അവിടെയൊക്കെ അരുണിനെ സീനറിയും ദൂരെയുള്ള സ്ഥലങ്ങളും കാണിച്ചുകൊടുത്ത് ബഹളം വെച്ച് നടപ്പുണ്ടായിരുന്നു.
സൂര്യോദയത്തിന് തൊട്ട് മുന്നേയാണ് അവര്‍ എത്തിയത്. മൂവരും തോളോട് തോള്‍ ചേര്‍ന്ന് നിന്ന്‍ സൂര്യോദയം ആസ്വദിച്ചു. മഞ്ഞ് ആകെ ഒരു ആവരണം അന്തരീക്ഷത്തില്‍ ചാര്‍ത്തിയിരുന്നു. കയറ്റം കയറിയ ആയാസം പക്ഷെ ശരീരത്തില്‍ നിന്ന്‍ തണുപ്പിനെ അകറ്റുകയും ചെയ്തു.
വളരെ അലൌകികമായ ഒരു ശാന്തതയും സമാധാനവും ആ കാഴ്ചകളിലും ചുറ്റുപാടും നിറഞ്ഞു നിന്നു. അതേ ചിന്ത തന്നെ മൂവരിലും പ്രതിഭലിച്ചു.
ലൈംഗികച്ചുവയുള്ള യാതൊരു കാര്യവും വിദൂരമായിപ്പോലും അവരില്‍ അപ്പോള്‍ തൊട്ട് തീണ്ടിയിരുന്നു പോലുമില്ല. നിറഞ്ഞ സന്തോഷത്തിലും സംതൃപ്ത്തിയിലും മനസ്സിനെ വിട്ടുകൊടുത്ത് അവര്‍ സൂര്യോദയം കണ്ട്നിന്നാസ്വദിച്ചു. നടുവില്‍ നിന്നിരുന്ന കാമിനി കൈകള്‍ ഇരു ഭാഗത്തും നിന്നിരുന്നവരുടെയും പിറകില്‍ കൂടിയിട്ട് അവരുടെ വയറിന്‍റെ സൈഡില്‍ പിടിച്ചു നിന്നു. സൂര്യന്‍ ഉയര്‍ന്ന് വന്നപ്പോള്‍, സേതു ഇറക്കി വെച്ചിരുന്ന ബാക്ക് പാക്കില്‍ നിന്ന് കയ്യില്‍ കരുതിയ ഷീറ്റെടുത്ത് ഏതാണ്ട് നിരപ്പായ ഭാഗത്ത് വിരിച്ച്, ചായ കരുതിയ ഫ്ലാസ്ക്കും ബിസ്കറ്റ് പാക്കുകളും നിരത്തി വെച്ചു.