തലകുനിച്ച് ചിരിച്ചു കാണിച്ച് അവള്‍ സ്കൂട്ടര്‍ ജീപ്പിനു പിറകെ സ്റ്റാന്‍ഡില്‍ ഇട്ട് ഹെല്‍മെറ്റ് ഊരി സീറ്റില്‍ വെച്ച് മാഡത്തിന് നേരെ നടന്നു. അപ്പോഴേക്ക് കാമിനി ഗെയ്റ്റടച്ച് മുറ്റത്തിനരികിലുള്ള സിമിന്‍റ് ബെഞ്ചിനടുത്ത് എത്തിയിരുന്നു, കൂടെ സേതു സാറും എത്തി.
സാര്‍ ബെഞ്ചിലിരുന്നപ്പോള്‍ മാഡം അതിന് മുന്നിലുള്ള സിമന്‍റ് മേശയില്‍ കയറിയിരുന്ന്‍ അവളെ ബെഞ്ചിലിരിക്കാന്‍ ക്ഷണിച്ചു. സാറിന്‍റെ മുന്നിലിരിക്കാനുള്ള മടികൊണ്ട് അവള്‍ ചിരിച്ചുകാണിച്ചു നിന്നതെയുള്ളു.
സാറ് ഉടനെ കൈ നീട്ടി അവളുടെ കയ്യില്‍ പിടിച്ച് വലിച്ച് ബെഞ്ചില്‍ ഇരുത്തി. പെട്ടന്നായതുകൊണ്ട് അവള്‍ക്ക് റിയാക്റ്റ് ചെയ്യാനും പറ്റിയില്ല. അവള്‍ ചമ്മിയ ചിരിയുമായി മുന്നിലിരിക്കുന്നവരെ മാറി മാറി നോക്കി. “എന്തൊക്കെയുണ്ട് ഷംന, ജോലി എങ്ങിനെഉണ്ട്, ഇഷ്ട്ടമാണോ?” കാമിനി ചോദിച്ചു.
“അതെ മാഡം, നിങ്ങളോടൊക്കെ എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല, നൂറു പുണ്യം കിട്ടും രണ്ടാള്‍ക്കും,” ഷംന മൊഴിഞ്ഞു.
“അതൊക്കെ കൊള്ളാം, പക്ഷെ ആ MBA പ്രോഗ്രാം സമയത്ത് നീ തീര്‍ത്തില്ലെങ്കില്‍ അപ്പൊ കാണാം,” സേതു അവളെ വിരട്ടി. “ഇന്നെന്തു പറ്റി, വീട്ടില്‍ പോകാതെ ഇവിടെ നില്‍ക്കാന്‍?”
“അക്കൗണ്ട്‌സ് അപ്ഡേറ്റ് ചെയ്യാനുണ്ടായിരുന്നു സാര്‍, വെള്ളിയാഴ്ച തീര്‍ന്നില്ല. അപ്പോള്‍ ഈ ആഴ്ച ഇവിടെത്തന്നെ നിന്നാല്‍ അതും പിന്നെ MBAക്ക് പ്രിപ്പേര്‍ ചെയ്യുന്നതും അപ്ടുഡേറ്റ് ആക്കാമെന്ന് കരുതി.”
“അത് ചേട്ടന്‍ വിളിച്ച് കുളമാക്കി അല്ലെ,” കാമിനി ചോദിച്ചു. “അയ്യോ ഇല്ല മാഡം,” ഉടനെ വന്നു ഷംനയുടെ മറുപടി. “പണി ഞാന്‍ ഇന്നലെ രാത്രിയോടെ തീര്‍ത്തു.
പഠിത്തം പിന്നെ ഇന്നു രാത്രിയും ചെയ്യാമല്ലോ.”
“അതിന് നിന്നെ ഇന്ന് ഞാന്‍ വിട്ടിട്ട് വേണ്ട ഇവിടുന്ന്,” സേതു ഒന്ന് തോണ്ടി. അത് കേട്ടതോടെ പെണ്ണ് ലജ്ജിച്ചു തല താഴ്ത്തി ഇരുപ്പായി. കാമിനി ഉടനെ രക്ഷക്കെത്തി, “എന്താണ് ഷംന കുടിക്കാന്‍ വേണ്ടത്, ചായയോ, കാപ്പിയോ അതോ ജ്യൂസ് വല്ലതും മതിയോ?”
അവള്‍ പക്ഷെ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്ക്ന്നത് കണ്ടപ്പോള്‍ കാമിനി തുടര്‍ന്നു, “ഈ സേതുന്‍റെ ഒരു കാര്യം, ഇവളെ പേടിപ്പിച്ചപ്പോ സമാധാനമായി. നീ വിഷമിക്കേണ്ട ഷംന, നിനക്ക് എപ്പോ കംഫര്‍ട്ടബിള്‍ അല്ലാതെ തോന്നുന്നുവോ, അപ്പോള്‍ തന്നെ തിരികെ പോകാം, ഞാന്‍ ഗാരണ്ടി.”