വശീകരണ മന്ത്രം 17 [ചാണക്യൻ]

Posted by

സാരംഗി തന്റെ നിസ്സഹായത ശിവയ്ക്ക് മുന്നിൽ വെളിപ്പെടുത്തി.

എന്താടി കാന്താരി നീ വല്ല കുറുമ്പും കാണിച്ചു അവിടുന്ന് മുങ്ങിയതാണോ?

ശിവ ചിരി കടിച്ചു പിടിച്ചുകൊണ്ടു ചോദിച്ചു.

അതൊന്നുമല്ല ആന്റിയമ്മേ….. എന്റെ കയ്യിൽ ഒരു താളിയോലക്കൂട്ടം ഉണ്ട്….. കൊല്പി ഭാഷയിൽ ഉള്ളത്….. അതിന്റെ മീനിങ് ഒന്നു പറഞ്ഞു തരണം.

സാരംഗി പറയുന്നത് കേട്ട് ശിവയുടെ മുഖം മാറി.

നിനക്ക് കൊല്പി ഭാഷയെക്കുറിച്ചു എങ്ങനെ?

ശിവ അവളെ തന്നെ തുറിച്ചു നോക്കി.

അനന്തച്ഛന്റെ ഡയറിൽ ഉണ്ടായിരുന്നതാ

അതിനു ഏട്ടൻ ഡയറിയൊക്കെ എഴുതുവായിരുന്നോ?

ശിവയ്ക്ക് വീണ്ടും സംശയം

അതൊക്കെയുണ്ടായിരുന്നു……. ഞാൻ പറഞ്ഞ പണി ആന്റിയമ്മയ്ക്ക് ചെയ്യാൻ പറ്റുവോ ഇല്ലയോ എന്ന് പറാ

സാരംഗിയ്ക്ക് അപ്പോഴേക്കും ദേഷ്യം വന്നു.

അച്ചോടാ…. എന്റെ ഏട്ടന് പോലും ഉണ്ടായിരുന്നില്ല ഇത്രയും ദേഷ്യം…… ഇത് ഏട്ടത്തിയമ്മയിൽ നിന്നും കിട്ടിയതല്ലേ?

സാരംഗിയെ അരിശം കേറ്റാനായി ശിവ ചോദിച്ചു.

ഹും…ഈ ആന്റിയമ്മ കൊള്ളൂല…. ചീത്തയാ

കൈകൾ പിണച്ചു വച്ചു സാരംഗി ശിവയോട് പിണങ്ങി.

ചെറുപ്പത്തിലെ അതേ കൊഞ്ചലും പിണക്കവും ഇപ്പോഴും അവൾക്ക് മാറ്റം വന്നിട്ടില്ലെന്ന് ശിവയ്ക്ക് തോന്നി.

പോട്ടെ സാരല്യ പെണ്ണെ……. മോള് വാ…. മോൾക് നല്ല പിസ ഞാൻ തരാം…. അതു കഴിഞ്ഞ് താളിയോലയുടെ കാര്യം നോക്കാം പോരെ?

ശിവ പറഞ്ഞത് കേട്ട് പിണക്കമൊക്കെ മറന്ന് സാരംഗി ചാടിയെഴുന്നേറ്റു.

ഹൊ പെണ്ണിന്റെ സന്തോഷം കണ്ടില്ലേ

ശിവ ചിരിയോടെ അവളുടെ കവിളിൽ പിച്ചി.

ശേഷം കിച്ചനിലേക്ക് സാരംഗിയെയും കൊണ്ടു പോയി.

വയറു നിറയെ അവളെ ഊട്ടിയ ശേഷം തന്റെ റൂമിന്റെ ഡോർ ലോക്ക് ചെയ്തു ശിവ സാരംഗിയ്ക്കൊപ്പം പതു പതുത്ത ബെഡിൽ ഇരുന്നു.

ശിവ കണ്ണുകൾകൊണ്ടു ആംഗ്യം കാണിച്ചതും സാരംഗി ബാഗ് തുറന്ന് അതിലുള്ള ചെമ്പട്ടിന്റെ കിഴി എടുത്തു കൈമാറി.

സാരംഗി തന്ന കിഴി ശിവ സൂക്ഷ്മതയോടെ തുറന്നു നോക്കി.

അതിൽ ഒരു താളിയോലക്കൂട്ടം ആയിരുന്നു ഉണ്ടായിരുന്നത്.

പയ്യെ അത്‌ പുറത്തെടുത്തു ശിവ തിരിച്ചും മറിച്ചും നോക്കി.

കൊല്പിയിലെ ചില അക്ഷരങ്ങൾ മാത്രം ആദ്യത്തെ താളിയോലയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

രണ്ടാമത്തെ താളിയോലയിൽ കൊല്പിയിൽ ഒരു വരി ശ്ലോകം പോലെ എന്തോ ഒന്നു എഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *