അന്ന് ആദ്യമായി അവളിലെ മാതൃത്വം ഉണർന്നു.
പേര് അറിയാത്ത ഏതോ ഒരു വികാരത്തിന് അവൾ അടിമപ്പെട്ടു.
അരുണിമയുടെ മാറിടം അറിയാതെ വിങ്ങി.
അപ്പോഴും ഓടിയകലുന്ന സാരംഗിയിൽ ആയിരുന്നു അരുണിമയുടെ മിഴികൾ
ഓടുന്നതിനിടെ സാരംഗി അറിയാതെ ഓർത്തുപോയി.
എന്റെ പ്രകൃതി പരമ്പരകളെ ഈ മായാ ലോകത്ത് നിന്നും തന്നെ ഒന്നു രക്ഷിച്ചിരുന്നെങ്കിൽ.
അതും പറഞ്ഞു കൊണ്ടു കണ്ണു ചിമ്മി തുറന്നതും സാരംഗി ഇപ്പൊ ഒരു റൂമിൽ ഇരിക്കുകയായിരുന്നു.
ഇനി ഇതേത് വള്ളിക്കെട്ടാണെന്ന് അറിയാൻ അവൾ പെരുപ്പോടെ തല തിരിച്ചു ചുറ്റും നോക്കി
അപ്പോഴാണ് അവൾക്ക് താനിപ്പോ അമേരിക്കയിലെ സ്വന്തം റൂമിലാണ് ഉള്ളതെന്ന്.
അപ്പോഴാണ് സാരംഗിക്ക് ആശ്വാസം തോന്നിയത്.
അവൾ മുന്നിലേക്ക് നോക്കി.
അവിടെ അഥർവ്വന്റെ പെട്ടി അടഞ്ഞു തന്നെ കിടപ്പുണ്ട്.
ഇത്രേം നേരം കണ്ടത് സ്വപ്നമാണോ അതോ മിഥ്യയാണോ എന്നോർത്ത് അവളുടെ തല പുകഞ്ഞു.
അണച്ചുകൊണ്ടു സാരംഗി പയ്യെ മടുപ്പോടെ ബെഡിലേക്ക് വീണു.
അതോടൊപ്പം അവളുടെ നീല നയനങ്ങളും പയ്യെ അടഞ്ഞു വന്നു.
(തുടരുന്നു)
തേൻ നദിയോട് ചേർന്നുള്ള കരയിൽ വലിയൊരു വനം സ്ഥിതി ചെയുന്നുണ്ട്.
തേൻ നദിയോട് ചേർന്നു നില്ക്കുന്നതിനാൽ തേൻ വനമെന്നും അത് അറിയപ്പെടുന്നു.
തേൻ വനത്തിലെ ഉൾ ഭാഗത്തു ഒരുപാട് നിബിഢ മരങ്ങൾ തിങ്ങി കൂടി വളർന്നിട്ടുണ്ട്.
പേരറിയാത്ത മരങ്ങൾ മുതൽ അപൂർവമായ സസ്യലതാദികളും വന്യ ജീവികളും അവിടെ പാർക്കുന്നു.
വൈവിദ്ധ്യമായ ഒരു ആവാസ വ്യവസ്ഥ തന്നെയായിരുന്നു അത്.
തേൻ വനത്തിന്റെ ഉൾ ഭാഗത്തു വലിയ കരിമ്പാറക്കൂട്ടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേർന്നു വലിയൊരു ഈട്ടി മരം കാണാം.
അതിന്റെ തുഞ്ചത്തെ ഒരു ചില്ലയിൽ മറ്റു ചില്ലകളുടെയും ഇലച്ചാർത്തുകളുടെയും മറവിൽ ഇരുന്നു കയ്യിലുള്ള നാടൻ തോക്കിന്റെ ഇരട്ട കുഴൽ മുന്നിലേക്ക് നീട്ടി.
ചൂണ്ടു വിരൽ കാഞ്ചിയിൽ ഭദ്രമായിരിക്കുന്നു.
ആ മറവിൽ ചുവന്നു പഴുത്ത രണ്ടു കണ്ണുകൾ മാത്രം കാണാം.
ആ കണ്ണുകൾ കരിമ്പാറകളുടെ ഒത്ത മുകളിലെ പരപ്പിൽ കാണുന്ന പുൽനാമ്പുകൾ കടിച്ചു പറിച്ചെടുക്കുന്ന ഒരു മുഴുത്ത കല മാനിൽ ആയിരുന്നു.
അതിന്റെ കൊമ്പുകൾ കിരീടം പോലെ അതിന്റെ ശിരസ്സിൽ വിളങ്ങുന്നുണ്ടായിരുന്നു.