കര അവളിൽ നിന്നും അകന്നകന്ന് ഇപ്പൊ കണ്ണെത്താ ദൂരത്തായി.
അമേരിക്കയിൽ ഉള്ള ജീവിതത്തിൽ പലപ്പോഴും കറ്റമരനിലും ഉല്ലാസ കപ്പലുകളിലും ഇഷ്ടം പോലെ കേറിയിട്ടുള്ളതിനാൽ ഈ യാത്രയിൽ വല്യ പുതുമയൊന്നും അവൾക്ക് തോന്നിയില്ല.
അങ്ങനെ പോകവേയാണ് അവൾ ഹിഷിക്കോ പറഞ്ഞ dragons triangle ഓർത്തത്..
ഇനി ശരിക്കും അങ്ങനൊരു സംഭവം അവിടെ കാണുമോ?..
യാത്രയ്ക്കിടയിൽ സാരംഗിയുടെ ചിന്ത ഇത് തന്നെയായിരുന്നു.
അങ്ങനെ യാത്ര 3,4 മണിക്കൂർ പിന്നീട്ടതും മാനത്തും കടലിലും ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങി.
തെളിഞ്ഞിരുന്ന മാനം പൊടുന്നനെ ഇരുണ്ടു മൂടി മഴക്കോളുമായി എത്തി.
ഒപ്പം നല്ല ഇടിയും മഴയും.
അതോടൊപ്പം കടൽ മൊത്തം പ്രക്ഷുബ്ധമായതും സാരംഗി ഭയന്നു വിറച്ചു.
ബോട്ട് ശക്തിയിലടിക്കുന്ന തിരമാലക്കനുസരിച്ച് ആടിയുലയാൻ തുടങ്ങിയതും അവൾക്ക് ജീവൻ പോകുന്ന പോലെ തോന്നി.
ഒപ്പം കർണം പൊട്ടുന്ന പോലത്തെ ഇടി മുഴക്കങ്ങളും കൊള്ളിയാന്റെ ആകാശത്തെ ചിത്രപ്പണികളും അവളുടെ അവശേഷിച്ച ധൈര്യത്തെ കൂടി ഊറ്റിയെടുത്തുകൊണ്ടിരുന്നു.
സാരംഗി അറിയാതെ അഘോരിയെ നോക്കി.
അവിടെ ഭയം പോയിട്ട് യാതൊരു വികാരങ്ങളുടെയും ലാഞ്ചന പോലുമില്ല.
അതു കണ്ടിട്ട് സാരംഗിയ്ക്ക് അത്ഭുതം തോന്നി.
ഇതിൽ നിന്നും എങ്ങനേലും രക്ഷപെടാൻ പറ്റുമോ എന്നേറിയാൻ പിന്നിലേക്ക് നോക്കിയ സാരംഗി കണ്ടത് വലിയൊരു ആനച്ചുഴിയായിരുന്നു.
കിലോ മീറ്റരുകളോളോളം വലിപ്പമുള്ള ഉഗ്രൻ ചുഴി.
പൊടുന്നനെ തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്യാനും തുടങ്ങി.
എല്ലാം കൂടി ആയപ്പോ ഇവിടേക്ക് വരാൻ തോന്നിയ നിമിഷത്തെ അവൾ സ്വയം പഴിച്ചുകൊണ്ടിരുന്നു.
മുഖത്തേക്ക് ചറപറാ മഴത്തുള്ളികൾ വീണതും സാരംഗിയ്ക്ക് ശ്വാസം മുട്ടി.
അവൾ അവിശ്വസനീയതയോടെ പിന്നിലേക്ക് നോക്കി.
ആ ചുഴിയിലേക്ക് താൻ ഇരിക്കുന്ന ബോട്ട് അടുത്തുകൊണ്ടിരിക്കുകയാണ്
സ്വപ്നത്തിൽ കണ്ടതൊക്കെ സത്യമാകാൻ പോകുന്നുവെന്ന് അവൾ മനസിലാക്കി.
സാർ……. ഈ ചുഴിയിൽ പെടാതെ ബോട്ട് മാറ്റിയോടിക്ക്….. ഇല്ലേൽ നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമാകും.
അഘോരി കേൾക്കുന്ന വിധത്തിൽ അവൾ അലറി.
ആ സന്യാസിയെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് അവൾക്ക് ഒരെത്തും പിടിയുമില്ലായിരുന്നു.
എന്നാൽ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല.
മുഖം മറ്റെങ്ങോട്ടോ തിരിച്ചു വച്ചു.
അയ്യോ……. Some one ഹെല്പ് us…… വീ അർ ഇൻ dangerous സിറ്റുവേഷൻ……. ഹെല്പ് us……. ഹെൽപ് us