വശീകരണ മന്ത്രം 17 [ചാണക്യൻ]

Posted by

അയ്യോ അപ്പൊ നമ്മൾ അങ്ങോട്ട് പോയാൽ എന്തേലും അപകടം?

സാരംഗി അല്പം ഭയത്തോടെ ചോദിച്ചു.

ഇല്ല മാഡം……. Miage ദ്വീപ് പരിസരത്തുള്ള ഹുക്കുമ ബീച്ചിൽ നിങ്ങളെ എത്തിക്കണമെന്നാണ് എനിക്ക് കിട്ടിയ ഓർഡർ.

ഹിഷിക്കോ പറയുന്നത് കേട്ട് സാരംഗി ചിന്തിതയായി.

ഹ്മ്മ്…… ഇത് മിക്കവാറും ആ അഘോരി തന്നെയാവും.

അവൾ ആലോചിക്കവേ ഹിഷിക്കോ ഒരു പൊടുന്നനെ കാർ നിർത്തി.

സാരംഗി എന്താണെന്ന് അറിയിവനായി മുന്നിലേക്ക് നോക്കി.

നീണ്ടു കിടക്കുന്ന മണൽ പരപ്പുകൾ…… അതിനപ്പുറം അലയടിക്കുന്ന തിരമാലകളുടെ അനന്ത ശേഖരവുമായി പസഫിക് സമുദ്രവും.

ഇത് തന്നാവും ഹുക്കുമോ ബീച്ച്.

തന്റെ ഡെസ്റ്റിനേഷൻ എത്തിയെന്നു സാരംഗിയ്ക്ക് മനസിലായി.

അവൾ ഹിഷിക്കോയോട് നന്ദി പറഞ്ഞുകൊണ്ട് കാറിൽ നിന്നുമിറങ്ങി.

ശേഷം മണൽ പരപ്പിലൂടെ കഷ്ട്ടപ്പെട്ട് ബാഗും കൊണ്ട് നടന്നു.

നടന്നു നടന്നു അവൾ ബീച്ചിലെത്തി.

തൊട്ടു മുമ്പിൽ ആർത്തിരമ്പുന്ന പാൽ തിരമാലകൾ അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഓടിയൊളിക്കുന്നു.

ആ തിരമാലകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് അവൾ അല്പസമയം ചിലവഴിച്ചു.

ഓം നമഃ ശിവായ…..ഓം നമഃ ശിവായ….

പിന്നിൽ നിന്നും പഞ്ചാക്ഷരി മന്ത്രജപം കേട്ടു ആരാണെന്നറിയാൻ സാരംഗി തിരിഞ്ഞു നോക്കി.

അത്‌ ആ അഘോരി തന്നെയായിരുന്നു.

നീ എന്നെ തേടി വരുമെന്നുള്ളത് മുന്നേ നിർണയിക്കപ്പെട്ടിട്ടുള്ളതാണ്………വിധിയുടെ വിളയാട്ടം പോലെ കാലം കാത്തുവച്ച കാവ്യനീതി പോലെ നമ്മുടെ സമക്ഷം നീ എത്തിച്ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു……..നിന്റെ നിയോഗത്തിലേക്കുള്ള വെറും വഴിക്കാട്ടി മാത്രമാണ് ഞാൻ.ഈ പ്രപഞ്ചത്തിന്റെ വെറുമൊരു കളിപ്പാവ.

അഘോരി പറഞ്ഞതിന്റെ പൊരുൾ  അവൾക്ക് മനസ്സിലായില്ല.

തന്നെ തേടി ഒരു വലിയ നിയോഗം കാത്തിരിപ്പുണ്ടെന്ന് മാത്രം മനസിലായി.

നിന്റെ നിയോഗത്തിലേക്കുള്ള യാത്ര തുടരാം……. വരൂ.

അഘോരി കയ്യിലെ വടിയിൽ ഊന്നുകൊണ്ട് നടന്നു.

പിന്നാലെ സാരംഗിയും.

നടന്നു അവർ ഒരു ബോട്ടിനു സമീപമെത്തി.

അഘോരി അതിലേക്ക് ചാടി കയറി.

സാരംഗിയോടും ബോട്ടിലേക്ക് കയറാൻ ആവശ്യപ്പെട്ടു.

ആദ്യം അവൾ ഒന്നു മടിച്ചെങ്കിലും വേറെ നിവൃത്തിയില്ലാത്തോണ്ട് കേറേണ്ടി വന്നു.

യന്ത്രവൽകൃത ബോട്ട് ആയതിനാൽ അവളിൽ ആശങ്കയൊന്നും ഉണ്ടായിരുന്നില്ല.

അഘോരി ആ ബോട്ട് നേരെ ഉൾക്കടൽ ലക്ഷ്യമാക്കി ഓടിക്കുവാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *