എന്നാൽ സ്വബോധം വീണ്ടെടുത്ത സാരംഗി കാർ നിർത്താതെ ആക്സിലേറ്ററിൽ ആഞ്ഞു ചവിട്ടി.
കാർ മുരൾച്ചയോടെ മുന്നിലേക്ക് കുതിച്ചു.
അപ്പോഴാണ് അവളുടെ ശ്വാസം നേരെ വീണത്.
മിററിലൂടെ പിന്നിലേക്ക് നോക്കാൻ അവൾക്ക് ഭയമായിരുന്നു.
കാർ ഓടിക്കവേ ഒരു ബ്രിഡ്ജിനു മുകളിലേക്ക് കേറി.
ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് എന്നാണ് ഇത് അറിയപ്പെടുന്നത്.
പസഫിക് സമുദ്രത്തെയും സാൻഫ്രാൻസിസ്കോ ഉൾക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 1.89 km നീളമുള്ള സസ്‌പെൻഷൻ ബ്രിഡ്ജ്.
ബ്രിഡ്ജിൽ കേറി 250 മീറ്റർ കഴിഞ്ഞതും അതേ അഘോരി സന്യാസിയെ വീണ്ടും കണ്ടു അവളുടെ കൈകൾ സ്റ്റീയറിങ്ങിൽ കിടന്ന് വിറക്കാൻ തുടങ്ങി.
കാർ മുന്നിലേക്ക് പോയി അഘോരിക്ക് സമീപമെത്തിയതും ഇത്തവണ വിപരീതമായി ഒരു കാര്യം നടന്നു.
അഘോരി സന്യാസി തന്റെ കയ്യിലുള്ള വടി കൊണ്ടു കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ ശക്തിയിൽ പ്രഹരിച്ചു.
ഗ്ലാസിൽ പോറൽ വീണതും സാരംഗിയുടെ നിയന്ത്രണം വിട്ടതും ഒരുമിച്ചായിരുന്നു.
കാർ വെട്ടി തിരിഞ്ഞ് അടുത്തുള്ള ഡിവൈഡറിൽ പോയി ഇടിച്ചു നിന്നു.
ഇടി കഴിഞ്ഞ് അൽപം കഴിഞ്ഞപ്പോഴാണ് സാരംഗി സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.
അപ്പോഴാണ് കാറിന്റെ ബോണറ്റിൽ നിന്നും കറുത്ത പുക ഉയരുന്നത് അവൾ ശ്രദ്ധിച്ചത് തന്നെ.
ഓഹ് മൈ ഗോഡ്….. മൈ കാർ….. ഇമമ്മയുടെ കയ്യിൽ നിന്നും കിട്ടിയത് തന്നെ
സാരംഗി വിഷമത്തോടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
അപ്പോഴാണ് അപ്പുറത്ത് ഒരു ചുരുട്ടും പുകച്ചുകൊണ്ടിരുന്ന അഘോരിയെ അവൾ കാണുന്നത്.
ഹേയ്……. യൂ സ്റ്റുപ്പിഡ്…… താൻ എന്ത് പണിയാടോ കാണിച്ചത്……. മൈ കാർ…… ഇറ്റ് ഗോഡ് ഡാമേജ്ഡ്……. ഇനി ഞാൻ ഇമമ്മയോട് എന്ത് സമാധാനം പറയും ആവോ
നെറുകയിൽ കൈ വച്ചുകൊണ്ട് സാരംഗി പരാതി പറഞ്ഞുകൊണ്ടിരുന്നു.
നീ വിഷമിക്കേണ്ടതില്ല മകളെ…… എന്റെ ഒപ്പം വരിക………നിന്നെ ഞാൻ നിന്റെ നിയോഗത്തിലേക്ക് നയിക്കുവാൻ ആഗതനായവനാണ്.
അഘോരി സന്യാസി പയ്യെ പറഞ്ഞു.
ഓഹ് ഗോഡ്…… മലയാളി ആയിരുന്നല്ലേ…… താൻ എന്തൊക്കെയാടോ ഈ പറയുന്നത്……. നിയോഗം…… വാട്ട് ദ് ഫക്ക്…… രാവിലെ തന്നെ വന്നോളും ഓരോ മെന്റലുകൾ….. ലീവ് മീ അലോൺ
അഘോരിക്ക് നേരെ സാരംഗി അലറി.