( ഭദ്രൻ ഒന്നും ചിന്തിച്ചു തല തയ്ത്തി ശെരി ആണ് അച്ഛൻ ഉള്ളിടത്തോളം കാലം അദ്ദേഹം തന്നെ ആയിരുന്നു രാജാവ് തിരുവായിക്ക് എതിർവായി ഇല്ലാ )
ശേഖരൻ ….. അതൊക്കെ ശെരിയാ ഞങ്ങൾ ഇവിടെ ഉണ്ട് എന്ന് എങ്ങനെ അറിഞ്ഞു അത് പറയടോ
നാരായണൻ…. നിങ്ങൾ എവിടെയാണോ അവിടെ ഇവൻ ഉണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു. ഭദ്രൻ തബുരാൻറെ കൈയിൽ നിന്ന് ചാടി പോകാൻ ഉള്ള മിടുക്ക് ഒന്നും ഇ പട്ടിക്ക് ഇല്ല
( ഭദ്രൻ ഒരു അഹകാരം ചിരി ചിരിച്ചു അത് ബോധിച്ചു അയാൾക്,)
ശേഖരൻ…. അപ്പൊ തനിക് അറിയാം ഞങ്ങൾ ഇവനെ തീർക്കാൻ പോകുകയാണ് എന്ന് അപ്പൊ പിന്നേ താൻ എന്തിനാ ഇവിടെക്ക് വന്നത്
നാരായണൻ….. നിങ്ങളെ രക്ഷിക്കാൻ
ഭദ്രൻ…. എന്തോ
ശേഖരൻ….. നാരായണ താൻ രാത്രി 12 മണിക്ക് തമാശ പറയാൻ വന്നത് ആണോ
നാരായണൻ….. മുതലാളി നിങ്ങളുടെ രണ്ടും പേരുടെയും ഫോൺ ഓഫ് ആണ് അല്ലെ.(അവർ തല കുലുക്കി) വലിയതബുരാട്ടി പോലീസിനെ വിളിച്ചു പറഞ്ഞു ഇവൻ മിസ്സിംഗ് ആണ് എന്നും നിങ്ങളെ സംശയം ഉണ്ട് എന്നു അത് അറിഞ്ഞപോ നിങ്ങളെ അത് അറിയിക്കാനും രക്ഷപ്പെടുത്താനും വന്നതാ ( ഭദ്രനും ശേഖരനും ഒന്നും ഞെട്ടി )
ശേഖരൻ.. നിന്റെ അമ്മായിക്ക് പ്രാന്ത് ആണോടാ വേണ്ടാത്തെ പൊല്ലാപ് ഉണ്ടാക്കി വെക്കാൻ
ഭദ്രൻ…. നാശംപിടിച്ച തള്ള
നാരായണൻ… അപ്പൊ അവിടെ ഇല്ലാത്ത ജോലിക്കാരൻ ആരാന്നു നോക്കിയപ്പോ രാജു അവിടെ ഇല്ല അപ്പൊ അവനെ വിളിച്ചു നിങ്ങൾ ഉള്ള സ്ഥാലം ചോദിച്ചു അവൻ പറഞ്ഞു ബാക്കി പറയാൻ നേരം അവന്റെ ഫോൺ കട്ട് ആയി പിന്നേ കാൾ കണക്ട് ആയില്ല അതാ ഞാൻ ഇങ്ങോട്ട് വന്നേ തബുരാനേ
ശേഖരൻ…. അത് പേടിക്കണ്ട എസ് ഐ നമ്മുടെ ആൾ അല്ലെ ഞാൻ നോക്കിക്കൊള്ളാം
നാരായണൻ….. മുതലാളി അതിന് വന്നത് നമ്മുടെ പഴയ സി.ഐ ആണ്
ശേഖരൻ… ആര് മിന്നൽ പ്രതാപനോ ( ശേഖരൻ ഒന്നും വിയർത്തു )