“മോളെ, നീ കാരണം ഇവന് നല്ലതേ ഉണ്ടായിട്ടുള്ളൂ. പക്ഷെ നാട്ടാരും കുടുംബക്കാരും എന്ത് വിചാരിക്കുമെന്നറിയില്ല! അതൊന്നുമെനിക്ക് വിഷയമല്ല, എനിക്ക് മോളെ അത്രക്കിഷ്ടാണ്…. ഇത്രയും നല്ല സുഹൃത്തുക്കൾ ആയിട്ടും നിനക്കെന്നോട് പറഞ്ഞൂടെ എന്റെ മോനെ വേണമെന്ന് ഞാൻ തരില്ലേ….” അമ്മയുടെ വർത്താനം കേട്ടതും കാർത്തു അമ്മയെ കെട്ടിപിടിച്ചു കൊണ്ട് ഇരുവരും മുത്തമിടുന്നത് ഞാനാദ്യമായിക്കണ്ടു.
പക്ഷെ അച്ഛൻ, എന്നെ കലിപ്പോടെ നോക്കുമ്പോ നേരം ഞാൻ വേഗം കാർത്തുവിന്റെ പിറകിലേക്ക് മറഞ്ഞു നിന്നു. കല്യാണ പ്രായമാകും മുന്നേ, തന്നെക്കാൾ പ്രായമുള്ള പെണ്ണിനെ ഇനി ചെയ്യാൻ ബാക്കിയൊന്നുമില്ലെന്നു സ്വയം തിരിച്ചറിയുന്ന നിമിഷം തലകുനിക്കാതെ എനിക്കും നിവൃത്തിയില്ലായിരുന്നു, ജാള്യത മറക്കാൻ കണ്ണടച്ച് പിടിച്ചത് കൊണ്ടെന്തു കാര്യമെന്ന് മനസ് തിരിച്ചു ചോദിച്ചു. ചുണ്ടിലെ ചിരിയ്ക്കകമ്പടിയോടെ ഇടം കണ്ണിട്ട് വൈശുവിനെ നോക്കുമ്പോ അവൾ വാ പൊത്തിച്ചിരിക്കുന്നത് കണ്ടു ഞാനവളെ കണ്ണുരുട്ടി.
(അവസാനിച്ചു)