അധികം വൈകാതെ, എൻട്രൻസ് എക്‌സാമിന്റെ റിസൾട്ടും വന്നു. റാങ്ക് സ്‌കോർ 5000ത്തിനടുത്തുണ്ടായിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ചേരാനായിരുന്നു എനിക്ക് താല്പര്യം പക്ഷെ തലസ്‌ഥാന നഗരിയിൽ ആണെനിക്ക് കിട്ടിയത്. വിപിനും ശ്യാമും എഴുതിയെങ്കിലും അവർക്ക് റാങ്ക് കുറവായത് കൊണ്ട് നാട്ടിൽ തന്നെ കോളേജിൽ ചേരുമെന്ന് പറഞ്ഞു. അവരെ നഷ്ടപെടുന്ന കാര്യവുമോർത്തപ്പോൾ എനിക്ക് വിഷമമുണ്ടായി.
ഹോസ്റ്റലിൽ നിൽക്കുന്ന കാര്യമോർത്തപ്പോൾ അതിലേറെ വിഷമം. എല്ലാ ആഴ്ചയിലും വീട്ടിലേക്ക് വരാനൊന്നും പറ്റുമായിരുന്നില്ല, എന്നാലും ഞാനും കാർത്തുവും എന്നുമൊരുമണിക്കൂർ ഫോണിൽ സംസാരിക്കുമായിരുന്നു. എഞ്ചിനീയറിംഗ് പഠിത്തം വല്യ മോശമല്ലാത്ത കടന്നു പോകുന്ന സമയത്തു കാർത്തു എനിക്കൊരു മൊബൈൽ ഫോൺ പിറന്നാൾ സമ്മാനമായി തന്നു. അപ്പോഴൊന്നും ഞങ്ങളുടെ മനസ് തമ്മിൽ ഒന്നായി കൂട്ടികെട്ടിയിട്ടുണ്ടെങ്കിലും ശരീരങ്ങൾ തമ്മിൽ ചേരാനൊരു അവസരമൊന്നും കിട്ടിയില്ല. ഞങ്ങളതിന് ശ്രമിച്ചില്ല എന്ന് പറയുന്നതാവും ശെരി. ഓരോ തവണ നാട്ടിലേക്ക് വരുമ്പോ കാർത്തുവിന്റെ കണ്ണിലെ സന്തോഷം അത് മാത്രമായിരുന്നു എനിക്കകെയുള്ള ജീവശ്വാസം! കാർത്തു കാര്യമായിട്ടെന്തൊ എഴുതുന്നപൊലെയെനിക്ക് തോന്നി. എന്തോ കഥയോ നോവലോ ആണെന്ന് ഞാനൂഹിച്ചു. ഇപ്പൊ വായിക്കണ്ട പിന്നെയൊരൂസം താരമെന്നവൾ പറയുകയും ചെയ്തു. ഫസ്റ് ഇയർ എക്സാം എല്ലാം കഴിഞ്ഞു കുറച്ചൂസം ലീവ് ഉണ്ടായിരുന്നപ്പോൾ അമ്മയും അച്ഛനും അറിയാതെ ഞാൻ കാർത്തുവിന്റെ സ്‌കൂളിലേക്ക് ചെന്നു അവളെ വിളിച്ചു അടുത്തുള്ള പാർക്കിൽ ചെന്നു. ചുറ്റും നിറയെ എന്റെ സമപ്രായത്തിലുള്ള കാമുകി കാമുകന്മാരുണ്ടായിരുന്നു. അവരൊക്ക ഞങ്ങളെ നോക്കുന്നതും ഉണ്ടായിരുന്നു.
“കാർത്തൂ…”
“ഫോണിലെന്താ പറഞ്ഞെ എനിക്ക് രണ്ടു സർപ്രൈസ് ഉണ്ട്!”
“ഉം പറയാം!”
“പറ…”
“മാം ഐസ്ക്രീം..” വെയ്റ്റർ മംഗോ ചോക്ലേറ്റ് മിക്സ് ഐസ്ക്രീം കൊണ്ട് വന്നപ്പോൾ, കാർത്തു പറഞ്ഞു. “കഴിക്ക്.. എന്നിട്ട് പറയാം..” ഞാൻ കഴിക്കുന്ന നേരം കാർത്തു തോൾ ബാഗു തുറന്നു ഒരു പുസ്തകമെടുത്തു.
“അല്ലി ചേച്ചി” എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്! കാർത്തു എന്ന എഴുത്തുകാരിയുടെ പേര് കണ്ടപ്പോൾ എനിക്ക് ചിരിവന്നു.
“ഇത് നമ്മുടെ കഥയാണ്, പക്ഷെ നടന്നതൊന്നും അതുപോലെ ഞാനെഴുതിയിട്ടില്ല, പക്ഷെ നമ്മൾ രണ്ടുപേരെയും അറിയാവുന്ന ആരെങ്കിലുമിതു വായിച്ചാൽ ഉറപ്പായുമാവർക്ക് മനസിലാകും!”
“വായിക്കണം…” ഞാനും ചിരിച്ചുകൊണ്ട് കാർത്തുവിന്റെ കൈകോർത്തു. അടുത്ത സർപ്രൈസ് എന്താ… “വെക്കേഷൻ കഴിഞ്ഞു നീപോകുമ്പോ എന്നേം കൂടെ കൊണ്ട് പൊയ്ക്കോ…. എനിക്ക് നേമം സ്‌കൂളിൽ മ്യൂച്വൽ ട്രാൻസ്ഫർ നു ഓഫർ വന്നിട്ടുണ്ട്. ഞാനതെടുത്തോട്ടെ!!!!”