ഒന്നിച്ചു എല്ലാരും കൂടെ അത്താഴം കഴിക്കുമ്പോ കാർത്തു എന്നോട് ഗൗരവത്തോടെ പറഞ്ഞു “വിശാൽ, എക്സാം കഴിഞ്ഞില്ലേ എന്താ ഇനി പ്ലാൻ.”
വിളരുന്ന മുഖത്തോടെ ഞാൻ കാർത്തുവിനെ നോക്കുമ്പോ അവൾ ബലം പിടിച്ചു നില്കുന്നപോലെ എനിക്ക് തോന്നി “റിസൾട്ട് വരുന്ന വരെ …ചുമ്മാ ഞാനിങ്ങനെ”
“എൻട്രൻസ് എക്സാം എഴുതിക്കൂടെ വിശാൽ!”
“ആഹ് ഞാനത് പറയണമെന്ന് വിചാരിച്ചിരിക്കയായിരുന്നു.” അച്ഛനും പിന്താങ്ങി!
“കാർത്തൂ …..” ഞാൻ ചുണ്ടു മലർത്തി വിഷമത്തോടെ അവളെയൊന്നു നോക്കിപോയി.
“പോകാം, പക്ഷെ ഇനിയിപ്പോ ക്രാഷ് കോഴ്സ് അല്ലെ ഉണ്ടാകൂ..”
“അത് മതിയാകും വിശാൽ!”
ശേഷം എൻട്രൻസ് ക്രാഷ് കോർസ് കോച്ചിങ് നും ഞാൻ പോയി. തൃശൂർ തന്നെ, ഒരു അവിടെ 10 ദിവസത്തോളം ഹോസ്റ്റലിൽ താമസിക്കേണ്ടിയും വന്നു. അപ്പൊ ഞാൻ വൈശുവിനോട് കെഞ്ചി, കാർത്തുവിനെ അവളോടപ്പം ഉറങ്ങാനായി ക്ഷണിക്കാനും, എന്തായാലും ഞാൻ ഇല്ലാത്തതിന്റെ കുറവ് എന്റെ പെണ്ണനുഭവിക്കുന്നതെനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല.
അവിടെയുള്ള റൂം മേറ്റിന്റെ ഫോണിൽ ഞാൻ വീട്ടിലേക്കും കാർത്തുവിന്റെ ഫോണിലേക്കും വിളിക്കുമായിരുന്നു. തമ്മിൽ പിരിഞ്ഞിരിക്കുമ്പോ പ്രണയം നോവിന്റെ നീരായി കണ്ണിലും മനസിലും ഒഴുകിയെത്തുന്നത് പലപ്പോഴും ഞങ്ങളിരുവരും അറിഞ്ഞു.
പക്ഷെ നിങ്ങൾ ശ്രദ്ധിച്ചോ ഇതിൽ നിന്നെല്ലാം ഒരു 18 കാരൻ ലൈഫിൽ എന്തൊക്കെ പഠിക്കുന്നുണ്ടാകും, പെണ്ണിന്റെ ഫീലിങ്ങ്സ് നെ അടുത്തറിയാനും അതിനെ റെസ്‌പെക്ട് ചെയ്യാനും!! അതെന്റെ തുടർന്നുള്ള ലൈഫിൽ എത്രത്തോളം മാറ്റങ്ങൾ വരുത്തുന്നുണ്ടാകും….
അതിനു കാരണവും കാർത്തു തന്നെയാണ്.
അങ്ങനെ എൻട്രൻസ് എക്സാം കഴിഞ്ഞപ്പോൾ കാർത്തു പറഞ്ഞു തനിച്ചു കിടന്നോളാം കുഴപ്പമില്ലെന്ന്, ആ കണ്ണിലൊരു ധൈര്യവും ചുണ്ടിലൊരു പുഞ്ചിരിയും കണ്ടപ്പോൾ പിന്നെ ഞാനതിനും സമ്മതിച്ചു. ഒരാഴ്ച അങ്ങനെ കടന്നുപോയി, ഞാൻ ക്രിക്കറ്റും കമ്പുമായി നടപ്പായിരുന്നു. വൈശു ഇടയ്ക്ക് അമ്മാവന്റെ വീട്ടിലും പോയി നിന്നു, ഞാൻ പോയില്ല. കാർത്തുവിനെ കാണാതായിരിക്കുക എന്ന് വെച്ചാൽ അത് സഹിക്കാവുന്നതിലുമപ്പറമായിരുന്നു.
വൈശു തിരിച്ചു വന്നപ്പോൾ, അമ്മയുടെ കുറെ നാളത്തെ ആഗ്രഹമായിരുന്നു മധുരൈ മീനാക്ഷി ക്ഷേത്രം കാണണം എന്നത്. അങ്ങനെ എല്ലാരും കൂടെ മധുരയ്ക്ക് ഒരു യാത്ര പോകാമെന്നു തീരുമാനിച്ചു. അടുത്തയാഴ്ചയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് എല്ലാം ഞാൻ തന്നെ ബുക്ക് ചെയ്തു. കാർത്തു ആദ്യം വരില്ലെന്നു പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും അമ്മ വിട്ടില്ല. “തന്നെ അങ്ങനെ തനിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന” അമ്മയുടെ വാശി തന്നെ ജയിച്ചു.