കാർത്തിക ടീച്ചർ [കൊമ്പൻ]

Posted by

“എന്താടാ അമ്മയോട് ദേഷ്യപെടുന്നേ…” വൈശുവിന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് കാർത്തു പറയുമ്പോ, കാർത്തുവിന്റെ തോളിലേക്ക് ചാരികൊണ്ട് വൈശു പറഞ്ഞു ”എന്റെ ഡ്രസ്സ് അലക്കി ചീത്തയാക്കി. വേറെ ഡ്രെസ്സിൽ ഉള്ള കളർ ഒക്കെ അതിൽ പട്ടിപിടിച്ചിരുക്കുന്നു..” “അത്രേള്ളൂ, പുതിയത് ഞാൻ വാങ്ങിത്തന്നാ പോരെ…” “ഉം!” കാർത്തു എന്നെ നോക്കി കണ്ണിറുക്കി. ഞാനും ചിരിച്ചുകൊണ്ട് പായസം കുടി പൂർത്തിയാക്കി.

വൈശുവിനും കാർത്തുവിനും ഓരോ ഗ്ലാസ് വീതം അമ്മ കൊടുത്തു. വൈശു രുചിയോടെ കഴിക്കുമ്പോ അമ്മ പറഞ്ഞു. “ഇതൊക്കെ ഉണ്ടാക്കി തരുന്നത് അമ്മയെ വഴക്ക് പറയാൻ ആണ് ട്ടോ…” വൈശു അതിനു ചിരിക്കമാത്രം ചെയ്തു.

വൈകീട്ട് അമ്പലത്തിൽ പോകാനായി ഞങ്ങളെല്ലാം ഒരുങ്ങി, കാർത്തുവുമെന്റെ കൂടെയുണ്ടായിരുന്നു. ഓട്ടോയിൽ ആയിരുന്നു പോയതും വന്നതും, ഓട്ടോയിൽ പോകുമ്പോ കാർത്തുവിന്റെ ദേഹത്തോട് ചേർന്നായിരുന്നു എന്റെ തോൾ. അതുമൊരു സുഖം തന്നെ. എന്റെ നെറ്റിയിൽ അമ്മ കാണാതെ ഭസ്മകുറിയിട്ടു തന്നത് കാർത്തു ആയിരുന്നു. ഇടക്കൊക്കെ കൈ വിരലുകൾ തമ്മിൽ കോർത്ത് വലം വരികയും ചെയ്തു. കണ്ണുകൾ തമ്മിൽ മോഹചിരി ചിരിക്കുന്ന നോട്ടം നോക്കുമ്പോഴും ഉള്ളിൽ അറിയാത്ത നോവുണ്ടായിരുന്നു. നഷ്ടപ്പെടുമോയെന്നു നിനക്കുന്ന നോവ്!

തിരികെ വന്നു എല്ലാരുമൊന്നിച്ചു അത്താഴവും കഴിച്ചു. കാർത്തുവിന്റെ ചിരിയും നോട്ടവും ശെരിക്കുമുള്ള ഇഷ്ടം തന്നെയാണോ എന്നോർത്തുകൊണ്ട് ഞാൻ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരാതായപ്പോ ഞാൻ പതിയെ വൈശുവിനെ തട്ടി വിളിച്ചുകൊണ്ടു പറഞ്ഞു.

“എടി ഞാൻ താഴെ പോകുവാ, നീ വാതിൽ എങ്ങാനും അടച്ചേക്കല്ലേ….”

അവളതിനു ഉറക്കപിച്ചോടെ ഒന്ന് മൂളുക മാത്രം ചെയ്തു. ഇറങ്ങും മുൻപ് ഞാൻ ബാൽക്കണി യിൽ നിന്നാദ്യമൊന്നു താഴേക്ക് നോക്കിയപ്പോൾ കാർത്തുവിന്റെ മുറിയിൽ വെളിച്ചം ഓഫായിട്ടില്ല. 11:30 ആയി ഇനിയും ഉറങ്ങാതെ ഇതെന്തു ചെയുവാണെന്നു ഞാനോർത്തു.

രണ്ടും കല്പിച്ചു താഴെയിറങ്ങി, വാതിലും പയ്യെ ചാരിവെച്ചുകൊണ്ട് കാർത്തുവിന്റെ വീടിന്റെ വാതിലിൽ ഞാനൊന്നു മുട്ടി.

“കാർത്തൂ ഉറങ്ങിയോ…”

കാർത്തു ആ നിമിഷം വാതിൽ തുറന്നു. മുടിയൊക്കെ കെട്ടാതെ വിരിച്ചിട്ടിരിക്കയായിരുന്നു. കണ്ണുകൾ കലങ്ങിയതിൽ നിന്നും കരഞ്ഞിട്ടുണ്ടനെന്നു വ്യക്തമായി. ഞാനത് കണ്ടതും എന്റെ നെഞ്ചിടറിപോയി.

“കാർത്തൂ, എന്തിനാ കരയുന്നെ!?”

Leave a Reply

Your email address will not be published. Required fields are marked *