“അമ്മെ…അമ്മെ…”
വൈശു മുകളിൽ നിന്നും ഒച്ചയുണ്ടാകുന്നുണ്ട്, എന്താണാവോ സംഭവം, അമ്മ അടുക്കളയിൽ നിന്നും സ്റ്റെപ് കേറി അവളുടെ മുറിയിലെത്തി.
“അമ്മെ ഈ ഡ്രെസ്സ്‌ലിങ്ങനെയാണ് നീല പാട് വന്നേ?”
“അത് മോളെ..”
വൈശു കലി തുള്ളി നീക്കുകയാണ് എന്നെനിക്ക് മനസിലായി. ഞാൻ കിട്ടിയ തക്കത്തിന് അടുക്കളയിലേക്ക് നടന്നു. എനിക്ക് കാർത്തുവിനോട് എന്താണ് പറയണ്ടേ എന്നൊരു പിടിയും കിട്ടിയില്ല. എന്നെ ഇടം കണ്ണിട്ട് നോക്കിയിട്ട്. പാലട പ്രഥമൻ ഒരു സ്പൂണിൽ എടുത്തുകൊണ്ട് “ശോ!!! എന്തൊരു മധുരമാ…”എന്ന് ആത്മഗതം പറഞ്ഞു. ഒപ്പം കാർത്തുവിന്റെ മുഖത്തുണ്ടായിരുന്നു അവളുണ്ടാക്കിയ പായസത്തിന്റെ രുചി എത്രമാത്രമുണ്ടെന്നു.
“ടീച്ചർ!!” അത് കേട്ട നിമിഷം തന്നെ ടീച്ചറുടെ മുഖം മാറുന്നത് ഞാൻ കണ്ടു. എന്റെ മുഖവും വല്ലാത്ത ഒരു ഉത്കണ്ഠ ബാധിച്ചിരുന്നു. നെഞ്ചിടറുന്നുണ്ടായിരുന്നു. എന്റെ ശബ്ദത്തിൽ കാർത്തു എന്നുള്ള വിളി കേൾക്കാൻ കൊതിച്ചു നിന്ന പെണ്ണിന്റെ ഉള്ളം ഒരു നിമിഷം കൊണ്ടുടഞ്ഞപോലെ അവളുടെ മുഖം ചുവന്നു.
“വിശാൽ.”
“ഒന്നൂല്ല.”
ഞാൻ തല കുനിച്ചുകൊണ്ട് എന്റെ ഉമ്മറത്തേക്ക് നടന്നു. ടീച്ചർ ചുവരിൽ ചാരി നില്കുന്നപോലെ എനിക്ക് തോന്നി. ഈശ്വര ഞാൻ ആ പാവത്തിനെ കരയിച്ചോ? എന്തോ തേങ്ങുന്ന പോലെ എനിക്ക് തോന്നുന്നുണ്ട്. അതോ വെറും തോന്നലാണോ. ഞാൻ വേഗം അടുക്കളയിലേക്ക് തന്നെയോടി.
കാർത്തു കണ്ണിറുക്കെയടച്ചുകൊണ്ട് ചുവരിൽ ചാരി നില്കുന്നു. ആ മനസെനിക്ക് നോവുന്നത് അറിയുന്നുണ്ട്. അടുക്കളയിലേക്ക് കയറി വേഗമാ വാതിലൊന്നു ചാരി.
“കാർത്തൂ..” ശ്വാസം അടക്കിപിടിച്ചുകൊണ്ട് ഞാൻ വിളിച്ചതും ഹെന്റെ പൊന്നെ അപ്പൊ അവളുടെ വദനത്തിൽ വിരിഞ്ഞ പൂക്കൾ ഒന്ന് കാണണം!! നെറ്റിയിലും കഴുത്തിലും ഒരു നിമിഷം കൊണ്ട് വിയർപ്പു പൊടിഞ്ഞിരുന്നു.
“പായസം കുടിക്കുന്നോ..”
“ഉം…താ” കാർത്തു ചില്ലുഗ്ലാസ്സിലേക്ക് പായസം പകരുമ്പോ വൈശുവും അമ്മയും കൂടെ സ്റ്റെപ്പിറങ്ങി താഴേക്ക് വന്നു. ഞാൻ പായസം കാർത്തുവിന്റെ വിരലിൽ ചേർത്തുപിടിച്ചുകൊണ്ട് എന്റെ ചുണ്ടോടു അടുപ്പിച്ചു.
അമ്മയെ കണ്ടതും കാർത്തു വേഗം എന്റെ കൈയിൽ ഗ്ലാസ് തന്നുകൊണ്ട് ഹാളിലേക്ക് നടന്നു. നടക്കുമ്പോ അവളുടത്തിരുന്ന മഞ്ഞ പൂക്കൾ നിറഞ്ഞ സാരി അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു. പതിയെ നിതംബം അമർത്തി സോഫയിലേക്കിരിക്കുമ്പോൾ, വൈശുവും കാർത്തുവിന്റെ ഒപ്പമിരുന്നു.