കാർത്തിക ടീച്ചർ [കൊമ്പൻ]

Posted by

“ഉഹും 18!” ഞാൻ പ്രായപൂർത്തിയായെന്നു പറയാൻ വല്ലാത്തൊരു ആവേശം ഉള്ളിലുണ്ടായിരുന്നു. എല്ലാം എനിക്കറിയാം എന്ന് പ്രേമിക്കുന്ന പെണ്ണിനോട് പറയുമ്പോൾ ഉള്ളിലെ ചങ്കുറ്റം മുഴുവനും അവൾക്കാണെന്നു പറയുന്നപോലെ!!

“അതെങ്ങനെ?”

“മുന്നിലോ നാലിലോ പഠിക്കുമ്പോ അവനു സൈക്കിളിൽ നിന്ന് വീണിട്ട് എക്സാം എഴുതാൻ പറ്റിയില്ല, ഹോ തോറ്റുപോയതിനു അന്നതിന് എന്തൊരു കരച്ചിലായിരുന്നോ? ടീച്ചറെ!”

“ആഹാ!” കാർത്തു എന്നെ നോക്കുന്ന നോട്ടത്തിൽ എന്റെയുള്ളു നിറഞ്ഞു. കടക്കണ്ണിൽ വിരിയുന്ന പ്രണയവും ഒപ്പം നുണകുഴികൾ വിരിയുന്നതും ഞാൻ ആസ്വദിച്ച് കണ്ടു.

കാർത്തു ഒരു കുഞ്ഞു കഷ്ണം പുട്ടു മാത്രമേ കഴിച്ചുള്ളൂ, ഇതെന്താ ഈ വീട്ടിൽ കമ്മി ബജറ്റ് വല്ലതുമുണ്ടോ ശെരിക്കും കഴിച്ചൂടെ. വൈശു ഇതിലും നന്നായി കഴിക്കും! ഹും….ഉച്ചവരെ പഠിപ്പിക്കാൻ ഇതുമതിയോ. ഞാനും റെഡിയായി സ്‌കൂളിലേക്ക് പോകുമ്പോ ടീച്ചർ ഭംഗിയായി സാരിയുമുടുത്തു മുടിയും വിരിച്ചിട്ടുകൊണ്ട് ഹാൻഡ്ബഗും ഒരു കുഞ്ഞി പോപ്പി കുടയും കൈപിടിച്ചു വീട്ടുമുറ്റത്തു നില്പായിരുന്നു.

“ടീച്ചറേ ഞാനാ വഴിക്കാണ്, പുതിയ വീടിന്റെ പണി സ്‌കൂളിന്റെ ഇടതുവശത്തുള്ള റോഡിന്റെ അരികിലാ” അച്ഛൻ മുണ്ടും ഷർട്ടും മാറി വന്നുകൊണ്ട് പറഞ്ഞു.

“ശെരി ഏട്ടാ…” കാർത്തു ശെരിക്കും വീട്ടിലൊരംഗത്തെപോലെ മാറിയതായാണ് അച്ഛനും കാർത്തുവും തമ്മിലുള്ള സംസാരം സൂചിപ്പിക്കുന്നത്. അച്ഛന്റെ കൂടെ ബൈക്കിൽ കയറുമ്പോഴും കാർത്തുവെന്നേ നോക്കി കൈ കാണിച്ചു.

ക്‌ളാസ്സിൽ വെച്ച് അന്ന് ഞാൻ എല്ലാര്ക്കും കോഫീ ബെറ്റ് ചോക്ലേറ്റ് വാങ്ങിച്ചു കൊടുത്തു. എല്ലാരുമെന്നെ വിഷ് ചെയ്തു. ടീച്ചറുമൊത്തു നടക്കുന്ന കാര്യങ്ങളെല്ലാം വിപിനും ശ്യാമിനോടും തുറന്നു പറഞ്ഞാലോ എന്നാലോചിച്ചു. പിന്നെ തോന്നി വേണ്ടായെന്ന്! അവരിതെങ്ങനെയെടുക്കുമെന്നു ഒരൂഹവുമില്ല. എന്തായാലും ഒരു മാസം കൂടിയേ ക്‌ളാസ് ഉള്ളൂ. പിന്നെ സ്റ്റഡി ലീവ് ആണല്ലോ.

അന്ന് വൈകീട്ട് സോഫയിലിരുന്നു സൺ മ്യുസിക് കാണുമ്പോ, അമ്മയെന്നോട് ഇപ്പൊ നീ ട്യൂഷനൊന്നും പോകുന്നില്ലേ എന്ന് ചോദിച്ചു. അപ്പോഴാണ് എനിക്കുമത് മനസിലായത്, ടീച്ചറെ അടുത്തുകിട്ടിയപ്പോൾ അത് പാടെ മറന്നു. വൈശു ക്‌ളാസിലെ ഫസ്റ്റ് അടിക്കാൻ വേണ്ടി കഠിന പ്രയത്നമാണ്. ഞാനാണെങ്കിൽ ജസ്റ്റ് പാസായാൽ മതിയെന്ന ഭാവവും.

കാർത്തു സ്‌കൂളിൽ നിന്നും വന്ന ശേഷം അമ്മയോടപ്പം അടുക്കളയിൽ എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ്. ഞാൻ ഇടക്കൊന്നു പോയി നോക്കുമ്പോ എന്നോട് കണ്ണിറുക്കി കാണിക്കൊന്നയ്ക്കയുണ്ട്. മനസിലുള്ള ഇഷ്ടം എന്നോട് തുറന്നു കാണിക്കാൻ തുടങ്ങമ്പോ ചെറിയ പേടിയുമുണ്ട്. കാർത്തു എന്നെക്കാളും പ്രായമുണ്ട്, പ്രേമിച്ചാൽ എന്തായാലും ഇന്നല്ലെങ്കിൽ എല്ലാരുമറിയും അപ്പൊ അച്ഛനും അമ്മയും എന്ത് കരുതും. അതേക്കുറിച്ചു ഞാനിപ്പോഴാണ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *