“നീയാണോ വാതിലടച്ചേ?”
“ഏട്ടനെന്തിനാ രാത്രി ടീച്ചറുടെ വീട്ടിലേക്ക് പോയെ? സത്യം പറ ഡൌട്ട് ചോദിക്കാനാണെന്നും പറഞ്ഞേക്കല്ലേ?”
“അതൊന്നും പറയാൻ പറ്റില്ല!”
“ശെരി വേണ്ട, ഞാൻ കണ്ടുപിടിച്ചോളാം…”
“നീയൊന്നു പോയെ വൈശു.”
വൈശുവിനോട് സത്യത്തിൽ ദേഷ്യമുണ്ടാകേണ്ടതാണ്, പക്ഷെ അവളെങ്ങനെ ചെയ്തതുകൊണ്ടല്ലേ ഇന്നലെയെനിക്ക് കാർത്തുവിന്റെ കൂടെ അവളെയും കെട്ടിപിടിച്ചു ഉറങ്ങാനായത്. ഒന്നുമറിയാതെ ഞാൻ കിടക്കുമ്പോ കാർത്തു എന്നെ പുണർന്നിട്ടുണ്ടാകണം. എന്നുമിതുപോലെ കിടക്കാൻ പറ്റിയെങ്കിലെന്നു ആഗ്രഹിച്ചു പോകുകയാണ്. ഞാൻ കുളിക്കാണായി വേഗം ബാത്‌റൂമിൽ കയറി. വൈശു അവളുടെ മുടിയിൽ എണ്ണ തെക്കാനായി താഴേക്കും ഇറങ്ങി.
വൈശുവിനു ഏതാണ്ട് മനസിലാക്കാനുള്ള പ്രായമൊക്കെ ആയെന്നു അവളുടെ നോട്ടത്തിലും സംസാരത്തിലും വ്യക്തമാണ്. അവളിനി ഇതും വെച്ച് എന്നെ കളിയാക്കുമോ പേടിയുമേന്നെ ബാധിച്ചു കഴിഞ്ഞിരുന്നു.
കഴിക്കാനായി ഞാൻ താഴെയെത്തുമ്പോ കാർത്തുവും ടേബിളിൽ ഉണ്ടായിരിന്നു. ആവി പറക്കുന്ന പുട്ടു ടേബിളിലെ കാസറോളിൽ വെക്കുകയാണ്, കടല കറിയാണ് തോന്നുന്നു മണം വരുന്നുണ്ട്.
ഞാൻ ഹാളിലേക്ക് നോക്കിയപ്പോൾ അച്ഛൻ കുളിക്കാൻ കേറിയിരിക്കുന്നതുകൊണ്ട് കാർത്തുവിന്റെ അരികിലേക്ക് നടന്നു. കാർത്തു എന്നെ നോക്കാതെ തല താഴ്ത്തി ചിരിക്കുന്നുണ്ട്. മാംസളമായ അവളുടെ ഇടുപ്പിൽ പതിയെ ഒന്ന് തൊട്ടതും വൈശു, അമ്മയുടെ മുറിയിൽ നിന്നും “ഘ് ഘ്” എന്നൊരു ശബ്ദം പുറപ്പെടുവിച്ചു ഹാളിലേക്ക് വന്നു. കാർത്തു എന്നെ “വിശാൽ ഇരിക്ക് കഴിക്കാം” എന്ന് പറഞ്ഞു.
കാർത്തുവിന്റെ മുഖത്തുള്ള ചിരിയും സന്തോഷവും എന്റെയുള്ളിലും പകരുന്നുണ്ടായിരുന്നു. കാർത്തു എത്രയുള്ളിലൊളിപ്പിച്ചാലും ഇഷ്ടമുണ്ടെന്നു എനിക്ക് നന്നായിട്ടറിയാം. ഒരുപക്ഷെ എന്നെപോലെ ആരും കാർത്തുവിനെ സ്നേഹിച്ചിട്ടുണ്ടാകില്ല! അത് തന്നെയാകും ഇപ്പൊ ആ മുഖത്തുള്ള ചിരിയുടെ കാരണവും! അല്ലെങ്കിൽ ഇപ്പൊ ദേഷ്യപ്പെടേണ്ട ആളാണല്ലോ.
വൈശുവും എന്റെയൊപ്പമിരുന്നുകൊണ്ട് കഴിക്കാനാരംഭിച്ചു. എനിക്കും കാർത്തുവിനുമിടയിലെന്താണ് നടക്കുനെന്തറിയാൻ അവൾ മാറി മാറി ഞങ്ങളെ രഹസ്യനോട്ടവും നോക്കുന്നുണ്ടായിരുന്നു. പക്ഷെ അവൾക്കൊന്നും കണ്ടുപിടിക്കാനാവില്ലെന്നു എനിക്കുമുറപ്പായിരുന്നു.
“ആഹ് നീയെന്നു നേരെത്തെയാണല്ലോ കഴിക്കാൻ!” അച്ഛൻ കുളി കഴിഞ്ഞു തോർത്തുകൊണ്ട് തല തോർത്തി ഹാളിലേക്ക് വന്നു. “അമ്മ അമ്പലത്തിൽ നിന്നും വന്നില്ലെ…” “ഇല്ലച്ഛാ …” വൈശുവാണ് മറുപടി പറഞ്ഞത്.
“ടീച്ചറെ ഇന്നിവന്റെ ബർത്ത് ഡേ ആണ് കേട്ടോ…”
“ആഹാ…ഹാപ്പി ബിർത്ഡേ! 17 വയസ്സല്ലേ? വിശാൽ”