“നന്നായി, കാളിംഗ് ബെൽ ഇല്ലേ ചെന്നടിക്ക് പോ” കാർത്തുവിന്റെ കണ്ണുകൾ പയ്യെ അടയുന്നുണ്ടായിരുന്നു, കോട്ടുവായും വരുന്നുണ്ട് എനിക്കാണെങ്കിൽ ഉള്ളിൽ നല്ല പേടിയും!
“അതൊന്നും വേണ്ട കാർത്തൂ, ഞാനിന്നു ഇവിടെയെവിടെയെങ്കിലും കിടന്നോളാം, രാവിലെ നേരത്തെ ഓടാൻ പോയതാണെന്ന് പറഞ്ഞിട്ട് 6 മണിക്ക് വന്നോളാം!”
“ശെരി ശെരി, എനിക്കുറക്കം വരുന്നുണ്ട്, അകത്തേക്ക് വാ വേഗം.” കാർത്തു എന്റെ മുന്നിൽ നിന്ന് മാറിയതും ഞാൻ നേരെ കാർത്തുവിന്റെ ബെഡിൽ കേറി കിടന്നു.
“ഹാലോ ഇതെങ്ങോട്ടേക്കാ കയറി പോകുന്നെ, എന്റെ കൂടെ ആരും കിടക്കുന്നതെന്കിഷ്ടല്ല പോയെ..”
“ഇല്ല കാർത്തൂ, ഞാൻ ശല്യമൊന്നും ഉണ്ടാക്കില്ല. മിണ്ടാതയിവിടെ കിടന്നോളാം…”
“വേണ്ട വേണ്ട…അതൊന്നും ശെരിയാവില്ല!!” കാർത്തുവിന് അതൊട്ടും അംഗീകരിക്കാനായില്ല. ഞാനതു പ്രതീക്ഷിച്ചിരുന്നു. എങ്കിലും വീണ്ടും തല ചരിച്ചു ചോദിച്ചു.
“പേടിയുണ്ടോ എന്നെ?”
“ഇല്ല!!”
“പിന്നെന്താ കുഴപ്പം വാ..”
ഞാൻ കാർത്തുവിന്റെ അല്ലിമണമുള്ള കൈപിടിച്ചു ബെഡിലേക്കിരുത്തി.
“വിശാൽ, പ്ലീസ് ഇത് …. ഇത് ശെരിയല്ല” പിടക്കുന്ന കണ്ണുകളിലെ ദയനീയത എനിക്ക് മനസ്സിലാക്കാമായിരുന്നു, പക്ഷെ ഞാനത് അവഗണിച്ചു.
“ലൈറ്റ് ഓഫാക്ക് ടീച്ചറെ, അയ്യോ ആ ഫോണിൽ 6 മണിക്ക് അലാറം വെക്കാമോ?”
ടീച്ചർ സൈഡ് ടേബിളിലെ ബുക്കിന്റെ മേലെനിന്നും നോക്കിയ 1600 എടുത്തുകൊണ്ട് അലാറം വെച്ചു. ഞാനപ്പോഴേക്കും ചുവരോട് ചേർന്ന് കിടന്നിരുന്നു. പുതപ്പെന്റെ കാലിൽ മൂടിയിരുന്നു. കാർത്തു എന്നെ ദേഷ്യത്തോടെ നോക്കി കണ്ണുരുട്ടുണ്ടായിരുന്നു. എനിക്ക് നല്ല ചിരിയും വരുന്നുണ്ട്.
“കാർത്തൂ..,കാർത്തൂ ഉറങ്ങുന്നില്ലേ…”
“ഇല്ല!!” അതുപറയുമ്പോൾ ഉള്ള ദേഷ്യമൊന്നു കാണണമായിരുന്നു. എനിക്ക് വേറെ വഴിയൊന്നുമില്ല എന്ന് കാർത്തു മനസിലാക്കാത്തതെന്താണ് എന്ന് ഞാൻ ചോദിച്ചപ്പോൾ കാർത്തു ഒരു നിമിഷം നെടുവീർപ്പിട്ടുകൊണ്ട് എന്റെയൊപ്പം കിടന്നു.
“പുതപ്പ് വേണ്ടേ?”
“വേണ്ട” എന്ന് പറഞ്ഞുകൊണ്ട് കാർത്തു ചരിഞ്ഞു കിടന്നു. പാവം ഒട്ടകത്തിന്റെ കഥ എന്നെ എൽ കെ ജിയിൽ പഠിപ്പിച്ചയാളാണ്. ഈ അവസ്‌ഥ തനിക്ക് വരുമെന്നവൾ ഓർത്തുകാണില്ലായിരിക്കും!
“അയ്യോ തണുക്കും….” കാർത്തു പല്ലിറുമ്മത് ഞാനറിയുന്നായിരുന്നു. “എന്താ ഒരു ശബ്ദം!?” ഞാൻ തലപൊക്കികൊണ്ടു ചോദിച്ചു. “ഒന്നുറങ്ങാമോ വിശാൽ..പ്ലീസ്!!!!”
“ഗുഡ് നൈറ്റ്!!!” ഞാൻ പുതപ്പ് തല വഴിമൂടികൊണ്ട് കിടന്നു. അധികനേരമായില്ല ഞാൻ പതിയെ ഒറ്റ കണ്ണ് തുറന്നതും, കാർത്തു ഉറങ്ങിയിരുന്നു. ഫാൻ കാറ്റിൽ നെറ്റിയിലെ മുടിയിഴകൾ വള്ളി പടർപ്പിൽ കാറ്റടിക്കുമ്പോ ഉള്ളപോലെ എന്നെ തോന്നിച്ചു. ഞാൻ തിരിഞ്ഞു കിടന്നുകൊണ്ട് താടിക്കു കയ്യും കൊടുത്തു അഭൗമ സൗന്ദര്യത്തെ നോക്കി കിടന്നു.