വീണ്ടും ഞാൻ താഴേക്കിറങ്ങി, വാതിലിൽ ഒരുതവണ കൂടെ മുട്ടിയതും ഇത്തവണ വേഗം തുറന്നു.
“എന്താ വിശാൽ?!! ഉറങ്ങാൻ സമ്മതിക്കില്ലേ??! നീ…” ഇരു കയ്യും ഇടുപ്പിൽ കുത്തിവെച്ചുകൊണ്ട് സാക്ഷാൽ കാന്താരി ടീച്ചർ ആയി കാർത്തു മാറി.
“കാർത്തു ഉറങ്ങീട്ടൊന്നുമില്ലെന്നു എനിക്കറിയാം!!”
“കിടക്കുമ്പോ ലൈറ്റ് ഞാൻ ഓഫാകാറില്ല!!!!!”
“ചുമ്മാ….”
“പോയി കിടന്നുറങ്ങിക്കേ… ഇനിയും വരാൻ നിക്കരുത്…”
“ഉഹും…ഞാൻ ഉറങ്ങും വരെ കാർത്തൂന് കൂട്ടിരിക്കാം…”
“അയ്യടാ ഇയാളാരാ എന്റെ?! ഉറങ്ങും വരെ കൂട്ടിരിക്കാം പോലും, എങ്കിൽ താരാട്ടും കൂടെ പാടിതാ…”
“വേണേൽ പാടിത്തരാം…”
“പോയെ പോയെ!!” കാർത്തുവിന് ഞാൻ ശല്യമായെന്നു ആ മുഖത്തുണ്ടായിരുന്നു.
“ഉഹും! പറഞ്ഞാൽ കേൾകിലെങ്കി പിന്നെ ഞാനെന്തു ചെയ്യാനാണ്….” ആത്മഗതം പോലെ പറഞ്ഞുകൊണ്ട് കാർത്തു ചുണ്ടു വെട്ടിച്ചു. ഒന്നും മിണ്ടാതെ ഞാൻ തിരഞ്ഞു നടന്നപ്പോൾ കാർത്തു പിറകിൽ നിന്നും വീണ്ടും വിളിച്ചു
“വിശാൽ, ഞാൻ വെറുതെ പറഞ്ഞതാ… ഞാൻ വായിക്കുകയായിരുന്നു…”
“ഞാൻ പോണൂ… ഒറ്റയ്ക്ക് കിടന്നോ അതല്ലേ ഇഷ്ടം!!”
കാർത്തു അടുക്കുന്ന ലക്ഷണമില്ല! എന്റെ ഓരോ മോഹം കൊണ്ട് ഞാനിന്നു അനുഭവിക്കുകയാണ്, പ്രേമിക്കാൻ ആരേം കിട്ടീല്ല!!! ടീച്ചറെ തന്നെ വേണം…..ഞാൻ വീടിന്റെ മുന്നിലെത്തി വാതിൽ തുറക്കാൻ നേരം, അകത്തു നിന്നും അത് പൂട്ടിയിരുന്നു!!
ഇനിയിപ്പോ എന്ത് ചെയ്യും? ഉമ്മറത്തെ ചാരുപടിയിൽ കിടന്നുറങ്ങുക എന്ന് വെച്ചാൽ ചിലപ്പോ തണുത്തു ചത്തുപോകും, രാവിലെ വരെ ഉറക്കം വരാതെ കിടക്കുക എന്ന് വെച്ചാൽ അതിലേറെ കഷ്ടമാണ്. എന്നാലും ആരായിരിക്കും മുറിയുടെ വാതിലടച്ചത്! കാളിങ് ബെൽ അടിച്ചാലോ? എന്തിനാണ് ഈ പാതിരാത്രിക്ക് വീടിനു പുറത്തിറങ്ങിയത് എന്നുള്ള ചോദ്യത്തിന് ഉത്തരം പറയണം. അത് ചിലപ്പോ കാർത്തൂനും കുഴപ്പത്തിന് കാരണമാകും! ഇനിയിപ്പോ ഒരു വഴിയേ കാണുന്നുള്ളൂ!!
ഞാൻ നേരെ കാർത്തുവിന്റെ വാതിലിൽ ഒന്നുടെ മുട്ടി. തുറന്നില്ല, വീണ്ടും മുട്ടിയിട്ടു “കാർത്തൂ” എന്ന് വിളിച്ചതും ഉറക്കച്ചടവോടെ കാർത്തു വാതിൽ തുറന്നു. ഉറക്കത്തെ ശല്യപെടുത്തിയതിന്റെ എല്ലാ ദേഷ്യവും പെണ്ണിന്റെ മുഖത്തുണ്ട്, “ഹാ, എന്താ വിശാൽ എന്നെ ഉറങ്ങാൻ സമ്മതിക്കില്ല എന്ന ശപദമെടുത്തിരിക്കയാണോ നീ”
“കാർത്തൂ, വീടിന്റെ വാതിൽ അകത്തു നിന്നുമാരോ പൂട്ടി!!!”