കാർത്തിക ടീച്ചർ [കൊമ്പൻ]

Posted by

“എന്താ സംസാരിക്കാൻ ഉണ്ടന്ന് പറഞ്ഞത്?!”

“എന്നെ കുറിച്ച് അഭിപ്രായം എന്താണ്?!”

“ഹിഹി!!!” കാർത്തു പൊട്ടി പൊട്ടി ചിരിച്ചു. ചിരി നിർത്തുന്നേയില്ല, ചോദിച്ചത് അത്രേം വല്യ മണ്ടത്തരമാണോ എന്ന് ഞാനോർത്തു പോയി. ആ കണ്ണിൽ കാണുന്ന വികാരങ്ങളെ എന്ത് പേരിട്ടു വിലക്കണമെന്നെനിക്കറിയില്ല.

“പറ ടീച്ചറെ?!”

“ഇപ്പൊ ടീച്ചർ ആയോ വിശാൽ?!”

“ആയി!!”

“നീ കള്ളൻ ആണ്!!!!!!!”

“കള്ളനോ?!”

“ഉം….. പാതിരാത്രി ഇങ്ങോട്ടേക്ക് വന്നതെന്തിനാണ്?!”

“ടീച്ചറെ തമാശ കള! പറഞ്ഞെ എന്നെ ഇഷ്ടമല്ലേ???.”

“ഡാ എന്നോടിത് ചോദിക്കാനും മാത്രം നിനക്ക് ധൈര്യമുണ്ടോ !”

“ധൈര്യം ഉള്ളോണ്ടല്ലേ?! ഇപ്പൊ ഈ രാത്രിതന്നെ വന്നത്!!”

“ലക്ഷ്മി അമ്മയോട് പറയട്ടെയിത്!!”

“ഒരിക്കലും പറയില്ലെന്നെനിക്കറിഞ്ഞൂടെ!!”

“ടാ നീ…” കാർത്തു പല്ലുകടിച്ചുകൊണ്ട് കയ്യോങ്ങി!

“കാർത്തു, എനിക്കറിയാം കാർത്തുന് എന്നെയിഷ്ടമെന്നു, ഞാനത് ഉറപ്പിക്കാൻ വേണ്ടിയാണിപ്പോ വന്നത്…”

“ശെരി, ആണേങ്കിലിപ്പോ എന്താ!??”

“സത്യം?!!!”

“അല്ല, കള്ളം!!! പോയി കിടന്നുറങ്ങു ചെക്കാ….” കുണുങ്ങിച്ചിരിയാണ് ഇത്തവണ ഞാനാ മുഖത്ത് കണ്ടത്.

ടീച്ചർ നിന്ന നില്പിൽ എന്നോട് പുറത്തേക്ക് പോകാനുള്ള ആംഗ്യം കൈകൊണ്ട് കാണിച്ചതും എനിക്ക് പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല, സിനിമകളിൽ പരസ്പരം ഇഷ്ടമെന്നു പറയുന്ന സീനുകൾ കണ്ടിട്ടുണ്ടെങ്കിലും, അതുപോലെ ജീവിതത്തിൽ നടക്കില്ലെന്നു ഞാനാദ്യമായിട്ട് മനസിലാക്കുകയിരുന്നു. പക്ഷെ ഞാൻ ആ മുറിയിൽ നിന്ന് പുറത്തേക്ക് കടക്കുമ്പോ എന്റെ മനസ് അപ്പോഴും അവിടെയായിരുന്നു. ടീച്ചറുടെ കണ്ണിൽ ഗൗരവം ഉണ്ടെങ്കിലും മനസ്സിൽ ആർദ്രത നിറഞ്ഞു നിൽക്കുകയാണ്!

ഞാൻ പതിയെ ടീച്ചറുടെ വീടിന്റെ മുന്നിൽ നിന്നും ഇറങ്ങുമ്പോ ടീച്ചർ ചിരിച്ചുകൊണ്ട് വേഗം പോ എന്ന അർഥത്തിൽ കൈകാണിച്ചു. ഞാൻ വീട്ടിലേക്ക് ഓടിച്ചെന്നു, മുൻവശത്തെ വാതിൽ പതിയെ അടച്ചു. സ്റ്റെപ് കയറി മേലെയെത്തി കിടക്കാൻ ശ്രമിച്ചു.

ഉറക്കം വരുന്നേയില്ല!!! കാർത്തു പെണ്ണിന് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും കൂടുതലൊന്നും പ്രതീക്ഷികണ്ട എന്നാണ് മുഖഭാവം, ഒന്ന് ചുംബിക്കാൻ പോയിട്ട് കൈയിലെ ആ നീളമുള്ള വിരലിൽ തൊടാൻ പോലും കാർത്തു സമ്മതിക്കുമെന്നു തോന്നുന്നില്ല!

പക്ഷെ ഒന്ന് തൊട്ടു നോക്കിയാലോ?!! ഞാൻ ഒന്നുടെ ബാല്കണിയിൽ നിന്നും താഴേക്ക് നോക്കി. കാർത്തുവിന്റെ മുറിയിലെ ജനലിൽ ഇപ്പോഴും വെളിച്ചമുണ്ട്! ഇതെന്താ മൂങ്ങയുടെ ജന്മമാണോ!!!

Leave a Reply

Your email address will not be published. Required fields are marked *