കാർത്തിക ടീച്ചർ [കൊമ്പൻ]

Posted by

വൈകിട്ട് പതിവുപോലെ അത്താഴം കഴിഞ്ഞ ശേഷം ടീച്ചർ ആ വീട്ടിലേക്ക് ചെല്ലാൻ നേരം, വൈശു എന്തോ സംശയം ചോദിച്ചപ്പോൾ ടീച്ചർ അത് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ഞാനും അച്ഛനും ഹാളിൽ റ്റീവിയും കണ്ടിരുന്നു.

ടീച്ചർ ഇറങ്ങുന്നത് ഞാൻ കാണുന്നത് ബാൽക്കണിയിൽ നിന്നാണ്, ഏതാണ്ട് 10 മണി കഴിഞ്ഞു കാണും. വൈശു ബെഡിന്റെ അറ്റത് കിടന്നിരുന്നു. ഞാൻ പമ്മി എണീറ്റുകൊണ്ട് ഹാളിലേക്ക് നടന്നു. അമ്മയും അച്ഛനും ബെഡ്‌റൂമിലാണ്, ഞാൻ ലൈറ്റ് ഇടാതെ ഹാളിന്റെ വാതിൽ പതിയെ തുറന്നുകൊണ്ട് ചെരിപ്പിടാതെ പൂച്ചയെപോലെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി.

കാർത്തു എന്തായാലും ഉറങ്ങികാണില്ല, വായന ശീലം ഉണ്ടല്ലോ. ഒന്ന് പേടിപ്പിക്കാൻ മാത്രമാണ് എന്റെ ഉദ്ദേശം, കാർത്തുവിന്റെ വാതിലിൽ മുട്ടിയതും, അധികം താമസിയാതെ കാർത്തു വാതിൽ തുറന്നു. സെറ്റും മുണ്ടും ആയിരുന്നു കാർത്തുവിന്റെ വേഷം. കറുത്ത ബ്ലൗസ് ആയിരുന്നു അപ്പൊ ഇട്ടിരുന്നത്. അവളുടെ കൈകളെ പൊതിഞ്ഞ ആ ബ്ലൗസിന്റെ നിർമ്മലത എന്നെ കോരിത്തരിപ്പിച്ചു. കൈകളിൽ ഒന്ന് രണ്ടു കരിവളയുമുണ്ട്. സമൃദ്ധമായ തല മുടി കുളിച്ചതിനുശേഷം നേരെടുത്തു ഇരുവശത്തേക്കും ചെവിമൂടുന്നമാതിരി ഇട്ടിട്ടുണ്ട്. അവളുടെ ദേഹത്ത് നിന്നുയരുന്ന മണമെന്റെ സിരകളെ ത്രസിപ്പിക്കുന്നുമുണ്ട്. എല്ലാമൊരു സുഖാനുഭൂതിയോടെ ഉണർന്നുകൊണ്ട് ആ സൗന്ദര്യധാമത്തിനുമുന്നിൽ ഞാൻ ദേവിയെ നോക്കുപോലെ നിന്നു.

“എന്താ മോന്റെ ഉദ്ദേശം?!” കാർത്തു വാതിലിന്റെ മുന്നിൽ നിന്ന് തന്നെയെന്നോട് ചോദിച്ചു. അവളുടെ മുഖത്തു ചെറിയ ആശ്ചര്യ ഭാവമുണ്ടായിരുന്നെങ്കിലും അത് കാണിക്കാതെയിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നപോലെയെനിക്ക് തോന്നി.

“ചുമ്മാ, സംസാരിച്ചിരിക്കാൻ!!” ഞാൻ അകത്തേക്ക് കയറാനായി ഒരു സ്റ്റെപ് കൂടെമുന്നോട്ടേക്ക് വച്ചതും

“ഇപ്പോഴോ, പോയി കിടന്നുറങ് ചെക്കാ?!”

“എന്നെ ചെക്കാ ന്ന് വിളിക്കണ്ട, കാർത്തൂ!!!”

“അപ്പൊ നീയെന്നെ കാർത്തു…ന്ന് വിളിക്കുണ്ടല്ലോ?!”

“ശെരി ഞാനൊന്നു അകത്തേക്ക് വന്നോട്ടെ!!”

“നിന്റെ വീടല്ലേ, എന്തിനാ ചോദിക്കുന്നെ?!”

ഞാൻ വീടിന്റെ ഉള്ളിലേക്ക് കടന്നുകൊണ്ട് ചുറ്റും നോക്കി, മഞ്ഞ നിറമുള്ള പെയിന്റ് ആണ്. സൈഡ് റാക്കിൽ മുഴുവനും പുസ്തകങ്ങൾ! ഇതൊക്കെയാണ് കാർത്തുവിന്റെ സമ്പാദ്യമെന്നു തോന്നിപോയി! കാർത്തു ചുവരിൽ ചാരി നിന്നപ്പോൾ അവളുടെ കയ്യില് ഞാൻ നോക്കിയതും MT യുടെ രണ്ടാമൂഴം കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *