കാർത്തിക ടീച്ചർ [കൊമ്പൻ]

Posted by

ഞാനത് കേട്ടപ്പോ ത്രില്ലടിച്ചു! അച്ഛന്റെ സ്‌പ്ലെൻഡറും എടുത്തുകൊണ്ട് ഞാൻ ടീച്ചറുടെ സ്‌കൂളിലേക്ക് പാഞ്ഞു. 8 കിലോമീറ്റര് ഉണ്ട്. ഞാൻ സ്‌കൂളിന്റെ മുന്നിൽ എത്തിയപ്പോൾ മൂന്നു ടീച്ചർമാർ ഒന്നിച്ചു ഗെയറ്റ് വരെ നടന്നു വരുന്നത് കണ്ടു. അവരെല്ലാം എന്തോ കാര്യമായി സംസരിക്കുന്നുമുണ്ട്.

ഞാൻ കാർത്തുവിനെ കണ്ടപ്പോൾ എന്റെ അടുത്തേക്ക് പതിയെ ചിരിച്ചുകൊണ്ട് വന്നു.

“അമ്മ കൂട്ടികൊണ്ട് വരാൻ പറഞ്ഞു വിട്ടതാ…”

“ഞാൻ പോട്ടെ ടീച്ചറെ…” മറ്റു ടീച്ചർ മാരോട് യാത്ര പറഞ്ഞുകൊണ്ട് കാർത്തു ഒരു വശത്തേക്ക് ചരിഞ്ഞിരുന്നു. എന്റെ തോളിൽ കൈ വെച്ചപ്പോൾ എനിക്ക് സത്യതില് ഷോക്ക് അടിച്ചപോലെ ആയിരുന്നു.

ഞാൻ ജസ്റ്റ് ഒന്ന് തിരിഞ്ഞു നോക്കുക മാത്രം ചെയ്തുകൊണ്ട് ബൈക്ക് മുന്നൊട്ടെടുത്തു. റോഡരികിൽ വെച്ച് ഒരു ആളൊഴിഞ്ഞ മരച്ചോടു കണ്ടപ്പോൾ ഞാൻ ബൈക്ക് പതിയെ ഒതുക്കി. കാർത്തു അന്നേരമെന്നോട് ചോദിച്ചു “ഇവിടെയെന്തിനാ നിർത്തുന്നെ..?!”

“പേടിക്കണ്ട ഉമ്മ വെക്കാൻ ഒന്നുമല്ല!!” കാർത്തു അതിനു തല താഴ്ത്തി ചിരിക്കമത്രം ചെയ്തു.

“അന്ന് ഞാൻ വെണം ന്ന് വെച്ചിട്ട് ചെയ്തതല്ല!! സോറി…”

“ഞാനത് മറന്നു!!!”

“എങ്കിൽ ഇന്ന് രാത്രി ഞാൻ വരാം, ഒന്നുടെ ഓർമിപ്പിക്കാനായിട്ട്….”

“ആണോ ഇതെന്താ മീശമാധവനിൽ ദിലീപ് പറയുന്നപോലെ ഭീഷണിയൊക്കെ?!”

“ഭീഷണി തന്നെയാണ്!!”

“ഓ എങ്കിൽ നമുക്ക് കാണാം!!”

മരച്ചോടിന്റെ അരികിൽ ഒരു കരിക്ക് വിൽക്കുന്ന തമിഴനുണ്ടായിരുന്നു, ഞാൻ അയാളുടെ അടുത്തേക്ക് നടന്നുകൊണ്ട് കരിക്കൊരണ്ണം വാങ്ങിച്ചു. കാർത്തുവിന്റെ അടുത്തേക്ക് നടന്നുകൊണ്ട് കുശുമ്പിയെപ്പോലെ നിൽക്കുന്ന കാർത്തുവിനു കരിക്ക് കൊടുത്തു.

“കുടിക്ക്!”

“എനിക്ക് വേണ്ട!”

“പാതി കുടിച്ചാൽ മതി!!!”

“ഹം!!!” എന്നെ കൂർപ്പിച്ചൊന്നു നോക്കിയതും എനിക്ക് ചിരിവന്നു, ഞാൻ സ്ട്രോ ചുണ്ടിൽ വെച്ച് പതിയെ കുടിച്ചു കഴിഞ്ഞപ്പോൾ, കാർത്തു കടക്കാരൻ തമിഴനോട് ഒരെണ്ണം കൂടെ മേടിച്ചിട്ട് കുടിക്കാൻ ആരംഭിച്ചു. എനിക്കതും കൂടെ കണ്ടതും ചൊറിഞ്ഞങ്ങു വന്നു. “സ്വന്തമായി വാങ്ങിച്ചാലെ തൊണ്ടയിൽ നിന്നും ഇറങ്ങുള്ളൂ!!!” ഞാൻ പതിയെ പിറുപിറുത്തു, കരിക്ക് കുടിക്കുമ്പോ ഇടം കണ്ണിട്ട് കാർത്തു എന്നെ നോക്കുമ്പോ ആ പനിനീർപ്പൂ ചുണ്ടിൽ പുഞ്ചിരി പതിയെ വിടരുന്നുണ്ടായിരുന്നു.

ഞാൻ കാർത്തുവിനെ വീടിന്റെ മുന്നിൽ ഡ്രോപ്പ് ചെയ്ത ശേഷം കടയിലും പോയി വന്നു. വീട്ടിലെത്തിയപ്പോൾ വൈശു വിളക്ക് വെക്കുന്ന സമയമായി. ഞാൻ കുളിയൊക്കെ കഴിഞ്ഞു ടവല് ഉടുത്തുകൊണ്ട് ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കുമ്പോ കാർത്തു ആ വീട്ടിൽ നിന്നും വിളക്ക് കൊളുത്തി കയ്യില് പിടിച്ചുകൊണ്ട് കൊണ്ട് ഉമ്മറത്തേക്ക് നടന്നു വരുന്നത് കണ്ടു. മനസ്സിൽ ഐശ്വര്യം നിറയുന്ന കാഴ്ച്ച ഒപ്പം കാർത്തുവിന്റെ ഇളം നീല നിറമുള്ള സാരിയും തലയിൽ കെട്ടിവെച്ച തോർത്തും! രണ്ടു നേരം കുളിക്കുന്ന പെണ്ണാണ് വൃത്തികാരി!!! പക്ഷെ എനിക്കല്ലേ അറിയൂ കയ്യിലിരിപ്പ് എത്രമാത്രം കുശുമ്പിയാണെന്ന കാര്യം, ഇവളെയാരും കല്യാണം കഴിക്കാഞ്ഞത് നന്നായി എന്നുപോലും തോന്നിപോയി. അങ്ങനെ പറയാൻ പാടില്ല എന്നാലും എനിക്ക് നല്ല ദേഷ്യമുണ്ട്! അതുകൊണ്ടാ…

Leave a Reply

Your email address will not be published. Required fields are marked *