എനിക്ക് പറയാനുള്ളത് ഒരുവാക്ക് പോലും കേൾക്കാതെ കാർത്തിക എന്ന എന്റെ കാർത്തു ഹൃദയം കൊട്ടിയടച്ചുകൊണ്ട് താഴേക്ക് നടന്നു. ഞാൻ നിന്ന നില്പിൽ തന്നെ ശവമായിരുന്നു. ഇനി കരയുന്നതിൽ എന്തർഥമാണ് ഉള്ളതെന്ന് ഞാനോർത്തു, കാർത്തുവിനോടുള്ള എന്റെ ഇഷ്ടം, അതിനി ഞാനെത്ര ശ്രമിച്ചാലും എന്റെ മനസ്സിൽ നിന്നും പോകില്ല!
പക്ഷെ കാർത്തു എന്നെ പുണർന്ന ആ ഒരു നിമിഷം! അതിലുണ്ടായിരുന്നു എന്നെ കാർത്തുവിനിഷ്ടമാണെന്നു. എന്നിട്ടും അതൊളിപ്പിച്ചുകൊണ്ട് ഇപ്പൊ മുഖം നോക്കാതെ എന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയെന്നും പറഞ്ഞിട്ട് ഇവിടെ നിന്ന് പോകുമെന്നും പറഞ്ഞു ഭീഷണി പെടുത്താൻ എന്താണ്?!
ഞാൻ കരയാതെ ഇരിക്കാൻ പരമാവധി പിടിച്ചുനിന്നെങ്കിലും കഴിഞ്ഞില്ല! കരഞ്ഞുപോയി, ഒടുക്കം കണ്ണീരും തുടച്ചു ഞാൻ എന്റെ മുറിയിലെത്തി ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ ഒരറ്റത്തു വൈഷ്ണവി തിരിഞ്ഞു സുഖമായിട്ട് ഉറങ്ങുന്നുണ്ട്, ഞാനവളുടെ അരികിൽ കിടന്നു പുതപ്പ് മേലേക്ക് കയറ്റി.
“വന്നോ, ഇത്ര നേരം മേലെ എന്തായിരുന്നു പണി!?” എന്ന് ഉറക്കച്ചടവോടെ വൈഷ്ണവി ചോദിച്ചു. ഞാനതിനൊന്നും മറുപടി പറഞ്ഞില്ല! പക്ഷെ ഞാൻ ഉറങ്ങാൻ ശ്രമിച്ചിട്ട് നടക്കുന്നുമുണ്ടായിരുന്നില്ല. കാർത്തു ഉറങ്ങിക്കാണുമോ എന്ന് ഞാനോർത്തു. കാർത്തുവിന്റെ മുറിവരെ ചെന്നു നൊക്കിയലൊ?! അമ്മയും അച്ഛനും താഴെയുള്ള മുറിയിലാണ്, അതിന്റെ അടുത്തുള്ള മുറിയിൽ തന്നെയാണ് കാർത്തുവും!
ഞാൻ കാലൊച്ച കേൾപ്പിക്കാതെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. സ്റ്റെപ്പിറങ്ങി ടീച്ചറുടെ മുറിയുടെ മുന്നിലെത്തി വാതിൽ അടച്ചിരുന്നു. പക്ഷെ വാതിലിന്റെ അടിയിലുള്ള ചെറിയ ഗ്യാപിലൂടെ എനിക്ക് വ്യക്തമായിരുന്നു, കാർത്തു ഈ നേരമായിട്ടും ഉറങ്ങിയിട്ടില്ല എന്ന കാര്യം, ആ മുറിയിൽ വെളിച്ചമ്മിപ്പോഴുമുണ്ട്.
വാതിലിൽ പതിയെ ഞാൻ മുട്ടിയപ്പോൾ, ആദ്യം വാതിൽ തുറന്നില്ല. പിന്നെ ഞാൻ “കാർത്തൂ” എന്ന് തന്നെ വിളിച്ചപ്പോൾ ടീച്ചർ വാതിൽ തുറന്നു.
ആ പാവം ഇത്ര നേരം കരഞ്ഞുകൊണ്ടിരുന്നതാണ് എന്നെനിക്ക് വ്യക്തമായി. എന്റെ മുഖത്തേക്ക് നോക്കി ചിരിക്കാൻ ശ്രമിക്കുമ്പോ ഞാൻ കാർത്തുവിന്റെ കണ്ണിലേക്ക് തന്നെ നോക്കി.
“ഉറങ്ങിയില്ലേ ഇതുവരെ!!?” എന്നോട് കാർത്തു ചോദിച്ചപ്പോൾ ഞാൻ മറുപടിപറയാതെ കാർത്തുവിന്റെ മുറിയിലേക്ക് കയറി ബെഡിലമർന്നിരുന്നു.
“കാർത്തു എന്തെ ഉറങ്ങീലെ?!”
“ഞാനല്ലേ ആദ്യം ചോദിച്ചത്!?” കാർത്തു എന്റെ അടുക്കൽ വന്നിരുന്നുകൊണ്ട് പറഞ്ഞു