അതിനുശേഷം ഞാൻ തന്നെ ഉച്ചയ്ക്കുള്ള ബ്രെഡ് നേരത്തെ തിന്നും, അപ്പൊ ടീച്ചറുടെ വീട്ടിലേക്ക് ഉച്ചയ്‌ക്കു ഊണുകഴിക്കാൻ പോകുമ്പോ എന്നെയുംകൂട്ടുമല്ലോ, ടീച്ചർ പപ്പടം കാച്ചി തരും, ചിലപ്പോ മുട്ട പൊരിച്ചും തരും.
ആ രണ്ടു വർഷം പോലെ എന്റെ ജീവിതത്തിൽ മറ്റൊരു കാലം ഉണ്ടായിട്ടില്ല! ഒരു പണിയുമില്ലാതെ ജനലിലൂടെ നമ്മൾ പുറത്തുള്ള മരത്തിന്റെ ഇലയിലേക്ക് നോക്കുമ്പോ, ഇല്ലോളം കാറ്റിന് വേണ്ടിയുള്ള അതിന്റെ കാത്തിരിപ്പ് എനിക്ക് മനസിലുടനീളം അറിയാമായിരുന്നു. അതുപോലെ ആയിരിന്നു അവിടെ നിന്നും ഇറങ്ങുമ്പോ എനിക്കനുഭവപെട്ടത്. ഇനിയെന്നെങ്കിലും കുഞ്ഞിളം കാറ്റ് എന്റെ ഹൃദയിലേക്ക് വരുമോ? അറിയില്ല.
ഇപ്പോഴും ഞാനെന്റെ കാർത്തിക കുട്ടിയെ, ഇടയ്ക്കിടെ ഓർക്കും എന്നെ കുസൃതികുട്ടി എന്നുവിളിച്ചു കവിളിൽ മുത്തുന്ന എന്റെ സുന്ദരിക്കുട്ടി; അവരിപ്പൊ കാണാൻ എങ്ങനെയായിരിക്കുമെന്നും, എവിടെയിരിക്കുമെന്നൊക്കെ, കൂടുതൽ പറയുന്നില്ല നേരെ കഥയിലേക്ക് കടക്കാം!
എന്റെ പേര് വിശാൽ വിഷ്ണു. നിങ്ങളെപ്പോലെ ഉള്ള ഒരു പാവം പയ്യൻ! കാണാൻ പൊടി മീശയുണ്ട് അഞ്ചരയടി ഉയരവും അതിനൊത്ത അധികം മെലിയാത്ത ശരീരവും! പ്രേമവും കാമവും ഇതുവരെ അങ്ങനെ ആരോടും തോന്നീട്ടില്ല, പക്ഷെ കൂട്ടുകാർകിടയിൽ ഒക്കെ ഞാൻ മുൻപ് ആം ക്‌ളാസ് മുതൽ ഒരു പെൺകുട്ടിയെ അസാധ്യമായി പ്രേമിക്കുന്നു എന്നൊക്കെയാണ് കള്ളം പറഞ്ഞു വെച്ചിരിക്കുന്നത്, അതെന്തിനാണെന്നു ചോദിച്ചാൽ അറിയില്ല.
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വർഷം – 2005
“വിപി, ഇന്ന് ക്രിക്കറ്റ് കളിയ്ക്കാൻ ഞാനില്ല കേട്ടോ”
“ശേ അതെന്തു പരിപാടിയാടോ ? ഇന്നല്ലേ മേരി മാതായിലെ പിള്ളേരുടെ കൂടെയുള്ള മാച്ച്! ബാറ്റിംഗ്നു പിന്നേം നമുക്ക് ആളുണ്ട്, ബൗളിംഗ് പറ്റെ പോക്കല്ലെടാ…!”
“എടാ അറിയാഞ്ഞിട്ടല്ല, വൈഷ്ണവിക്ക് എല്ലാ Thursday യും മാത്‍സ് ട്യൂഷൻ ഉണ്ടെടാ, അവളെ അവിടെന്നു കൂട്ടി വരാൻ പോകണം!”
“ശെരി ശെരി, എങ്കിൽ ഞങ്ങളിറങ്ങട്ടെ! ദാണ്ടെ ശുഭയാത്ര(ബസ്) വന്നല്ലോ, നീ വിട്ടോടാ..” വിപിനും സജിത്തും എന്നോട് യാത്ര പറഞ്ഞു ഗ്രൗണ്ടിലേക്കുള്ള ഊട് വഴിയിലൂടെ നടക്കുമ്പോ ഞാൻ ബസിൽ ചാടിക്കയറി. വീട്ടിലേക്കെത്തുമ്പോ വൈഷ്ണവി രണ്ടു സൈഡിൽ മുടിയും പിന്നി കുട്ടിപ്പാവാടയുമിട്ടുകൊണ്ട് ട്യൂഷന് പോകാൻ റെഡിയായി നിൽപ്പാണ്. “ആഹ് നീ നേരത്തെ വന്നോ! അവളെ കൂട്ടിവരാൻ നീ പോകുമോ എന്നെനിക്ക് ശങ്കയുണ്ടായിരുന്നു! രണ്ടാളും കീരിയും പാമ്പും പോലല്ലേ!”