കാർത്തിക ടീച്ചർ [കൊമ്പൻ]

Posted by

അമ്മയോട് അധികമൊന്നും ടീച്ചറോട് സംസാരിക്കണ്ട എന്റെയച്ഛൻ നിർദേശം നൽകി. അവർക്ക് വേഗം ഉറങ്ങാനായി ബെഡ്‌റൂം കാണിച്ചു കൊടുക്കാനായി പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും അടുത്തുള്ള മുറി തന്നെ, അമ്മ വേഗം ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചുകൊണ്ട് ടീച്ചറോട് പേടിക്കണ്ട, സമാധാനമായി ഉറങ്ങാനായി പറഞ്ഞു.

ഞാൻ എന്റെ മുറിയിലേക്ക് നടന്നു. പാവം കാർത്തു, മനസിലെന്തു മാത്രം പേടിച്ചുകാണും! സഹായിക്കാൻ ആരും വരുമെന്നോർത്തു കാണുമോ?! ജീവിതം തീർന്നു വെന്ന് വിചാരിച്ചു കാണും! ഇനീയാപാവത്തിനെ ഈ വീട്ടിൽ നിന്നും ഞാൻ ആർക്കും കൊടുക്കില്ല! ഈ ജന്മം മുഴുവനും അതിനെ എനിക്ക് വേണമെന്ന്, ഞാൻ മനസിലുറപ്പിച്ചുകൊണ്ട് കണ്ണൊന്നടച്ചു. വൈശു ആ സമയം എന്നോടൊന്തോ ചോദിച്ചെങ്കിലും ഞാനൊന്നും പറഞ്ഞില്ല.

എണീറ്റതും ഞാനാദ്യം അടുക്കളയിലേക്ക് പമ്മി ചെന്നു, ടീച്ചർ കുളിയൊക്കെ കഴിഞ്ഞു വയലറ്റ് സാരിയൊക്കെ ഉടുത്തിരിക്കുന്നു. തലയിൽ തോർത്തും ചുറ്റി വെച്ചിട്ടുണ്ട്. ആളെ കാണുമ്പോ മനസിലൊരു സന്തോഷം! പക്ഷെ കക്ഷി എന്നെ നോക്കുന്നില്ല! എനിക്കതു മാത്രം മനസിലായില്ല, ഞാനല്ലേ രക്ഷിച്ചത് എന്നോട് പേരിനെങ്കിലും ഒന്ന് നോക്കിക്കൂടെ, അറ്‌ലീസ്റ് ഒന്ന് ചിരിച്ചൂടെ….

അച്ഛൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ടീച്ചറെ ഉപദ്രവിച്ച ആ തെണ്ടിയെ പോലീസ് നല്ലപോലെ പെരുമാറിയെന്നാണ്, ഒപ്പം അയാളോട് ഈ നാട്ടിൽ ഇനി നിന്നാൽ വേറെ കേസിൽ കുടുക്കി അകത്താകുമെന്നും പറഞ്ഞപ്പോ അയാൾ മംഗലാപുരത്തേക്ക് നാട് വിട്ടു പോയി എന്നും. എനിക്കത് കേട്ടപ്പോൾ ഒരു സന്തോഷമായി, എന്നാലും എന്റെ കൈകൊണ്ട് അവനെ നല്ലപോലെ പൊട്ടിക്കാൻ കഴിഞ്ഞില്ലാലോ എന്ന വിഷമം എനിക്കുണ്ടായിരുന്നു.

അമ്മയും അച്ഛനും ചേർന്ന് ടീച്ചറുടെ സാധങ്ങളും സ്‌കൂട്ടിയും എടുത്തു വീട്ടിലേക്ക് വന്നു. അമ്മ, കാർത്തുവിനോട് ഇനി കുറച്ചൂസം ജോലിക്കെന്നും പോകണ്ടാന്നു പറഞ്ഞുകൊണ്ട്, അവർ രണ്ടാളും നല്ലൊരു സൗഹൃദത്തിന് തുടക്കമിട്ടു. അനിയത്തിയും കാർത്തുവിനോട് പഠനത്തിൽ ഡൌട്ട് ഒക്കെ ചോദിക്കുന്നത് ഞാനിടക്കെ കാണാറുണ്ടായിരുന്നു. പക്ഷെ എല്ലാരുടെയും മുന്നിൽ വെച്ച് കാർത്തുവിനോട് സംസാരിക്കാൻ എനിക്കെന്തോ വല്ലാത്ത ചമ്മൽ പോലെ, അതെങ്ങെനെയാണ് നിങ്ങളോടു പറയുക എന്ന് വെച്ചാൽ…. അത്രയും ശക്തമായി എനിക്കുള്ളിൽ ടീച്ചറോട് ഇഷ്ടം തോന്നിയിരുന്നു. എന്റെ കള്ളത്തരം എല്ലാരുടെയും മുന്നിലൊളിച്ചു ഞാൻ നടക്കുമ്പോ അത് പൊളിയുമോ എന്ന ഭയവുമാകാം….

Leave a Reply

Your email address will not be published. Required fields are marked *