ശേഷം അച്ഛനും ഞാനും കസേരയിൽ തന്നെ ഇരുന്നു. അധികം വൈകാതെ പോലീസ് ജീപ്പ് വീട്ടിലേക്ക് വന്നു.
“ആരാ ഫോൺ ചെയ്തേ ?”
“ഞാനാ സാറെ, എന്റെ മോന്റെ ടീച്ചറുടെ വീടാണ്, ഞങ്ങൾ വന്നില്ലായിരുന്നെങ്കിൽ ….. ”
“അവനെവിടെ ?”
“അകത്തു ബോധം പോയ പോലെ കിടപ്പുണ്ട്.”
“പിസി അവനെ എടുത്തു ജീപ്പിലേക്കിടഡോ. ചത്തോ നോക്ക് അല്ലേലും….ഇവനൊക്കെ ചാവുന്നതാ നല്ലത്.”
“ടീച്ചറുടെ പേരെന്താണ് …” പോലീസ് വന്നതും ടീച്ചർ വാതിൽപ്പടിയിൽ ചാരി നിന്നു.
“കാർത്തിക!”
“കാർത്തിക ടീച്ചറെ, ഇവന്റെ കാര്യം ഞങ്ങളേറ്റു. ടീച്ചർ പക്ഷെ ഇനിയിവിടെ ഒറ്റയ്ക്ക് താമസിക്കുന്നത് ബുദ്ധിയല്ല, ഒന്നാമത് ഇയാൾക്കൊരു മകനുണ്ട്, അതും ഇതുപോലെ കള്ളും കഞ്ചാവുമാണ്.”
“സാറെ, എനിക്ക് പോകാൻ മറ്റൊരിടമില്ല.”
“അച്ഛാ, നമുക്ക് നമ്മുടെ വാടക വീട്ടിലേക്ക് കൊണ്ടോയലോ …” ഞാൻ പതിയെ അച്ഛനോട് ചോദിച്ചു.
“എടാ അതിനു പെയിന്റിംഗ് ഒക്കെ ചെയ്യാനില്ലെ ?”
“സാർ, ടീച്ചർക്ക് വിരോധമില്ലെങ്കിൽ ഞാൻ കൂട്ടികൊണ്ട് പോകാം.”
“ആഹ് ഏതായാലും മതി. തല്കാലത്തേക്കാണ്. ശെരി രാവിലെ സ്റ്റെഷൻ വരെ ഒന്ന് വരണെ …”
ടീച്ചറുടെ ബാഗും അത്യാവശ്യം ഒന്ന് രണ്ടു ഡ്രെസും പാക്ക് ചെയ്തുകൊണ്ട് ടീച്ചറെയും കൂട്ടി, ഓട്ടോയിൽ ഞാൻ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് ഇറങ്ങി. അച്ഛൻ ബൈക്കിലും. വീടെത്തും വരെ ടീച്ചറെന്നെ നോക്കിയത് പോലുമില്ല. മുടിയൊക്കെ ഉലഞ്ഞു കിടക്കുന്നത് ഒന്ന് കെട്ടിവെച്ചൂടെ എന്ന് മനസ്സിൽ ഞാൻ പറഞ്ഞു. കൈയിൽ നഖം കൊണ്ട് പാടിൽ എനിക്കൊന്നു തൊട്ടു തലോടണം എന്നുണ്ടായിരുന്നു. പക്ഷെ ചെയ്‌തില്ല! ഞങ്ങളുടെ പിറകെ തന്നെ അച്ഛനും വീട്ടിലേക്കെത്തിച്ചേർന്നു. ഉമ്മറത്തു അമ്മയും അനിയത്തിയും ഇരിപ്പുണ്ടായിരിന്നു.
“ആഹ് വന്നോ, ഞങ്ങളിത്രനേരം പേടിച്ചിരിക്കയായിരിന്നു…”
സാരി പുതച്ചുകൊണ്ട് എന്റെ കാർത്തു പതിയെ പുറത്തേക്കെറിങ്ങി, തല കുനിഞ്ഞുതന്നെയായിരുന്നു. ഞാനും ടീച്ചറുടെ ഒപ്പം പുറത്തേക്കിറങ്ങികൊണ്ട് വീട്ടിലേക്ക് ആനയിച്ചു. ബാഗും സാധനവും എടുത്തിട്ട് ഞാനും കൂടെ നടന്നു. കാർത്തു അമ്മയെ നോക്കി വിളറിയപോൽ ഒരു ചിരി ചിരിച്ചു.
“കാർത്തികാന്നല്ലേ പേര്, എന്നെ കണ്ട ഓർമ്മയുണ്ടോ ടീച്ചർക്ക്.!”
“ഉം!” കാർത്തു അതിനു ശബ്ദം തീരെയില്ലാതെ മൂളുകമാത്രം ചെയ്തു.