“അതേയച്ഛാ …..നിക്ക് പേടിയാകുന്നു…”
“ഒന്നുല്ലടാ ….”
വീടിന്റെ മുന്നിലെത്തിയപ്പോൾ വാതിൽ അടഞ്ഞിരുന്നു, അകത്തു ടീച്ചറുടെ തളർച്ചയിൽ കരയുന്ന ശബ്ദം ഞാൻ കേട്ടു. ഞാൻ ടീച്ചറുടെ വീടിന്റെ പിറകുവശത്തേക്ക് ഓടി, അവിടെ ഒരു വിറകു ചാളയുണ്ട്, പുളിയുടെ കൊമ്പാണ് അധികവും. വലിപ്പമുള്ള വിറക് ഞാനൊരെണ്ണം എടുത്തു വരുമ്പോ അച്ഛൻ വാതിൽ ഒരു ചവിട്ടു കൊടുത്തു. ഞാനും വാതിലിന്റെ മുന്നിലേക്ക് നിന്ന് അകത്തേക്ക് നോക്കിയാ നിമിഷമൊന്നു ഞെട്ടി.
ടീച്ചർ നിലത്തു കിടക്കുന്നുണ്ട്, സാരി ദേഹത്തില്ല, പാവാടയും ബ്ലൗസും മാത്രമാണ്. പാവം കിടന്നു കരയുകയാണ്. അയാളെ കൈകൊണ്ട് തള്ളാൻ ശ്രമിക്കുമ്പോ, കിളവൻ കൈകൊണ്ട് ടീച്ചറുടെ കയ്യമർത്താൻ ശ്രമിക്കുന്നു. വാതിൽ ചവിട്ടിയപ്പോൾ തുറന്ന ശബ്ദം കേട്ട് പേടിച്ച ടീച്ചറുടെ അരികിൽ കിടന്ന ആ കിളവന്റെ മുഖം ഞാനോർത്തെടുത്തു, അന്ന് ടീച്ചറെ ബേസിൽ വെച്ച് ജാക്കി വെച്ചവൻ ആണ്. അവൻ ഷഡി മാത്രം ഇട്ടു എണീറ്റ് നില്കുന്നു. അച്ഛൻ ഒരു നിമിഷം അയാളെ നോക്കിയതും, അയാൾ പേടിച്ചു ഒതുങ്ങി നിന്നു.
“ടീച്ചർ ….” കീറിപ്പറിഞ്ഞ സാരിയുമായി നിലത്തു കിടക്കുന്ന എന്റെ കാർത്തുവിനെ കണ്ടപ്പോൾ എന്റെയുള്ളിൽ കിളവനെ കൊല്ലാനുള്ള കലി മൂത്തു വന്നു. പിന്നെ ഞാനൊന്നും നോക്കിയില്ല, വരുന്നിടത്തു വെച്ച് കാണാമെന്ന ഭാവത്തോടെ കയ്യിലെ പുളിയുടെ വിറക് മുറുക്കി പിടിച്ചു കൊണ്ട് ഒരൊറ്റ അടി!!! അതും അയാളുടെ തലക്ക് തന്നെ നോക്കി ഞാൻ കൊടുത്തു. കിളി പറന്നപോലെ കാർത്തുവിന്റെ മേലേക്ക് വീഴാൻ നോക്കിയപ്പോ ഒരു ചവിട്ടൂടെ ഞാൻ അയാളുടെ മുതുകിലായി കൊടുത്തു. അയാൾ കറങ്ങി വീണതും കാർത്തു കണ്ണീരോടെ മുഖം തുടച്ചു പിടഞ്ഞെണീറ്റു.
“ഡാ നീ ഒരു സാരി എടുത്തുകൊടുക്ക് ടീച്ചർക്ക് ….” എന്റെയച്ഛൻ പറഞ്ഞുകൊണ്ട് ബോധം പോയ കിളവന്റെ താടിയിൽ ഒരു കാലുകൊണ്ട് ഒന്ന് തോണ്ടി.
“പോലീസിനെ വിളിക്കാം, അല്ലെങ്കിൽ ഇവനെങ്ങാനും ചത്താൽ, നമ്മൾ ഉത്തരം പറയേണ്ടി വരും.” അച്ഛൻ വേഗം ഫോണിൽ പൊലീസുകാരെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങോട്ടേക്കെത്താൻ വഴിയും പറഞ്ഞു.
ഞാൻ അലമാരയിൽ നിന്നും ഒരു സാരി എടുത്തിട്ട്, ടീച്ചർക്ക് കൊടുത്തു. എനിക്കെന്താണ് പറയേണ്ടത് എന്ന് ഒരു പിടിയുമില്ലായിരുന്നു. ടീച്ചർ അതും വാങ്ങിച്ചു തല കുനിഞ്ഞു മുറിയിലേക്ക് തന്നെ നടന്നു. എന്നെ ഒന്ന് നോക്കാൻ പോലും ടീച്ചർക്ക് ശക്തിയില്ലായിരുന്നു. ദേഹത്തു കുറെ നഖം കൊണ്ട പാടുകളുണ്ട്!! അത് കാണുമ്പോ കിളവൻ ഞാൻ ഒന്നുടെ കൊടുത്താലോ എന്ന് തോന്നി. പുളിയുടെ കൊമ്പ് ഒന്നുടെ മുറുക്കി പിടിച്ചതും അച്ഛനെന്നെ തടുത്തു.