കാർത്തിക ടീച്ചർ [കൊമ്പൻ]

Posted by

“സ്‌കൂട്ടി നമുക്ക് ഈ ഞായറാഴ്ച എടുത്താലോ… ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്…”

“അഹ് എടുക്കാം. പിന്നെ എന്നെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന കാര്യം വിശാൽ ഏൽക്കണം കേട്ടോ, ഈ കാര്യത്തിൽ എനിക്കാരും സഹായത്തിനില്ല…”

“ഞാനുണ്ടല്ലോ… ടീച്ചർ പഠിപ്പിക്കാം… എനിക്ക് തിരിച്ചു എന്തെലും ടീച്ചർക്ക് ചെയ്യാൻ പറ്റുന്ന ഉപകാരമല്ലേ….!” ടീച്ചറുടെ മുഖത്തൊരു പുഞ്ചിരിവിടർന്നു…

“ഇന്ന് കുഴപ്പൊന്നും ണ്ടായില്ലലോ..”

“ഇന്ന് സീറ്റ് കിട്ടി…” ചിരിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു. എന്റെ അന്വേഷണങ്ങൾ ടീച്ചറുടെ മനസിലേക്ക് ഇറങ്ങിയ ഭാവമായിരുന്നു ആ മുഖത്തപ്പോഴും!

“ഇനിയാരെലും വന്നാൽ ഒന്നും നോക്കണ്ട കരണം നോക്കിയൊന്നു പൊട്ടിച്ചോളു….”

“അയ്യോ എനിക്ക് പേടിയാ….ഞാനൊറ്റയ്ക്കല്ലേ…”

“ടീച്ചർക്ക് കല്യാണം കഴിച്ചൂടെ അപ്പൊ..”

ടീച്ചർ ഒരു നിമിഷം കൊണ്ട് മുഖം വല്ലാതെയങ്ങു മാറി. ഞാനെന്തോ വേണ്ടാത്തത് ചോദിച്ചപോലെയെന്നെ നോക്കി. അതെ ആ ചോദ്യം അത്ര തമാശയല്ലെന്നു സ്വയം ഞാനും മനസിലാക്കി. കുറച്ചു നേരം പിന്നെ ഞനൊന്നും മിണ്ടിയില്ല. പോവാൻ നേരം ഞാൻ കാർത്തുനോട് സോറി പറഞ്ഞപ്പോൾ കാർത്തു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കി.

വൈകീട്ട് വീട്ടിൽ ടീവിയുടെ മുന്നിലിരിക്കുമ്പോ ഞാൻ ചോദിച്ച ചോദ്യം വീണ്ടും മനസ്സിൽ ആവർത്തിക്കപ്പെട്ടു, ആള് ലവ് ഫെയ്‌ലിയർ എങ്ങാനുമായിരിക്കുമോ വല്ല വിരഹ പ്രണയവും ഉണ്ടാകാനുള്ള ചാൻസ് ഉണ്ട്, ഈശ്വരാ… കാർത്തൂന്റെ മനസ്സിൽ ആരേലും കാണുമോ ഇനി?!

വല്ലാത്ത ഉത്കണ്ഠയെന്നെ വേട്ടയാടി. എന്തായാലും ടീച്ചറോട് പ്രത്യേകയൊരിഷ്ടമുണ്ടെന്നു ഉറപ്പാണ്. അതല്ലേ ഇങ്ങനെ ഉറക്കമില്ലാതെ അതുമാലോചിച്ചിരിക്കുന്നത്. മിണ്ടാതെ കിടക്കടാ എന്ന് ഞാൻ തന്നെ പറഞ്ഞോണ്ട് പുതപ്പ് തലവഴിയിട്ടു ഉറങ്ങാനായി ശ്രമിച്ചു.

അങ്ങനെ അടുത്ത ദിവസങ്ങളിൽ എന്തോ കാർത്തുവുമായി പഴയപോലെ സംസാരിക്കാൻ കഴിഞ്ഞില്ല. വല്ലാത്ത നിരാശയായിരുന്നു എന്റെ മനസ്സിൽ. എങ്കിലും ട്യൂഷൻ മുടങ്ങിയില്ല. കാർത്തു പ്രോബ്ലം എന്തേലും തരും ഞാനതും സോൾവ് ചെയ്തു എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കും. അത്ര തന്നെ!

അങ്ങനെ സ്‌കൂട്ടി ഡെലിവറി ചെയ്യുന്ന ദിവസമായി. ഞാനും കാർത്തുവും കൂടെ വണ്ടിയെടുത്തു. നേരെ പഞ്ചായത് ഗ്രൗണ്ടിലേക്ക് വിട്ടു. അവിടെ ഒരറ്റത്തു പിള്ളേർ ക്രിക്കറ്റ് കളിക്കുന്നുണ്ട്. സാരി വേണ്ട എന്ന് ഞാൻ പ്രത്യേകം നിർദേശിച്ചിരുന്നു. അതിനാൽ കാർത്തു അന്ന് ഇളം നീല ചുരിദാർ ആയിരുന്നു. മുടി പിറകിലേക്കിട്ടിട്ടുണ്ട്. പുതിയ വണ്ടി കിട്ടിയ ഹാപ്പിനെസ്സും എക്‌സൈറ്റ് മെന്റും പെണ്ണിന്റെ മുഖത്ത് ആവോളമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *