കാര്യങ്ങൾ കുറച്ചു സീരിയസ് ആണെന്ന് അഞ്ജലിക്ക് മനസ്സിലായി
അഞ്ജലി -എന്തേ ഇങ്ങനെ ഒക്കെ ചോദിക്കാൻ
അമ്മുമ്മ -അവന് നിന്നെ ഇഷ്ടം ആണെന്ന് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്. അവന് പറയാൻ ചെറിയൊരു മടി അതാ ഞങ്ങളോട് പറഞ്ഞത്
അത് കേട്ടപ്പോൾ അഞ്ജലിക്ക് നന്നായി ദേഷ്യം വന്നു
അഞ്ജലി -ഇനി ഒരു കല്യാണത്തെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല
അപ്പുപ്പൻ -മനോജ് നല്ല പയ്യനാ നിന്നെ അവൻ പൊന്ന് പോലെ നോക്കും
അഞ്ജലി -ഞാൻ ഇപ്പോ എന്താ പറയാ
അമ്മുമ്മ -മോള് ആലോചിക്ക് എന്നിട്ട് അവന്റെ അടുത്ത് നേരിട്ട് പറഞ്ഞ മതി
അഞ്ജലി -മ്മ്
അഞ്ജലി അങ്ങനെ രാഹുലിന്റെ മുറിയിലേക്ക് പോയി അവളെ കണ്ടതും അവൻ ചോദിച്ചു
രാഹുൽ -അഞ്ജലി എന്ത് പറ്റി
അഞ്ജലി -നിന്നെ കെട്ടുന്നത്തിന് മുൻപ് ഞാൻ ആ മനോജിനെ കെട്ടിണ്ടി വരും
രാഹുൽ -എന്താ ഇപ്പോ ഉണ്ടായേ
അഞ്ജലി -വിവാഹ അഭ്യർത്ഥനയും ആയി അവൻ അപ്പൂപ്പന്റെ അടുത്ത് വന്നുന്ന് ഇത് പറയാൻ ആണ് അവർ എന്നെ വിളിപ്പിച്ചത്
രാഹുൽ -നീ ഇപ്പോ തന്നെ അവനെ വിളിച്ച് പറ ഇതൊന്നും നടക്കില്ല എന്ന്
അഞ്ജലി -എന്തായാലും ഈ ആഴ്ച എല്ലാവരും അങ്ങോട്ട് പോവുന്നില്ലേ അവിടെ വെച്ച് പറയാം
രാഹുൽ -നിക്ക് എന്റെ കൈയിൽ ഒരു ഐഡിയ ഉണ്ട് അത് അനുസരിച്ച് പറഞ്ഞാൽ മതി
രാഹുൽ അവന്റെ മനസ്സിൽ ഉള്ള ഐഡിയ അവളോട് പറഞ്ഞു
അഞ്ജലി -ഇത് കൊള്ളാം
അങ്ങനെ ശനി ആഴ്ച അവരെ കൂട്ടി കൊണ്ട് പോവാൻ മനോജ് വന്നു. അഞ്ജലിയെ കണ്ടതും അയാൾ നാണത്തിൽ ചിരിച്ചു അങ്ങനെ പോകാൻ നേരം അപ്പുപ്പനും അമ്മുമ്മയും ബാക്കിൽ ഇരുന്നു അവർ നിർബന്ധിച്ച് രാഹുലിനെയും പുറകിൽ ഇരുത്തി. അങ്ങനെ അവർ വീട്ടിൽ എത്തി രാത്രി ഭക്ഷണം ഒക്കെ കഴിച്ച് എല്ലാവരും കൂടി ഇരുന്നപ്പോൾ രാഹുൽ ഞാൻ തുടങ്ങാണ് എന്ന് ഒരു ആഗ്യം കാണിച്ചു
രാഹുൽ -മാമാ ഡൈ ചെയ്തില്ലേ
ആ ചോദ്യം കേട്ടപ്പോൾ മനോജ് വല്ലാതെയായ് പോരാത്തതിന് അഞ്ജലി ചിരിക്കുന്നതും കണ്ടപ്പോൾ മനോജിന് വലിയ വിഷമം ആയി