മനോജ് -അഞ്ജലി ഇത് മനോജ് ആണ്
അഞ്ജലി -ആ എന്താ മനോജ് ഈ നേരത്ത്
അഞ്ജലി കാൾ അവസാനിപ്പിക്കാൻ വേണ്ടി ചോദിച്ചു
മനോജ് -നേരത്തെ വിളിക്കാൻ ഇരുന്നതാ പക്ഷേ തിരക്ക് കാരണം അത് സാധിച്ചില്ല
അഞ്ജലി -മ്മ്. എന്താ പ്രതേകിച്ച് ഒരു വിളി
മനോജ് -അഞ്ജലിയുടെ ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി. എന്താ ബുദ്ധിമുട്ട് അയ്യോ
അഞ്ജലി -അതല്ലാ ഞാൻ ഈ സമയം ഉറങ്ങാറാണ് പതിവ്
മനോജ് -എന്നാ അഞ്ജലി ഉറങ്ങിക്കോ
അഞ്ജലി -ശരി
അതും പറഞ്ഞ് അഞ്ജലി കാൾ കട്ട് ചെയ്യ്തു
രാഹുൽ -ഇത് അത് തന്നെ അസുഖം. അയാളെ ഞാൻ കൊല്ലും
അഞ്ജലി -രാഹുൽ പ്രശ്നത്തിന് ഒന്നും പോവണ്ടാ
രാഹുൽ -പിന്നെ ഇതൊക്കെ ഞാൻ എങ്ങനെ കേട്ട് കൊണ്ടിരിക്കും
അഞ്ജലി -ഞാൻ കാരണം നിങ്ങൾ കുടുംബക്കാർ തമ്മിൽ അടി ഉണ്ടാക്കരുത്
രാഹുൽ -അഞ്ജലി വിചാരിക്കും പോലെ അല്ല ഇതൊക്കെ മുളയില്ലേ നുള്ളണം
അഞ്ജലി -അതൊക്കെ നമ്മുക്ക് ശരിയാക്കാം ആദ്യം എന്റെ കാമുകൻ ഈ കലിപ്പ് ഒക്കെ മാറ്റി ഒന്ന് ചിരിക്ക്
രാഹുൽ ചെറുതായി ഒന്ന് ചിരിച്ചു. അങ്ങനെ ആ ദിവസവും കടന്ന് പിറ്റേന്ന് വൈകുന്നേരം അഞ്ജലി രാഹുലിനെ കാത്തുനിന്നപ്പോൾ അവിടെ മനോജ് കാറുമായി വന്നു
മനോജ് -എന്താ അഞ്ജലി അവിടെ നിൽക്കുന്നെ
അഞ്ജലി -രാഹുൽ ഇപ്പോ വരും
മനോജ് -അഞ്ജലി കേറ് ഞാൻ വീട്ടിൽ കൊണ്ട് വിടാം
അഞ്ജലി -മനോജ് പോക്കോ രാഹുൽ ഇപ്പോ വരും
മനോജ് -താൻ കേറാടോ അവൻ വൈകുമായിരിക്കും
മനോജ് അതും പറഞ്ഞ് കാറിന്റെ ഡോർ തുറന്നു. അഞ്ജലി മനസ്സില്ലമനസ്സോടെ അതിന്റെ അകത്തു കയറി. മനോജിന്റെ ഉള്ളിൽ നന്നായി സന്തോഷം പടർന്നു. അവർ പതിയെ യാത്ര തുടർന്നു
മനോജ് -അഞ്ജലി നേരത്തെ കിടക്കും അല്ലേ
അഞ്ജലി -ആ
മനോജ് -ഇപ്പോ അവിടെത്തെ പണി കൂടി എടുക്കേണ്ടി വരും അല്ലേ
അഞ്ജലി -ഏയ്യ് അമ്മുമ്മ എന്നെ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്
മനോജ് -മ്മ്. ഈ ആഴ്ച അപ്പുപ്പനും അമ്മുമ്മയും എന്റെ വീട്ടിൽ വരുന്നുണ്ട് അഞ്ജലിയും തീർച്ചയായും വരണം