ദൂരെ ഒരാൾ 6 [വേടൻ]

Posted by

 

” എന്തോന്നാ ”

 

പെണ്ണ് കണ്ണുരുട്ടി

 

” സോറി… കിണിച്ചാൽ ”

 

” അല്ല എന്ത് ഉദ്ദേശത്തിലും അധികാരത്തിലും ആ… ഡി…പൊടിന്നൊക്കെ വിളിക്കുന്നെ ഏഹ് ”

 

എന്റെ നേരെ വീണ്ടും ആ ഭദ്രകാളിടെ രൂപം

ഒറ്റ അടിയും… ഓ കിളി പാറിപോയി

 

“ഇത് എന്തിനാണെന്ന് അറിയാവോ ”

 

” മുച്ചും ”

” പിന്നേം കുടിച്ചെന് ”

 

” അല്ല ഞാൻ കള്ള് കുടിക്കുവോ കുടിക്കാതെ ഇരിക്കുവോ ചെയ്യും അതിന് ഇയ്യാൾക്ക് ഇപ്പോ എന്നാ ”

 

അത്രേം പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു, പിന്നെ തിരിഞ്ഞുനോക്കി

 

” അല്ല നുമ്പേ മനുഷ്യനെ കടിച്ചു കീറാൻ നില്കുവായിരുന്നല്ലോ ഇപ്പോ എന്താണ് ഭാവത്തിൽ ഒരു മാറ്റം ”

 

അവൾ ആ ചോദ്യത്തിൽ പെട്ടു എന്ന് എനിക്ക് മനസിലായി അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നു വിരലുകളെ പരസ്പരം പിണയ്ക്കുന്നു

 

” അങ്ങനെയൊക്കെ പെട്ടെന്ന് കേട്ടപ്പോ.. കേട്ടപ്പോ എനിക്ക് എന്തോപോലെ ആയി സോറി ”

 

മുഖത്തു നോക്കാതെ ഉള്ള മറുപടിയായിരുന്നു അത് ഞാൻ ശ്രദ്ദിക്കാൻ പോയില്ല. അവൾ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുന്നേ എന്റെ കാലുകൾ റൂമിന് ലക്ഷ്യമാക്കി നീങ്ങി. അത്രക്കും അവൾ പറഞ്ഞ വാക്കുകൾ എന്നെ വേദനിപ്പിച്ചു. അവളിൽ നിന്ന് ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ

 

ഒരുപാട് നേരം ഒറ്റക് ഇരുന്നു ആരോടോ ഉള്ള ദെഷ്യം ഞാൻ ഭിത്തിയിൽ തീർത്തു, അങ്ങനെ കിടന്ന് ഉറങ്ങി പോയി.. ഉറക്കം എണ്ണിക്കുമ്പോൾ സമയം 3 മണി,, പക്ഷെ ആകെ ഒരു മന്തത… ഇത് ഇപ്പോ വെളുപ്പാൻ കാലം അണോ അതോ ഉച്ച അണോ.. ആകെ ഒരു കൺഫ്യൂഷൻ…. ഓ കൺഫ്യൂഷൻ ആയല്ലോ…

 

” അയ്യോ ”

 

 

ബാൽക്കണിയിൽ നിന്ന് സംശയം തീർത്തോണ്ടിരുന്ന ഞാൻ ആ ശബ്ദം കേട്ട് അങ്ങോട്ടേക്ക് പാഞ്ഞു

 

 

” എന്താ…. എന്താടി ”

 

 

Leave a Reply

Your email address will not be published. Required fields are marked *