പിള്ളേരെക്കാളും ഫ്രീക്ക് ആയ ടീച്ചർ. കാലിനോട് ഒട്ടിയ ജീൻസും, അളവൊത്ത ബനിയനും, അവളുടെ ശരീരഘടനാ രൂപശില്പം, എടുത്തു കാണിച്ചു, എല്ലാം അതിന്റെതായ അളവിൽ, കടഞ്ഞെടുത്ത കാലളവുകളും, പുഷ്‌ടമായ അളവൊത്ത നിതംബവും, പകുത്തു വെച്ച അഴകൊത്ത മാറിടങ്ങളും.
“ഇതെന്താ നിന്നെ അവിടന്ന് ഇറക്കി വിട്ടോ” ഞാൻ പെട്ടന്ന് തോന്നിയ സംശയം ചോദിച്ചു.
അവള് ഒന്നും മിണ്ടാതെ പെട്ടിയും വലിച്ചു ഉള്ളിലേക്ക് കയറിയപ്പോ, ഞാൻ പിന്നെയും ചോദിച്ചു.
“എവിടേക്കാണ് നീ ഈ തള്ളി കയറി പോണത് പെണ്ണെ, ഞാൻ ഇവിടെ വാഴവച്ചപോലെ പോലെ നിക്കണ കണ്ടൂടെ നിനക്ക്.”
“ഹാലോ മിസ്റ്റർ വാഴ, ഗുഡ് ഈവെനിംഗ്, നാളെ മുതല് ക്രിസ്ത്മസ് വെക്കേഷൻ ആണ് ഹോസ്റ്റൽ മെസ്സ് അടക്കും, ഇനി അവടെ നിന്നാ പച്ചവെള്ളം പോലും കിട്ടില്ല, മാത്രല്ല സംസാരിക്കാൻ ഒരു പട്ടികുഞ്ഞു പോലും ഉണ്ടാവില്ല. പിന്നെ…. ”
“പിന്നെ ?”
അവൾ അല്പം ഗാപ് ഇട്ട്, നാണിച്ചു കാലിന്റെ പെരുവിരൽ കൊണ്ട് കോലം വരച്ച്, താലിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു,
“പിന്നെ…. ഇതെൻ്റെ ഒരേയൊരു കെട്ടിയോൻ്റെ വീടാണ്, ഇവിടെ കേറാൻ എനിക്കൊരു വാഴേടേം അനുവാദം വേണ്ട…..
വായുംപൊളിച്ചു നോക്കി നിലക്കാതെ വാഴപോയൊരു ചായ ഇടൂ, ഞാൻ ഒന്ന് കുളിക്കട്ടെ.”
കളിപറഞ്ഞതാണെങ്കിലും , അത് കേട്ട് എന്റെ ഉള്ളിൽ ചെറിയൊരു മാസ്മരിക സുഖം പടർന്നുകയറി എന്നത് നേരാണ്, പക്ഷെ ഞാൻ അത് കാണിക്കാതെ, ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു തിരിച്ചു നടന്നു.
“കെട്ടിയോൾക്കു ഒരു ചായ ഉണ്ടാക്കി തരില്ലാ….?”
അവൾ ആ നുണക്കുഴി രണ്ടും വിരിച്ച്, ശർക്കരയുണ്ട പോലുള്ള കൃഷ്ണമണികൾ ഉരുട്ടി, ചെറിപൂവ് പോലുള്ള നേർത്തചുണ്ടുകൾ പിളർത്തി ഒരിക്കൽ കൂടി ചോദിച്ചു.
ആ ചോദ്യത്തിന് അവൾക്കു ചായ അല്ല, ചാരായം വരെ ഞാൻ കാച്ചികൊടുക്കും എന്നവൾക്കു ഉറപ്പായിരുന്നു.
ഞാൻ ഒരു മിനിറ്റ് എന്ന് കൈയോണ്ടു കാണിച്ചു തിരിഞ്ഞതും കാലു ആ ടീപ്പോയുടെ കാലിൽ ഇടിച്ചു, ഞാൻ അത് കൂസാക്കാതെ ഞൊണ്ടി മുന്നോട്ടു നടന്നു.
പുറകിൽ ഒരു ചിരി കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല, യക്ഷികഥകളിൽ പാലയിൽ ആണി തറയ്ക്കാൻ പോകുന്നവർ തിരിഞ്ഞു നോക്കാറില്ലത്രെ, അങ്ങനെ തിരിഞ്ഞു നോക്കുന്നവർ അപ്പോൾ തന്നെ സുന്ദരിയായ യക്ഷിയവൾക്കു അടിമയാകുമത്രേ.