പാരസെറ്റമോൾ എന്റെ കൈയിൽ തന്നിട്ട് അവൻ മണിച്ചിത്രതാഴിൽ സണ്ണി തടയുമ്പോലെ, ഞാൻ അത് കഴിക്കുന്നത് തടഞ്ഞു സിനിമ സ്റ്റൈലിൽ നിന്നു.
“ അളിയാ ഞാൻ എന്താ വെറും മണ്ടനാണെന്നു വച്ചോ”
ഞാൻ അവനെ മിഴിച്ചു നോക്കി.
“അതിലിപ്പോ എന്താ സംശയം? നീ മണ്ടൻ തന്നെ”
“അല്ല നിന്റെ ഡയലോഗ് അതല്ല. ഞാൻ എന്താ കൊണ്ടന്നരിക്കണെന്നറിഞ്ഞ നീ ഈ ടോണീനെ കെട്ടിപിടിച്ചു, ഗുഡ് ബോയ് ന്നു പറയും.”
“മൈരെന്നെ” ഞാൻ ആരോടന്നില്ലാതെ പറഞ്ഞു.
അവൻ പോക്കെറ്റിനു ഒരു പൊതി വലിച്ചെടുത്തു.
“അളിയാ പാരസെറ്റമോൾ വെറുംവയറ്റി കഴിക്കാൻ പാടില്ല എന്തേലും കഴിച്ചിട്ട് വേണം കഴിക്കാൻ, അത് പോലും അറിയാത്ത താൻ എന്തൊരു ശോകം ആടോ?”
അവൻ ആ പൊതി അഴിച്ചു തൊടങ്ങി.
“എല്ലാടത്തും ഈ ടോണീടെ കൈ എത്തണമെന്ന് പറഞ്ഞ എന്താ ചെയ്യാ, ആ മെഡിക്കൽ ഷോപ്പിലെ ക്യൂട്ട് കുട്ടി പറഞ്ഞപ്പഴേ ഞാൻ സാധനം സെറ്റ് ആക്കി”
അവൻ പൊതി അഴിച്ചു എന്റെ മുന്നിൽ വച്ചു, ഞാൻ തലയ്ക്കു കൈകൊടുത്തു പനിപിടിച്ചു ചക്രശ്വാസം വലിക്കണ എനിക്ക് അവൻ കഴിക്കാൻ കൊണ്ട് വന്നിട്ടുള്ള, ത്രിബിൾ ചീസ്, ഡബിൾ പാറ്റി ബീഫ്ബർഗറിനെയും അവനെയും മാറി മാറി നോക്കി.
“അളിയാ ഉള്ളിൽ മൊട്ട വറുത്തതും ഉണ്ട്, ജംബോ ആണ് ജംബോ” അവനൊന്നു ഇളിച്ചു.
“എടാ മാമല മൈരേ,നീ മണ്ടൻ ആണെന്ന് എനിക്ക് അറിയ ഇത്ര മണ്ടൻ ആണെന്ന് വച്ചില്ല. പനിപിടിച്ചു ചാവാൻ കിടക്കണോർക്ക്, ബീഫ്ബർഗർ ആണോടാ വാനിച്ചിട്ടും വരണത്, അതും ത്രിബിൾ പാറ്റി.”
അതവൻ പ്രതീക്ഷിച്ചില്ല, “അളിയാ ഡബിൾ പാറ്റി ആണ്, ത്രിബിളിനു ഫണ്ട് ഒത്തില്ല.”
ഞാൻ അവനെ കാട്ടുമുത്തപ്പൻ എന്നോണം തൊഴുതു. “നീ ഒരു കട്ടൻചായ ഇട്, അറിഞ്ഞോ അറിയാതെയോ നീ ബൺ ഉള്ള സാധനം ആണ് കൊണ്ട് വന്നത്. അത് ചായയിൽ മുക്കിയെങ്കിലും ഞാൻ കഴിക്കട്ടെ.”
പച്ചക്കറിയും, ചീസും, ബീഫും വലിച്ചു പൊറത്തിട്ടു, ഞാൻ അത് അവനിട്ട കട്ടൻചായയിൽ മുക്കി ബണ്ണ് കഴിച്ചു ഗുളികയും വിഴുങ്ങികെടന്നു.
“അളിയാ ഞാൻ കൊച്ചിക്കു പോകാൻ ഇറങ്ങിയതാണ്, ലാലേട്ടന്റെ പുതിയ പടം കിട്ടിയിട്ടുണ്ട്, ഞാൻ വിളിച്ചു പറയട്ടെ, ഞാൻ വൈകുമെന്നു.”